Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനും റിയാസുമൊക്കെ ചെറുത്? ബിഗ് ബോസ് 5 ലേക്ക് മത്സരിക്കാൻ ഈ പുലികൾ..14 പേർ?

കൊച്ചി:ബിഗ് ബോസ് സീസൺ 5 നായുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകർ. മാർച്ച് 26 ഞായറാഴ്ചയാണ് പുതിയ സീസൺ ലോഞ്ച് ചെയ്യുന്നത്. സീസൺ 4 ൽ തീ പാറുന്ന പോരാട്ടമായിരുന്നതിനാൽ തന്നെ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ആരൊക്കെയാകും മത്സരിക്കാനെത്തുക എന്നത് സംബന്ധിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുകയാണ്.

അതിനിടെ ഈ സീസൺ മത്സരിക്കാൻ 100 ശതാനം സാധ്യതയുള്ള 14 പേരുടെ പേരുകൾ പുറത്തുവിട്ടിരിക്കുകയാണ് ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥി കൂടിയായ ശാലിനി നായർ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശാലിനിയുടെ പ്രതികരണം.ശാലിനി പറയുന്ന ഒന്നാമത്തെ താരം സീരിയൽ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമൊക്കെയായ ആലീസ് ക്രിസ്റ്റിയുടേതാണ്.

 bigg-boss-1676818914-1679

നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള ക്രിസ്റ്റി സോഷ്യൽ മീഡിയയിലൂടെ നിരവധി റീൽ വീഡിയോകളും മറ്റും പങ്കുവെച്ച് കൈയ്യടി നേടിയിട്ടുണ്ട്. തുടക്കം മുതൽ നടിയുടെ പേര് ചർച്ചയായിരുന്നുവെങ്കിലും താരം ഇതിനോട് പ്രതികരിച്ചിരുന്നില്ല.മറ്റൊരു സീരിയൽ താരമായ അനു ജോസഫും ഈ സീസണിൽ ഉണ്ടാകുമെന്നാണ് ശാലിനി പറയുന്നത്. സീരിയലിൽ മാത്രമല്ല സ്വന്തമായി യുട്യൂബ് ചാനൽ ഉള്ള അനു നിരവധി അഭിമുഖങ്ങളും തന്റെ ചാനലിലൂടെ നടത്താറുണ്ട്.

വീവേഴ്സ് വില്ലേജിന്റെ സ്ഥാപകയായ ശോഭ വിശ്വനാഥ് ആണ് ശാലിനി പങ്കുവെയ്ക്കുന്ന മറ്റൊരു പേര്. നടി, ഗായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ മനീഷയും ഈ സീസണിലുണ്ടാകും.നടൻ എആർ ഷിജുവിന്റെ പേരും ശാലിനി പങ്കുവെയ്ക്കുന്നുണ്ട്. സീനിമകളിലും സീരിയിലുകളും സജീവമായ താരമാണ് ഷിജു.

കഴിഞ്ഞ തവണ സോഷ്യൽ മീഡിയയിൽ നിന്നുള്ള നിരവധി താരങ്ങൾ ഇടംപിടിച്ചിരുന്നു. ഇത്തവണ സോഷ്യൽ മീഡിയ സ്റ്റാർ ആയ ജുനൈസ് വിപിയാണ് ഈ വിഭാഗത്തിൽ നിന്നും മത്സരിക്കാനെത്തുന്നത്. സോഷ്യൽ മീഡിയയിൽ 1.2 മില്യൺ ഫോളോവേഴ്സ് ഉള്ള താരമാണ് ജുനൈസ്.

amala-shaji-20230321232239-13

ഇൻസ്റ്റഗ്രാം റീൽസ് താരമായ അമല ഷാജിയാണ് മത്സരക്കാൻ എത്തുന്ന മറ്റൊരു മത്സരാർത്ഥി. കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ആരാധക പിന്തുണയുള്ള താരമാണ് അമല ഷാജി. ഇൻസ്റ്റഗ്രാമിൽ 3.6 മില്യൺ ഫോളോവേഴ്സ് താരത്തിന് ഉണ്ട്. അമലയുടെ പല വീഡിയോകളും സോഷ്യൽ ലോകത്ത് വൻ തരംഗം തീർത്തിട്ടുള്ളവയാണ്.

ട്രാൻസ്ജെന്ററായ നാദിറ മെഹ്റിൻ,ഡിജെ സെബിൻ ബെഞ്ചമിൻ, നടൻ സാഗർ സൂര്യ, സംവിധായകൻ അഖിൽ മാരാർ, നല്ല സമയം എന്ന ഒമർ ലുലു ചിത്രത്തിലൂടെ സിനിമയിൽ എത്തിയ നടി ആഞ്ജലീന മരിയ, വുഷു ചമ്പ്യനായ അനിയൻ മിഥുൻ എന്നിവരാണ് സീസൺ 5 ൽ എത്താൻ സാധ്യതയുള്ള മറ്റ് മത്സരാർത്ഥികൾ എന്നാണ് ശാലിനി വ്യക്തമാക്കുന്നത്.

സീസൺ 5 ൽ ആദ്യമായി പ്രേക്ഷകരിൽ നിന്നും ഒരാൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നുള്ള ഗോപിക എന്ന കുട്ടയാണ് കോമണറായി എത്തുന്നതെന്നാണ് വിവരം. മേജർ രവിയുുടെ എൻ എ പിടിയിലെ സ്റ്റുഡന്റായിരുന്നു ഇവർ. ബാങ്ക് ഉദ്യോഗസ്ഥയായ ഇവർ മികച്ചൊരു അത്ലറ്റ് കൂടിയാണത്രേ.

halininair-1679714945.jpg -Properties Reuse Image

ഇവരെല്ലാവരും തന്നെ മുംബൈയിൽ എത്തി കഴിഞ്ഞെന്നാണ് വിവരം എന്നും ശാലിനി പറയുന്നു. അതേസമയം ഇതുവരെ പ്രെഡിക്ഷൻ ലിസ്റ്റിൽ ഇല്ലാത്ത ചിലരുടെ പേര് കൂടി പറയപ്പെടുന്നുണ്ടെന്നും ഒരു മോഡലും രണ്ട് നടിമാരുടേയും ഒക്കെ പേരാണ് പറയുന്നതെന്നും ശാലിനി സൂചന നൽകുന്നുണ്ട്. അത് ആരൊക്കെയാകുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

അതേസമയം പ്രെഡിക്ഷൽ ലിസ്റ്റിൽ നേരത്തേ ഇടംപിടിച്ചിരുന്നു നടനും മുൻ ബിഗ് ബോസ് താരം ധന്യ മേരി വർഗീസിന്റെ ഭർത്താവ് ജോൺ ജേക്കബ് ഈ സീസണിൽ ഉണ്ടാകാൻ സാധ്യത ഇല്ലെന്നാണ് ശാലിനി പറയുന്നത്. ഒപ്പം സോഷ്യൽ മീഡിയ താരം ഹനാനും എത്താൻ സാധ്യത ഇല്ലെന്നും ശാലി പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+