Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാന ലാപ്പിൽ വമ്പൻ ട്വിസ്റ്റ്, സർപ്രൈസ് എൻട്രികൾ, ബിഗ് ബോസ് സീസൺ 5 ലേക്ക് ഈ താരങ്ങൾ, ലിസ്റ്റ് പുറത്ത്

കൊച്ചി: ബിഗ് ബോസ് സീസൺ 5 നായുള്ള ആരാധകരുടെ കാത്തിരിപ്പ് നാളെ അവസാനിക്കും. വെകീട്ട് 7 മണിയോടെയാണ് പുതിയ സീസൺ ലോഞ്ച് ആകുക. ഒറിജിനൽ എന്ന ടാഗ് ലൈനോടെയാണ് ഇത്തവണത്തെ സീസൺ എത്തുന്നത്. അതുകൊണ്ട് തന്നെ ആരൊക്കെയാകും മത്സരാർത്ഥികൾ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

നിരവധി പ്രെഡിക്ഷൻ ലിസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ തവണ കൂടുതലായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണ് ഷോയിൽ എത്തിയതെങ്കിലും ഇത്തവണ ആർട്ടിസ്റ്റുകളുടെ ഒരു പട തന്നെ ബിഗ് ബോസിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം അവസാന ലാപ്പിൽ പല സർപ്രൈസ് എൻട്രികളും ഉണ്ടെന്നാണ് യുട്യൂബർ രേവതി നൽകുന്ന സൂചന.

 vivekgopan-1679726677.jpg -P

'ഒരു ക്രിക്കറ്റർ ബിഗ് ബോസ് 5 ൽ ഉണ്ടാകുമോ? അവാസനം വന്ന പ്രമോ നൽകുന്ന സൂചന അതാണോ? രാജീവ് പിള്ളയോ വിവേക് ഗോപനോ എത്തിയേക്കുമോയെന്ന് സംശയമുണ്ട്. ഇവർ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൊക്കെ ഉണ്ടായിരുന്നവർ ആണ്. ഈ രണ്ട് പേരിൽ ഒരാളെ പ്രതീക്ഷിക്കാം. ഇനി പറയാൻ പോകുന്ന പേരുകൾ എല്ലാം ആർട്ടിസ്റ്റുകളുടെ പേരുകളാണ്. അവർ 100 ശതമാനം ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്', രേവതി പറയുന്നു.

ആദ്യത്തെ പേര് സോഷ്യൽ മീഡിയ റീൽ താരമായ അമല ഷാജിയുടേതാണ് , ലാലേട്ടൻ സൂചന തന്നതാണ്, രണ്ടാമത്തെ പേര് അനിയൻ മിഥുൻ, ശോഭാ വിശ്വനാഥ് , നടി ശ്രുതി ലക്ഷ്മി എന്നിവർ ഉണ്ടെന്നണ് അറിയാൻ കഴിഞ്ഞത്. സംവിധായകൻ അഖിൽ മാരാരുടെ പേരും രേവതി പങ്കുവെയ്ക്കുന്നുണ്ട്. നേരത്തേ തന്നെ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഇടംപിടച്ച പേരാണ് അഖിൽ മാരാരിന്റേത്.

 amala-1679201637-16797266

ബിഗ് ബോസിലേക്ക് മത്സരിക്കാൻ പോകാൻ തനിക്ക് താത്പര്യമുണ്ടെന്ന് അഖിൽ മാരാർ നേരത്തേ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് ഷോ ഒന്നുമല്ലെന്ന് കാണിച്ച് കൊടുക്കാനാണ് താൻ പോകുകയെന്നും ഒരുപക്ഷേ പ്രേക്ഷകർക്ക് തന്നെ ഇഷ്ടമാകണമെന്ന് ഇല്ലെന്നും അഖിൽ മാരാർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് താൻ മത്സരിക്കാൻ ഉണ്ടാകുമോയെന്ന കാര്യത്തോട് അഖിൽ പ്രതികരിച്ചിട്ടില്ല.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ ജുനൈസ് കെഎസ്, നടിയും ഗായികയുമൊക്കെയായ മനീഷ കെഎസ്, നടൻമാരായ ഷിജു എആർ, സാഗർ സൂര്യ, നടി ആലീസ് ക്രിസ്റ്റി, എൽജിബിടിക്യൂഎ കമ്മ്യൂണിറ്റിയെ പ്രതിനീധികരിക്കുന്ന നാദിറ മെഹ്റിൻ, ഡി ജെ സിബിൻ ബെഞ്ചമിൻ, നടി ആഞ്ജലിന മരിയ, നടി അനു ജോസഫ് എന്നിവരുടെ പേരുകളും രേവതി പങ്കുവെയ്ക്കുന്നുണ്ട്.

 ambilidevi-1679726697.j

നടി കൃഷ്ണപ്രഭയും ബിഗ് ബോസിലേക്ക് എത്തുമെന്നാണ് അവസാന ലാപ്പിൽ അറിയാൻ കഴിഞ്ഞതെന്ന് രേവതി പറയുന്നു. ഞെട്ടലുണ്ടാക്കുന്ന മറ്റൊരു പേരും രേവതി പങ്കുവെച്ചട്ടുണ്ട്. നടി അമ്പിളി ദേവിയുടെ പേരാണ് പറയുന്നത്. പ്രെഡിക്ഷൻ ലിസ്റ്റുകളിലൊന്നും തുടക്കത്തിൽ ഇടംപിടിക്കാതിരുന്ന പേരാണ് അമ്പിളിയുടേത്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ ഹനാൻ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അവർ ഓ‍ഡിഷന് പോയിട്ടുണ്ടെന്ന വിവരം ലഭിച്ചിരുന്നുവെന്നും രേവതി പറയുന്നു. എന്നാൽ ഹനാൻ ഇത്തവണ ഉണ്ടായേക്കില്ലെന്നാണ് ബിഗ് ബോസ് താരമായ ശാലിനി നായർ പറഞ്ഞത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ വൈബർ ഗുഡ് ദേവ് എന്നറിയിപ്പെടുന്ന ശ്രീദേവി മേനോനും ബിഗ് ബോസിലേക്ക് സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. നെൽസൺ ശൂരനാണ്, സീതാകല്യണം സീരിയൽ ഫെയിം റെനീഷ റഹീം, നടി ഗായത്രി സുരേഷ് എന്നിവരും ഉണ്ടായേക്കുമെന്നാണ് സൂചനയെന്നും രേവതി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+