Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒട്ടും പ്രതീക്ഷിക്കാത്ത മത്സരാര്‍ത്ഥി ബിഗ്‌ബോസില്‍ നിന്ന് പുറത്തേക്ക്... വീടിനകത്ത് നാടകീയ രംഗങ്ങള്‍

ബിഗ്‌ബോസ് സീസണ്‍ 5 ആവേശത്തോടെ മുന്നോട്ട് പോവുകയാണ്. ആദ്യം പ്രേക്ഷകര്‍ക്ക് സീസണ്‍ 5 നോട് അത്ര താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ പതിയെ സീസണ്‍ 5 നെ പ്രേക്ഷകര്‍ സ്വീകരിച്ചു തുടങ്ങിയിരിക്കുകയാണ്. ആദ്യ രണ്ടാഴ്ച എലിമിനേഷന്‍ ഉണ്ടായിരുന്നില്ലെങ്കിലും മൂന്നാമത്തെ ആഴ്ച എലിമിനേഷന്‍ നടക്കുകയും ഏയ്ഞ്ചലിന്‍ പുറത്താവുകയും ചെയ്തിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ എലിമിനേഷന്‍ നടന്നിരിക്കുകയാണ്. പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത ഒരാളാണ് പുറത്തായിരിക്കുന്നത്.

റിനോഷ്, അനിയന്‍ മിഥുന്‍, റെനീഷ, ലച്ചു, ഗോപിക, വിഷ്ണു എന്നിവരാണ് നോമിനേഷനില്‍ ഉണ്ടായിരുന്നത്. ആദ്യം റിനോഷിനെയായിരുന്നു വിളിച്ചത്. എന്നാല്‍ റിനോഷിന് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ റിനോഷ് സേവ് ആവുകയും ചെയ്തു. എന്നാല്‍ കുറച്ചുകാലം കൂടി ബിഗ്‌ബോസില്‍ ഉണ്ടാവുമെന്ന് കരുതിയ കോമണര്‍ ആയി എത്തിയ ഗോപികയാണ് ബിഗ്‌ബോസിന് പുറത്തേക്ക് പോയത്.

Bigg Boss Gopika New333

റിനോഷിന് പിന്നാലെ അനിയൻ മിഥുനും റെനീഷയും സെയ്ഫായി എന്ന് മോഹൻലാൽ അറിയിച്ചു. ഇതോടെ വിഷ്ണു, ലച്ചു, ​ഗോപിക എന്നിവരായി ബാക്കി. ഇതിൽ നിന്ന് ഒരാൾ പുറത്തുപോകുമെന്നത് ഉറപ്പായിരുന്നു. വിഷ്ണു, ഗോപിക, ലച്ചു എന്നിവരെ മോഹൻലാൽ വിളിച്ച് നിർത്തി. ഇവർക്ക് ഒരോ പെട്ടി കൊടുത്തു. അത് തുറന്ന് അതിൽ എന്താണെന്ന് നോക്കാൻ പറഞ്ഞു.

അങ്ങനെ നോക്കിയപ്പോൾ ഗോപികയ്ക്കും വിഷ്ണുവിനും സെയ്ഫ് കാർഡ് ലഭിച്ചു. ഇതോടെ ലച്ചു പുറത്തായി എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അവിടെ ഒരു വലിയ ട്വിസ്റ്റ് ഉണ്ടായിരുന്നു. ലച്ചുവിന് കിട്ടിയ കാർഡ് തിരിച്ചുനോക്കാൻ ലാലേട്ടൻ പറഞ്ഞു. ആ കാർഡിന് പിന്നിൽ ​ഗോപിക പുറത്തായി എന്നാണ് എഴുതിയിരുന്നത്. ഇതോടെ ​ഗോപികയാണ് വീടിന് പുറത്തായതെന്ന് ഉറപ്പിച്ചു.

ഗോപിക പുറത്തുപോകുമെന്ന് ആരും കരുതിയിരുന്നില്ല. കോമണർ ആയി എത്തിയത് കൊണ്ട് തന്നെ പുറത്ത് ആദ്യം ഗോപികയ്ക്ക് നല്ല പിന്തുണ ഉണ്ടായിരുന്നു..പക്ഷേ പിന്നീട് ഗോപികയുടെ ചില രീതി ആളുകൾക്ക് ഇഷ്ടപ്പെടാതായി. ബിഗ്‌ബോസ് തുടങ്ങിയ സമയം തൊട്ട് തന്നെ ഗോപികയോട് മത്സരാർത്ഥികളിൽ ചിലർ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. ആദ്യം കുറച്ച് പിന്നോട്ട് നിന്നെങ്കിലും പിന്നീട് ഗോപിക എല്ലാത്തിലും ഇടപെട്ടുതുടങ്ങി. ആവശ്യത്തിനും അനാവശ്യത്തിനും ഗോപിക അഭിപ്രായം പറഞ്ഞുതുടങ്ങി.

ഇതോടെ മത്സരാർത്ഥികൾക്കിടയിൽ തന്നെ വലിയ പ്രശ്‌നം ഉണ്ടായി. അടുത്തിടെ ഹനാനുമായിും ഗോപിക പ്രശ്‌നമുണ്ടാക്കി.
ഗോപിക പലപ്പോഴും മറ്റുള്ളവർ തന്നെ അവഗണിക്കുന്നതായി പരാതി പറഞ്ഞികുന്നു. എന്നാൽ ജുനൈസിനോടും സാഗറിനോടും ഗോപികയ്ക്ക് അടുത്ത സൗഹൃദമായിരുന്നു. ഗോപിക മുൻകൈയെടുത്തായിരുന്നു സാഗറിനോട് സംസാരിച്ചിരുന്നത്. എന്നാൽ അവസാനം ആയപ്പോൾ ജുനൈസുമായും സാഗറുമായി ഗോപിതക വഴക്ക് ഉണ്ടാക്കി. പലപ്പോഴും പരസ്പരം വഴക്കുണ്ടാക്കി. ​ഗോപിക ​ഗെയിം കളിക്കുകയാണെന്ന് ഇവർ ആരോപിച്ചിരുന്നു.

എന്നാൽ ​ഗെയിമിൽ ​ഗോപിക ഫോക്കസ് ചെയ്തുനിന്നു. ​ ​ഗോപിക ഇത്ര വേ​ഗം മത്സരത്തിന് പുറത്തേക്ക് പോകുമെന്ന് ആരും കരുതയിരുന്നില്ല. കണ്ടന്റ് ഉണ്ടാക്കുന്ന മത്സരാർത്ഥിയായ ​ഗോപിക പോയത് ബി​ഗ്ബോസിന്റെ ആവേശത്തെ എങ്ങനെയാണ് എഫക്ട് ചെയ്യുക എന്നാണ് കാത്തിരിക്കുന്നത്. വൈൽഡ് കാർഡ് ആയി ഒമർ എത്തിയതോടെ ​ഗെയിം വേറെ ലെവൽ ആകുമെന്ന പ്രതീക്ഷയും ഉണ്ട്. എന്തായാലും രണ്ട് പേരാണ് ഇപ്പോൾ ബി​ഗ്ബോസിന് പുറത്ത് പോയിരിക്കുന്നത്. ഇനിയും വൈൽ‌ഡ് കാർഡ് ഉണ്ടാവുമോ എന്ന ചോദ്യമാണ് ഉരർന്നുവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+