Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ രണ്ടാമത്തെ എവിക്ഷൻ, ഒരാൾ കൂടി പുറത്ത്..വീഡിയോ, 'ഈ മത്സരാർത്ഥി' പോകേണ്ടത് തന്നെയെന്ന് ആരാധകർ

ബിഗ് ബോസ് സീസൺ 5 ൽ നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. 18 പേരുമായി തുടങ്ങിയ ഷോയിൽ നിലവിൽ 17 പേരാണ് ഉള്ളത്. ഷോയിൽ നിന്നും ആദ്യം എവിക്ട് ആയത് ഏയ്ഞ്ചലീൻ ആയിരുന്നു. ഹൗസിനെ ഞെട്ടിച്ച് കൊണ്ടുള്ള ആദ്യത്തെ എവിക്ഷന് തൊട്ട് പിന്നാലെയിതാ രണ്ടാമത്തെ എവിക്ഷനും നടന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച പ്രമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഏറ്റും ഒടുവിലായി പുറത്ത് വന്ന പ്രമോയിൽ ഒരു മത്സരാർത്ഥി കൂടി ഔട്ടാകുകയാണെന്ന സൂചനയാണ് ഉള്ളത്. മൂന്ന് പേരാണ് പ്രമോ വീഡിയോയിൽ കാണുന്നത്. കോമണർ മത്സരാർത്ഥിയായ ഗോപിക, ലച്ചു, വിഷ്ണു എന്നിവർ ഒരു പെട്ടി പിടിച്ച് നിൽക്കുന്നത് കാണാ പുറത്താകുമോയെന്ന പേടിയുണ്ടോ എന്ന് മോഹൻലാൽ വീഡിയോയിൽ ചോദിക്കുന്നുണ്ട്.

bigboss eviction

ഇതിനോട് ഗോപിക ഇല്ലെന്നാണ് പറയുന്നത്. നെർവെസ്നെസ് അൽപം ഉണ്ടെന്ന് ലച്ചു സമ്മതിക്കുന്നു, അതേസമയം തനിക്ക് എക്സൈറ്റ്മെന്റ് ആണെന്നാണ് വിഷ്ണുവിന്റെ പ്രതികരണം. എന്നാൽ എല്ലാവരും കൈയ്യിലുള്ള പെട്ടി തുറന്നോളുവെന്ന് മോഹൻ ലാൽ പറയുന്നു. ഇതിന് പിന്നാലെ തന്നെ മൂന്ന് പേരും പെട്ടി തുറക്കുന്നുണ്ട്.

തൊട്ട് പുറകെ യു ആർ എവിക്റ്റഡ് എന്റെ അടുത്തേക്ക് വരൂ എന്നാണ് പ്രമോ വീഡിയോയിൽ പറയുന്നത്. ആരാണ് പുറത്തായതെന്ന് വ്യക്തമായില്ലെങ്കിൽ ബിഗ് ബോസ് ഹൗസിനോട് ഒരാൾ കൂടി വിട പറഞ്ഞിരിക്കുകയാണെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്.

അതേസമയം വീഡിയോയിൽ നിന്നും പുറത്തായ ആളെ ഗസ് ചെയ്യാൻ കഴിയുന്നുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ലച്ചുവിന്റെ മുഖത്ത് അൽപം ചിരിയുണ്ട്, അതിനാൽ ലച്ചു പുറത്തായിട്ടില്ലെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നതെന്നാണ് ചിലർ പറയുന്നത്. വിഷുണുവിന്റെ മുഖത്തും കാര്യമായ ഭാവമാറ്റങ്ങൾ ഇല്ലെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

അതേസമയം ഗോപികയുടെ മുഖത്ത് അൽപം ഭയം കാണാം എന്നും ഗോപികയാണ് പുറത്ത് പോയിരിക്കുന്നതെന്നും ഒരുവിഭാഗ അഭിപ്രായപ്പെടുന്നുണ്ട്. ഗോപികയാണ് പുറത്ത് പോകേണ്ടതെന്നും വളരെ അധികം നെഗറ്റീവാണ് അവർ എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം ബിഗ് ബോസിൽ നെഗറ്റീവാണെങ്കിൽ മികച്ച രീതിയിൽ ഗെയിം കളിക്കുന്നത് ഗോപികയാണ്, കാര്യമായ ചലനങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിയാത്ത ലച്ചുവാണ് ആദ്യം പുറത്ത് പോകേണ്ടതെന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം. എന്തായാലും ബിഗ് ബോസ് വീടിനോട് വിടചൊല്ലി പോകുന്നത് ആരെന്ന് അറിയാൻ ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

അതിനിടെ ബിഗ് ബോസിൽ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയായി സംവിധായകൻ ഒമർ ലുലു എത്തി. നേരത്തേ തന്നെ ഒമറിന്റെ പേര് ബിഗ് ബോസ് ചർച്ചകളിൽ ഇടംപിടിച്ചിരുന്നത്. അഖിൽ മാരാരെ പോലെ തന്നെ ബിഗ് ബോസിലേക്ക് മത്സരിക്കാൻ താൻ ഇല്ലെന്ന് വ്യക്തമാക്കിയ ആളായിരുന്നു ഒമർ ലുലു.

നാലാമത്തെ ആഴ്ചയിലേക്ക് കടന്നിട്ടും ബിഗ് ബോസ് കടുത്ത മത്സരത്തിലേക്ക് നീങ്ങിയിട്ടില്ലെന്നാണ് ആരാധകരിൽ ഒരു വിഭാഗം വ്യക്തമാക്കുന്നത്. ഇതിനിടയിലാണ് മത്സരം കടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാമത്തെ വൈൽഡ് കാർഡിനെ ബിഗ് ബോസ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ വൈൽഡ് കാർഡായി ഹനാൻ ആയിരുന്നു എത്തിയിരുന്നത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മൂന്നാം ദിവസം പുറത്താവുകയായിരുന്നു.

അതേസമയം ഒമർ എത്തിയത് ബിഗ് ബോസിൽ തീ പാറിക്കുമോയെന്നാണ് ആരാധാകർ ഉറ്റുനോക്കുന്നത്. ശക്തമായ മത്സരം പുറത്തെടുക്കാൻ ഒമറിന് സാധിച്ചില്ലെങ്കിൽ മറ്റൊരു വൈൽഡ് കാർഡിനെ കൂടി ബിഗ് ബോസ് ഇറക്കുമോയെന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+