Get Updates
Get notified of breaking news, exclusive insights, and must-see stories!

സാ​ഗർ സൂര്യ ഒളിപ്പിച്ച രഹസ്യമെന്താണ്; ടാസ്കിൽ എന്തുകൊണ്ട് സാ​ഗറിനെ തിരഞ്ഞെടുത്തു; ​ഗോപിക പറയുന്നു

ബിഗ്‌ബോസ് മലയാളം സീസൺ 5 പോരാട്ട വീര്യത്തോടെ മുന്നോട്ട് പോവുകയാണ് 18 മത്സരാർത്ഥികളാണ് ഷോയിൽ ഉള്ളത്. 9 പേരാണ് നോമിനേഷനിൽ വന്നിരിക്കുന്നത്. ഇന്ന് മോഹൻലാൽ എത്തുന്ന എപ്പിസോഡായിരുന്നു. 9 പേരിൽ ഇന്ന് ആരൊക്കെ പുറത്തുപോകുമെന്ന് ഇന്ന് പറയുമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാൽ ഇത്തവണ എലിമിനേഷൻ ഇല്ലെന്ന് മോഹൻലാൽ പറഞ്ഞിരിക്കുകയാണ്. അതോടെ 9 പേരിൽ ആരും ഷോയ്ക്ക് പുറത്ത് പോകില്ലെന്ന് ഉറപ്പായി. ഓരോ മത്സരാർത്ഥികളോടും മോഹൻലാൽ ഈ ആഴ്ചയിലെ വിശേഷങ്ങൾ ചോദിച്ചു. ടാസ്‌കിനെക്കുറിച്ചും മോഹൻലാൽ ചോദിച്ചു.

വൻമതിൽ' എന്ന ടാസ്കിനെക്കുറിച്ചാണ് മോഹൻലാൽ ചോദിച്ചത്. ​ഗോപികയോട് എന്തുകൊണ്ടാണ് സാ​ഗറിനെ പെയർ തിരഞ്ഞെടുത്തത് എന്ന് മോഹൻലാൽ ചോദിക്കുകയും ഇതിനുള്ള ഉത്തരം ​ഗോപിക മോഹൻലാലിനോട് പറയുകയും ചെയ്യുന്നുണ്ട്. സാ​ഗറിനെ കൂടുതൽ മനസ്സിലാക്കാൻ വേണ്ടിയായിരുന്നു പെയർ ആയി വൻമതിലിൽ ടാസ്കിൽ തിരഞ്ഞെടുത്തത് എന്നാണ് ​ഗോപിക പറഞ്ഞത്. ബാക്കിയുള്ളവരെ ഏകദേശം മനസ്സിലായെന്നും എന്നാൽ സാ​ഗറിനെ മനസ്സിലായില്ലെന്നും പറയുന്നു. സാ​ഗർ എന്തെങ്കിലും രഹസ്യം ഒളിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ​ഗോപിക ഉണ്ടെന്നാണ് പറയുന്നത്.

Sagar suryagopika311

അതേസമയം ടാസ്കിൽ ​ഗോപികയാണ് സാ​ഗറിനെ തിരഞ്ഞെടുത്തത്. എന്നാൽ താനും തിരഞ്ഞെടുക്കാൻ വിചാരിച്ചത് ​ഗോപികയെ തന്നെ ആണെന്നായിരുന്നു സാ​ഗർ പറഞ്ഞത്. സാ​ഗർ പെട്ടെന്ന് ഒന്നും പ്രശ്നത്തിൽ ഇടപെടാതെ ഒതുങ്ങിയാണ് വീട്ടിൽ പെരുമാറുന്നത്. എയർടെൽ 5 ജി പ്ലസ് കോമൺമാൻ കോണ്ടെസ്റ്റൻറ് മത്സരത്തിൽ വിജയിച്ചാണ് മൂവാറ്റുപുഴക്കാരിയായ ഗോപിക ഷോയിലേക്ക് വന്നത്. മൂവാറ്റുപുഴയിലെ തന്നെ ഒരു കൊറിയർ ഏജൻസിയിൽ ജോലി ചെയ്യുകയാണ് ​ഗോപിക.

അതേസമയം കട്ട ടാസ്കിൽ ​ഗോപികയും അഖിലും തമ്മിൽ വഴക്ക് നടന്നിരുന്നു. മത്സരത്തിൽ ഗോപിക സ്വീകരിച്ച രീതിയെ അനുകൂലിച്ചും വിമർശിച്ചും സോഷ്യൽമീഡിയ രം​ഗത്തെത്തിയരുന്നു ​ഗോപികയ്ക്ക് നേരെ വിരട്ടലുമായി വന്ന അഖിലിനെ നേരിട്ട രീതി കൃത്യമായിരുന്നുവെന്നാണ് പറയുന്നത്. ബിഗ് ബോസ് എത്തിക്സ് നോക്കി കളിക്കേണ്ട ഗെയിം അല്ലെന്നും ​ഗോപിക പറഞ്ഞിരുന്നു. ആദ്യം ​ഗോപിക പിറകോട്ട് നിന്നെങ്കിലും ഇപ്പോൾ ​ഗോപിക മികച്ച കളിയാണ് പുറത്തെടുക്കുന്നത്.

അതേസമയം വീക്കിലി ടാസ്കിനെക്കുറിച്ച് മോഹൻലാൽ റിനോഷിനോടും ചോദിക്കുന്നുണ്ട്. ടാസികിന്റെ ആദ്യഘട്ടത്തിൽ എന്തുപറ്റി മോനെ എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. ഇതിന് 'ലാലേട്ടാ എനിക്ക് വ്യക്തിപരമായി ആരെയും ഉപദ്രവിക്കുന്നത് ഇഷ്ടമുള്ള കാര്യമല്ല. അങ്ങനത്തെ ജയത്തോടും താല്പര്യം ഇല്ല. ഞാൻ നോക്കുമ്പോൾ എല്ലാവർക്കും ദേഹോപദ്രവം ഏൽക്കുന്നുണ്ടായിരുന്നു. എല്ലാവർക്കും ഇടിയൊക്കെ കിട്ടി', എന്ന് റിനോഷ് വ്യക്തമാക്കി. അങ്ങനെ ആരെയും നിങ്ങൾ വേദനിപ്പിക്കണ്ട. ഇത് ​ഗെയിമല്ലേ. ഒരു കട്ടയെങ്കിലും എടുക്കാമായിരുന്നില്ലെ എന്ന് ലാലേട്ടൻ ചോദിച്ചു. ഇനിയുള്ള ​ഗെയിമിൽ താൻ പൂർണതയോടെ കളിക്കുമെന്നാണ് ഇതിന് റിനോഷ് നൽകിയ മറുപടി പറയുന്നത്.

അതേസമയം ഏയ്ഞ്ചലിനെ കൊണ്ട് മോഹൻലാൽ ദോശ ചുടുവിപ്പിക്കുന്നുണ്ട്. ഏയ്ഞ്ചലിൻ അടുക്കളയിൽ പണിയൊന്നും ചെയ്യുന്നില്ലെന്ന പരാതി വന്നിരുന്നു, ഇതേക്കുറിച്ച് പറയുന്നതിവനിടെയാണ് ഏയ്ഞ്ചിൽ ദോശ ചുടുമോ എന്ന് ചോദിച്ചത്. ഇതിന് പിന്നാലെ തന്നെ ദോശ ചുടുകയാണ് ഏയ്ഞ്ചലിൻ. ഈ ദോശ മോഹ​ൻ ലാൽ രുചിച്ച് നോക്കുന്നുണ്ട്. നന്നായിട്ടുണ്ട് എന്നാണ് മോഹൻലാൽ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+