കണ്‍ഫെഷന്‍ റൂമില്‍ ഗോപികയ്ക്ക് എന്താണ് സംഭവിച്ചത്! ഒറ്റയ്ക്കിരിക്കണമെന്ന് ഗോപിക, കാരണം പറഞ്ഞ് ജുനൈസ്
ബിഗ്‌ബോസ് മലയാളം സീസൺ 5 ന്റെ ഏറ്റവും വലിയ പ്രത്യേക കോമണർ മത്സരാർത്ഥിയാണ്. ഗോപികയാണ് ഇത്തവണത്തെ കോമണർ. ഗോപികയോട് പ്രേക്ഷകർക്ക് ഇഷ്ടം തോന്നാൻ കാരണവും ഇതുതന്നെയായിരുന്നു. എന്നാൽ ഗോപിക താൻ കോമൺ ആണെന്ന കാര്യം പറഞ്ഞ് അനവാശ്യമായി സെന്റിമെൻസ് ഉണ്ടാക്കുന്നുണ്ടെന്നാണ് ഇപ്പോൾ ഗോപികയ്ക്ക് എതിരെ ഉയരുന്ന ആരോപണം. ആദ്യം പിന്നോട്ട് മാറിനിന്നെങ്കിലും ഗോപിക ഇപ്പോൾ സജീവമാണ്. ആവശ്യമുള്ള കാര്യത്തിലും ആവശ്യമില്ലാത്ത കാര്യത്തിലും ഗോപിക ഇടപെടാറുണ്ട്.
അതേസമയം ഇന്ന് ഗോപിക ആകെ സങ്കടത്തിലാണ് ബിഗ്‌ബോസിനകത്ത് ഉണ്ടായിരുന്നത്. കൂട്ടത്തിൽക്കൂടാതെ ഒറ്റപ്പെട്ട് നടക്കുകയായിരുന്നു ഗോപിക. പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്‌കിന് വേണ്ടി എല്ലാവരും എത്തിച്ചേരാൻ പറഞ്ഞപ്പോഴും ഗോപിക വലിയ താല്പര്യം കാണിച്ചില്ല. നേരെ മനീഷയുടെ അടുത്തുപോയി തനിക്ക് വിറയ്ക്കുന്നുവെന്നും മനസ്സിന് പേടിയുള്ളതു കൊണ്ടാണ് ഇങ്ങനെയെന്നും പറയുന്നു. എന്നാൽ മനീഷ ഗോപികയോട് കൂടുതലായി കാര്യങ്ങൾ തിരക്കാനോ ആശ്വസിപ്പിക്കാനോ നിൽക്കുന്നില്ല...

ഇതിന് പിന്നാലെ ടാസ്‌കി കേൾക്കാൻ ചെന്നിരുന്നപ്പോഴും ഗോപിക ആരോടും സംസാരിക്കുന്നില്ല. അപ്പോഴാണ് അവിടേയ്ക്ക് ജുനൈസ് വരുന്നത്. എന്താണ് വിഷമിക്കുന്നതെന്നും തങ്ങൾ നേരത്തെ പറഞ്ഞതാണോ കാര്യമെന്നും ചോദിക്കുന്നു. അപ്പോഴാണ് എന്താണ് നടന്നതെന്ന് മറ്റുള്ള മത്സരാർത്ഥികൾ ചോദിക്കുന്നത്. കൺഫഷൻ റൂമിൽപോയി ടാസ്‌ക് വായിക്കാൻ പറഞ്ഞപ്പോൾ ഗോരിക ഭയങ്കരമായി വിറച്ചുവെന്നാണ് ജുനൈസ് പറയുന്നത്. നിന്നെ ബോൾഡാക്കാനാണ് തങ്ങൾ പറഞ്ഞത് എന്നാണ് ജുനൈസ് പറയുന്നത്. അതിനിടയിൽ തനിക്ക് ഒറ്റയ്ക്കിരുന്നാൽ ശരിയാകുമെന്നും ഗോപിക പറയുന്നുണ്ട്.
അതേസമയം ഗോപിക ഇത് വേണമെന്ന് വെച്ച് ചെയ്യുന്നതാണോ എന്നാണ് പ്രേക്ഷകർക്കുള്ള സംശയം. ഗോപിക കോമണർ എന്ന വിളി വല്ലാതെ ഉപയോഗിക്കുന്നതായും വിമർശനം ഉണ്ട്. . ആദ്യവാരം ഗോപികയെക്കുറിച്ച് സംസാരിക്കുമ്പോൾ കോമണർ എന്നായിരുന്നു മത്സരാർഥികൾ പറഞ്ഞിരുന്നത്. എന്നാൽ ഗോപികയെ ഇനി കോമണർ എന്ന് വിശേഷിപ്പിക്കേണ്ടതില്ലെന്നും അവരും ഇപ്പോൾ ഒരു സെലിബ്രിറ്റിയാണെന്നും കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ പറഞ്ഞിരുന്നു. എന്നാൽ വീണ്ടും താൻ കോമണർ ആണെന്ന് ഹൗസിൽ പറഞ്ഞ ഗോപികയെ മറ്റ് മത്സരാർത്ഥികൾ തിരുത്തുന്നുണ്ട്.
സെറീനയുമായുണ്ടായ തർക്കക്തിന് പിന്നാലെ തന്റെ ഭാഗം പറയുമ്പോഴാണ് ഗോപിക താനൊരു കോമണർ ആണെന്ന് പറഞ്ഞത്. എന്നെപ്പോലെയുള്ള ഒരു ആളാണ്. പലരിൽ നിന്നും വന്നിരിക്കുന്ന ഒരു കോമണർ ആണ് എന്ന് ഗോപിക പറഞ്ഞു, എന്നാൽ അവിടെ ഉണ്ടായിരുന്ന സെറീന, ജുനൈസ്, ശോഭ, സാഗർ എന്നിവർ ഗോപിക പറഞ്ഞതിനെ എതിർത്തു. ഇനി അത് നീ പറയരുത്. ലാലേട്ടൻ തന്നെ പറഞ്ഞതാണ് ഇപ്പോൾ നിനക്ക് ആ പ്രിവിലേജ് ഇല്ല. നീ സെലിബ്രിറ്റിയാണ്- ജുനൈസ് പറഞ്ഞു.
എന്നാൽ നിങ്ങളൊക്കെ ഓരോ മേഖലയിൽ കഴിവ് തെളിയിച്ച് വന്നവരാണെന്ന് ഗോപിക പറയുമ്പോൾ ഗോപികയും അങ്ങനെ തന്നെയാണെന്ന് മറ്റ് മത്സരാർഥികൾ പറഞ്ഞു. അതുകൊണ്ടാണ് ഗോപിക ഇപ്പോൾ ഇവിടെ നിൽക്കുന്നതെന്നും. മോണിംഗ് ആക്റ്റിവിറ്റിയിൽ തനിക്ക് അപകർഷതാബോധമുണ്ടെന്ന് സെറീന പറഞ്ഞതാണ് ഗോപികയെ വിഷമിപ്പിതച്ചത്. എന്നാൽ കോൺഷ്യസ് എന്ന ഇംഗ്ലീഷ് വാക്ക് മലയാളത്തിലാക്കിയപ്പോൾ തെറ്റിപ്പോയതാണെന്ന് സെറീന പറഞ്ഞു. അഞ്ച് പ്രാവശ്യമെങ്കിലും താനത് തിരുത്തിയെന്നും പറയുന്നുണ്ട്.
ഗോപിക കണ്ടമന്റ് ഉണ്ടാക്കാൻ വേണ്ടിയാണ് എല്ലാവരുമായി പ്രശ്നം ഉണ്ടാക്കുന്നതെന്നാണ് പ്രേക്ഷർ വിലയിരുത്തുന്നത്. ബിഗ്‌ബോസ് വീടിനകത്തെ എല്ലാ കാര്യത്തിലും ഇങ്ങനെ ഇടപെടണോ എന്നും പ്രേക്ഷർ ചോദിക്കുന്നു. ഗോപികയ്ക്ക് ഒരു ബെസ്റ്റ് ഫ്രണ്ടിനെ അവിടെ നിന്ന് കിട്ടിയിട്ടില്ല. സാഗറിനോട് പ്രത്യേക ഇഷ്ടമുണ്ട് എന്ന് ഗോപിക പറയുന്നുണ്ട്. എന്നാൽ ബിഗ്ബോസിൽ എല്ലാവരും ഒരുപോലെയാണ് എന്നാണ് സാഗർ വ്യക്തമാക്കിയത്. പിന്നെ ജുനൈസുമായും ഗോപിക നല്ല സൗഹൃദത്തിലാണ്യ












Click it and Unblock the Notifications