'പിന്നെ അദ്ദേഹം ഒരു വാക്ക് കൂടി പറഞ്ഞു, അതുകേട്ടപ്പോൾ അദ്ദേഹം തന്നെ താഴ്ന്നുപോയ പോലെ തോന്നി'; ഗോപിക
ബിഗ്ബോസ് സീസൺ 5ന്റെ ഏറ്റവും വലിയ പ്രേത്യകതയായിരുന്നു മത്സരാർത്ഥിയായി ഒരു കോമണർ എത്തുന്നത്. സാധാരണക്കാരുടെ പ്രതിനിധി ആയിട്ടായിരുന്നു ബിഗ്ബോസിലേക്ക് ഗോപിക എത്തിയത്. മികച്ച രീതിയിൽ മത്സരിച്ചിട്ടും ഗോപിക ബിഗ്ബോസിൽ നിന്നും പുറത്തായി. ഒട്ടും പ്രതീക്ഷിക്കാത്ത പുറത്താകൽ ആയിരുന്നു ഗോപികയുടേത്. പലപ്പോഴും പല മത്സരാർത്ഥികളും ഗോപികയെ മാറ്റിനിർത്തുന്നതായി പ്രേക്ഷകർക്ക് തന്നെ തോന്നിയിട്ടുണ്ട്. ഗോപികയോട് സംസാരിക്കാതെയും മാറ്റിനിർത്തിയുമൊക്കെ അവഗണിക്കുന്നതായും തോന്നിയിട്ടുണ്ട്.
ആദ്യം പിന്നോട്ട് നിന്നുവെങ്കിലും പിന്നീട് ഗോപിക എല്ലാ കാര്യങ്ങളിൽ ഇടപെടാനും പ്രതികരിക്കാനും തുടങ്ങി. അഖിൽ മാരാരോടും സെറീനയോടുും മനീഷയോടും കൊമ്പുകോർത്തു. ഹാനാനുമായും പ്രശ്നമുണ്ടായി. പലപ്പോഴും ഗോപിക പറയുന്ന കാര്യങ്ങൾ കേൾക്കാൻ പോലും പലരും നിന്നുകൊടുക്കാറില്ലായിരുന്നു. നിറത്തിന്റെ പേരിലും ബിഗ്ബോസ് വീട്ടിൽ ഗോപികയെ അപമാനിച്ചു. ഇത്ര പെട്ടെന്ന് പുറത്താകുമെന്ന് ഗോപികയും വിചാരിച്ചിരുന്നില്ല. ഇപ്പോൾ ബിഗ് ബോസിന് പുറത്ത് വന്നതിന് പിന്നാലെ മനസ്സുതുറക്കുകയാണ് ഗോപിക. വൺ ഇന്ത്യ മലയാളത്തോടാണ് ഗോപിക ബിഗ്ബോസിനകത്ത് താൻ എന്തൊക്കെ അനുഭവിച്ചു എന്ന് വെളിപ്പെടുത്തുന്നത്.

തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമാണ് താൻ ചെയ്തതെന്നാണ് ഗോപിക പറയുന്നത്. ഇത്ര പെട്ടെന്ന് പുറത്തുപോകുമെന്ന് കരുതിയില്ലെന്നും ഷൂട്ടിന് തലേദിവസമാണ് എവിക്ഷൻ ഉണ്ടെന്ന് പറഞ്ഞതെന്നും ഗോപിക പറയുന്നു. ബിഗ്ബോസിനകത്ത് പല സ്ഥലത്തും താൻ ഒറ്റപ്പെട്ട് പോയിട്ടുണ്ടെന്ന് ഗോപിക പറയുന്നു. സംസാരിക്കാൻ ചെല്ലുമ്പോൾ മാറ്റിനിർത്തിയിട്ടുണ്ടെന്നും എങ്കിലും താൻ കേറി അങ്ങോട്ട് മിണ്ടാൻ ശ്രമിച്ചിട്ടുണ്ടെന്നും ഗോപിക പറഞ്ഞു. അഖിൽമാരാരുമായി ഉണ്ടായ പ്രശ്നത്തെക്കുറിച്ചും ഷിജു നിറത്തിന്റെ പേരിൽ അപമാനിച്ച സംഭവത്തെക്കുറിച്ചുിം ഗോപിക പറയുന്നുണ്ട്. ഗോപികയുടെ വാക്കുകൾ:
ഞാൻ കേറി അങ്ങോട്ട് ചെന്ന് മിണ്ടും. അവർ മാറിപ്പോയാലും കൂടെപ്പോയി കൈപിടിക്കും. എങ്ങനെയെങ്കിലും അവർക്കിടയിൽ കയറിപ്പറ്റുക എന്നത് തന്നെയായിരുന്നു എന്റെ ആദ്യത്തെ ടാസ്‌ക്. പല സ്ഥലത്തും ഒറ്റപ്പെട്ടിട്ടുണ്ട്. എടീ ഒരു മിനുട്ട്, ഞങ്ങൾ സംസാരിക്കട്ടേ എന്ന് പറഞ്ഞ് മാറ്റി വിടാറുണ്ട്. ഒരു മിനുട്ട് കഴിഞ്ഞു ഞാൻ വരട്ടേ എന്ന് ചോദിക്കാറുണ്ട്. ഒരു ക്യാമറയുടെ മുന്നിൽ വന്ന് ഫെയിം കിട്ടാൻ ഞാൻ ശ്രമിച്ചിട്ടില്ല.എനിക്ക് വേണമെങ്കിൽ ചെയ്യാമായിരുന്നില്ല.ഞാൻ ചെയ്തില്ല, ഗോപിക പറയുന്നു.
എന്നോട് ഇഷ്ടമില്ലാന്ന് പറഞ്ഞിട്ടുണ്ട്, കറുത്തതാണെങ്കിലും കാണാൻ ഭംഗി ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതൊക്ക നെഗറ്റീവാണ്. എന്നെ സംബന്ധിച്ച് കുഞ്ഞിലെ മുതൽ കേട്ടുവന്ന കാര്യമാണ്. അതിൽ നിന്നൊക്കെ റിക്കവർ വന്ന് വീണ്ടും കേൾക്കുമ്പോൽ അതിൽ നിന്ന പലപ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട ആദ്യം കേൾക്കുമ്പോൾ പ്രശ്‌നം ഇല്ല..പിന്നെ ഒത്തിരി ഉയരങ്ങളിൽ നിൽക്കുന്ന ആൾക്കാരുടെ വായിൽ നിന്ന് തന്നെ അത് കേൾക്കുമ്പോൾ സമൂഹം എങ്ങനെയാണ് അങ്ങനെ മാറുന്നു എന്നാണ് ഞാൻ ചിന്തിച്ചത്.
പിന്നീട് പലരുടേയും വരുന്ന വാക്കുകൾ മതി നമ്മൾ ഫുൾ ബ്ലാങ്ക് ആവും. പിന്നെ എന്താണ് അവിടെ പറയേണ്ടതെന്ന് നമുക്ക് തന്നെ അറിയില്ല വായിൽ നിന്ന് വരും. അത് ഇപ്പോൾ അഖിൽച്ചേട്ടന്റെ കേസിലാണെങ്കിലും. ഒരാളെ പ്രഷർ കൊടുത്ത് കഴിഞ്ഞാൽ മനസ്സിൽ വിചാരിക്കുന്ന കാര്യമല്ല പുറത്തേക്ക് വരുന്നത്. അത് പറഞ്ഞിട്ട് കാര്യമില്ല..ആ ഒരു അവസ്ഥയിലൂടെ കടന്നുപോകണമെന്നു തന്നെയാണ് കരുതുന്നത്.

ഷിജു ഗോപികയുടെ നിറത്തിന്റെ പേരിൽ അപമാനിച്ച സംഭവം വലയി ചർച്ചയായിരുന്നു ഒരു ടാസ്ക്കിനിടെയാണ് കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ടെന്ന് ഷിജു പറയുന്നത്. ആ സംഭവത്തെപ്പറ്റിയും ഗോപിക പറഞ്ഞു. പിന്നെ അദ്ദേഹം ഒരു വാക്ക് കൂടി പറഞ്ഞു. അദ്ദേഹം തന്നെ താഴ്ന്നുപോയ പോലെ തോന്നി. നീ ഇത്രയും വലിയ നടന്റെ ഒപ്പം അഭിനയിക്കുമെന്ന് നീ വിചാരിച്ചിരുന്നോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അവിടെ പ്രശ്‌നം ഉണ്ടാക്കേണ്ട എന്ന് വിചാരിച്ച് ഞാൻ ഒന്നും പറഞ്ഞില്ല. ഇല്ല ചേട്ട ഞാൻ വിചാരിച്ചില്ല, എനിക്ക് അഭിനയിക്കാൻ പറ്റി എന്നാണ് പറഞ്ഞത്, ഗോപിക പറഞ്ഞു.












Click it and Unblock the Notifications