Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗോപികയുടെ അഖിൽ മാരാർക്കെതിരായ നീക്കത്തോടെ അത് വ്യക്തം, അവർ വെറും കോമണറല്ല'; സായ് കൃഷ്ണ

കൊച്ചി: ബിഗ് ബോസ് മലയാളം സീസണിന്റെ ചരിത്രത്തിലെ ആദ്യ കോമണർ മത്സരാർത്ഥിയാണ് ഗോപിക ഗോപി. ലക്ഷക്കണക്കിന് പേരിൽ നിന്നാണ് മൂവാറ്റുപുഴക്കാരിയായ ഗോപി തിരഞ്ഞെടുക്കപ്പെട്ടത്. ഷോ തുടങ്ങിയതോടെ ഗോപിയുടെ ഗെയിം പ്ലാനെതിരെ ചി വിമർശനങ്ങൾ ഒരു വിഭാഗം ഉയർത്തിയിരുന്നു. അവർ സഹതാപ തരംഗം പയറ്റാനാണ് നീക്കമെന്നും വേഗം പുറത്താകുമെന്നുമായിരുന്നു ചിലരുടെ ആക്ഷേപം. എന്നാൽ ഗോപിക ഗോപിയെ വെറുമൊരു കോമണറായി കാണരുതെന്ന് പറയുകയാണ് വ്ലോഗർ സായ് കൃഷ്ണ. അതിന് കാരണവും തന്റെ പുതിയ വീഡിയോയിലൂടെ സായ് വിശദീകരിക്കുന്നുണ്ട്. വായിക്കാം

അനിയൻ മിഥുൻ ടാസ്ക് ചെയ്യാൻ വൻ ഫിറ്റാണ്. ടാസ്ക് കഴിഞ്ഞ് കഴിഞ്ഞാൽ സീറോ ഗെയിം പ്ലാൻ ആണ്. മോളേ നീ കൊള്ളാട്ടോ, അടിപൊളിയ എന്ന് പറഞ്ഞ് നടപ്പാണ്, ചില്ലാണ്. ഇന്നലെ ടാസ്കിനിടയിൽ കട്ട എടുത്ത് വെയ്ക്കുമ്പോൾ അഖിൽ മാരാർ എന്തിനാണ് ചുമ്മാ പോയി ഒച്ചയും അലമ്പും ഉണ്ടാക്കണത്. മറ്റവനേക്കാൾ അലറലാണ്, ഒരു കാരണവും കാര്യവും ഇല്ല, ഗെയിം ആണ്. റൂൾ ബുക്കിൽ പറഞ്ഞ കാര്യങ്ങളും പറയാത്ത കാര്യങ്ങളും ഉണ്ടാകും.

secret agent

ലൂപ് ഹോൾ കണ്ടെത്തി ഗെയിം കളിക്കുകയെന്നതാണ് ബിഗ് ബോസ് സ്ട്രാറ്റജി. ബിഗ് ബോസ് പറയുന്ന ഗെയിമിന്റെ മുകളിൽ കളിച്ചാലേ ബിഗ് ബോസിൽ ജീവിച്ച് പോകാൻ പറ്റുള്ളൂ. ബിഗ് ബോസിൽ ഗെയിമിന് വേണ്ടി കള്ളത്തരം കാണിച്ചാൽ നിങ്ങൾ ജീവിതത്തിലും കള്ളനാണെന്ന് ആളുകൾ കരുതുമെന്ന ചിന്തയും വെച്ച് ബിഗ് ബോസ് കളിക്കാൻ പോകരുത്.

ബിഗ് ബോസ് പറഞ്ഞ ഗോളുകൾ ബ്രേക്ക് ചെയ്യാതിരുക്കുക മാത്രമാണ് വേണ്ടത്. ഗോപിക കട്ട എടുത്തിട്ടുണ്ടെങ്കിൽ അത് അവരുടെ ഗെയിം സ്ട്രാറ്റജിയാണ്. ഗോപിക വെറും കോമണർ അല്ല, അവരെ സെലക്ട് ചെയ്ത ടീമിനെ അഭിനന്ദിക്കണം. അവർ വളരെ കൃത്യമായി പ്ലാൻ ചെയ്ത് കൊണ്ടാണ് ബിഗ് ബോസിലേക്ക് വന്നത്.

gopika gopi biggboss malayalam

അഖിൽ മാരാരെ ജയിക്കാൻ ഞാൻ വിടില്ലെന്ന് ഗോപിക പറഞ്ഞപ്പോഴെ ഞാൻ ഉറപ്പിച്ചു, ഗോപിക പ്രോപ്പർ ഗെയിമർ ആണെന്ന്. ഇടക്ക് ഗോപിക ഞാനൊരു സാധാരണക്കാരിയാണെന്ന കാർഡ് ഇറക്കുന്നുണ്ട്. എന്നാൽ അതൊക്കെ അവരുടെ സ്ട്രാറ്റജിയാണ്. വരും ദിവസങ്ങളിൽ അവർ എങ്ങനെ ഗെയിം കളിച്ച് ഉയർന്ന് വരുമെന്ന് കാത്തിരുന്ന് കാണാം.

റിനോഷ് വളരെ അധികം നിരാശപ്പെടുത്തി. ഒരു ടാസ്ക് കൊടുത്തപ്പോൾ കളിക്കാതിരിക്കുകയെന്നത് ബിഗ് ബോസിനോട് ബഹുമാനം ഇല്ലാത്തതിന് തുല്യമാണ്. റിനോഷ് മാറി നിൽക്കേണ്ട കാര്യമെന്താണ്? അതുകൊണ്ട് അയാൾ സർവ്വൈവ് ചെയ്യുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണാം.

വിഷ്ണു അവന് പറയാനുള്ള കാര്യങ്ങൾ പറഞ്ഞ് പോകുകയാണ്. അത് ആരാണ് എന്താണ് എന്നൊന്നുമില്ല. റെനീഷയും കൃത്യമായാണ് ഇന്നലെ ഗെയിമിൽ കഴിച്ചത്.വൈബർ ഗുഡ് ദേവു ടാസ്കിൽ നനഞ്ഞ പടക്കമായിരുന്നു. അഖിൽ മാരാർ-ദേവു കോമ്പോ വർക്ക് ചെയ്യുമായിരുന്നു. കൃത്യമായ സ്ക്രീൻ സ്പേസും കിട്ടിയേനെ. ഗോപികയുടെ ഭാഗം നിന്ന് അഖിൽ മാരാരെ അലക്കി വിടാൻ കിട്ടിയ ടൈം ആയിരുന്നു ഇന്നലെ കിട്ടിയത്. എന്നാൽ അതുണ്ടായില്ല.

 bigg boss asianet

സാഗർ സൂര്യ മികച്ച ഗെയിമാണ് കളിച്ചത്. സാഗർ വളരുന്നുണ്ട്. ഇന്നലെ അടിയുടെ ഇടയിൽ അഖിൽ മാരാരെ പോലെ അഖിലിന് കത്താമായിരുന്നു. എന്നാൽ കൃത്യമായാണ് സാഗർ ഇടപെട്ടത്. സാഗർ സൂര്യയും -ഗോപിക കോമ്പോയും നല്ലതാണ്. അഞ്ജൂസിന്റേത് വളരെ പതിയെ ഉള്ള തുടക്കമാണ്.

ജുനൈസിന്റെ സ്റ്റോറി അവൻ ഇന്നലെ പറഞ്ഞത്. എന്നാൽ ആ സിമ്പതിക്ക് വേണ്ടി അവൻ കളിക്കില്ല. അവന് അവന്റെ ഗെയിമിന് അനുസരിച്ചുള്ള പിന്തുണ കൊടുത്താമതി. അവൻ അങ്ങനെ തന്നെയാണ് ജീവിച്ചിട്ടുള്ളത്. പക്ഷേ ഷോയിൽ അത്തരമൊരു കാര്യം പറയാതെ മുന്നോട്ട് പോകാൻ സാധിക്കാത്തത് കൊണ്ടാണ് അവൻ പറഞ്ഞത്', സായ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+