Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് ഞാനെടുത്ത നല്ല തീരുമാനം'.. ലാലേട്ടന് ഞാൻ വാക്കുകൊടുത്തിരുന്നു; ​തുറന്നുപറഞ്ഞ് ​ഗോപിക

ബിഗ്‌ബോസ് മലയാളം സീസൺ 5 മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്തമായ ഒരു സീസൺ ആണ്. പ്രധാനപ്പെട്ട വ്യത്യാസം എന്നുപറയുന്നത് ഇത്തവണ ഒരു കോമണർ മത്സരാർത്ഥി ഉണ്ടായിരുന്നു. ഗോപികയായിരുന്നു ഇത്തവണ കോമണർ മത്സരാർത്ഥി. ബിഗ്‌ബോസ് പോലൊരു ഷോയിലേക്ക് സാധരാണക്കാരെ പ്രതിനിധീകരിച്ച് ഒരാൾ പോകുമ്പോൾ അത്രവലിയൊരു ഇടത്തിൽ എങ്ങനെയാണ് മുന്നോട്ട് പോവുക എന്ന സംശയം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.

എന്നാൽ ആ ഒരു ധാരണ മാറ്റുന്നതായിരുന്നു ഗോപികയുടെ മുന്നേറ്റം. മാറിനിൽക്കാൻ ഗോപിക തയ്യാറായിരുന്നില്ല. പലതരത്തിലുള്ള അധിക്ഷേപങ്ങളും ഗോപികയ്‌ക്കെതിരെ ബിഗ്‌ബോസിൽ വെച്ച് നടന്നിരുന്നു. നിറത്തിന്റെ പേരിൽ ഗോപിക അപമാനിക്കപ്പെട്ടു, ചുണ്ടിൽ ഇൻഫെക്ഷൻ വന്നപ്പോൾ ചപ്പാത്തി പരത്താൻ പോയ ഗോപികയെ മനീഷ മാറ്റിനിർത്തി. അങ്ങനെ പല സംഭവങ്ങൾ ഉണ്ടായിട്ടും ഗോപിക കരുത്തോടെ നിന്നു. എന്നാൽ ഒട്ടും വിചാരിക്കാത്ത സമയത്താണ് ഗോപിക പുറത്താകുന്നത്. പുറത്തുവന്ന ശേഷം ബിഗ്‌ബോസിനരക്കെ കാര്യങ്ങൾ സംസാരിക്കുകയാണ് ഗോപിക. വൺഇന്ത്യ മലയാളേേത്താടാണ് ഗോപികയുടെ പ്രതികരണം.

Bigg Boss

താൻ ഒരിക്കലും സഹാതാപം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് ​ഗോപിക പറയുന്നത് അങ്ങനെയാണെങ്കിൽ പല വിഷയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ​ഗോപിക പറയുന്നു. ​ഗെയിം കളിച്ച് ജയിക്കാനാണ് പോയത്,..ആദ്യത്തെ ആഴ്ചയിൽ തന്നെയാണ് ലൈഫ് സ്റ്റോറി പറയേണ്ടി വന്നിരുന്നെങ്കിൽ ഞാൻ അത് പറയില്ലായിരുന്നു. എനിക്ക് വേണമെങ്കിൽ കരഞ്ഞ് ഡയലോഗ് പറയാമായിരുന്നു. ഞാൻ ഹാപ്പിയായിട്ടേ പറയൂ..ഞാൻ കാരണം ആരും കരയുന്നത് സെന്റി അടിക്കുന്നത് എനിക്ക് ഇഷ്ടമല്ല.

അവിടെ എല്ലാവരും പറഞ്ഞു നീ എന്തിനാണ് ചിരിച്ചുകൊണ്ട് പറഞ്ഞത്, വിഷമത്തിൽ പറയുന്നതല്ലേ ബെറ്റർ എന്നുചോദിച്ചു, ഗോപിക പറഞ്ഞു. ഗെയിം കണ്ടിട്ട് വോട്ട് കിട്ടണം എന്നായിരുന്നു. ആദ്യം ഷൂട്ടിംഗിന് വന്നപ്പോൾ ജീവിതകഥ പറയാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറയില്ലെന്നാണ് പറഞ്ഞത്. ആദ്യമേ സഹതാപം പറ്റി ഗെയിം കളിക്കേണ്ട എന്നായിരുന്നു. ഗെയിമിലൂടെ വോട്ട് നേടിക്കോളാം എന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സഹാതാപം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ​ഗോപിക പറയുന്നു.

​ഗോപികയുടെ നിറത്തിന്റെ പേരിൽ ഷിജു പറഞ്ഞ കാര്യം വലിയ വിവാദമായിരുന്നു...ഒരു ടാസ്ക്കിനിടെയാണ് കറുത്തിട്ടാണെങ്കിലും ഭം​ഗിയുണ്ടെന്ന് ഷിജു പറയുന്നത്. ആ സംഭവത്തെപ്പറ്റിയും ​ഗോപിക പറഞ്ഞു. പിന്നെ അദ്ദേഹം ഒരു വാക്ക് കൂടി പറഞ്ഞു. അദ്ദേഹം തന്നെ താഴ്ന്നുപോയ പോലെ തോന്നി. നീ ഇത്രയും വലിയ നടന്റെ ഒപ്പം അഭിനയിക്കും എന്ന് നീ വിചാരിച്ചിരുന്നോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അവിടെ പ്രശ്‌നം ഉണ്ടാക്കേണ്ട എന്നു വിചാരിച്ച് ഞാൻ ഒന്നും പറഞ്ഞില്ല. ഇല്ല.. ചേട്ട ഞാൻ വിചാരിച്ചില്ല, എനിക്ക് അഭിനയിക്കാൻ പറ്റി എന്നാണ് പറഞ്ഞത്, ​ഗോപിക പറഞ്ഞു.

അതുപോലെ ​ഗോപിക കുക്കിം​ഗ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. ​ഗോപികയുടെ ഭക്ഷണത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമായിരുന്നെങ്കിലും അവിടേയും തർക്കമുണ്ടായി മറ്റുള്ളവരോട് ചോദിക്കാതെയാണ് ​ഗോപിക ഫുഡ് ഉണ്ടാക്കുന്നത് എന്നൊക്കെയായിരുന്നു ആരോപണം. അതേസമയം കുക്കിംഗ് ടീമിന്റെ ക്യാപ്റ്റനാവുക എന്നത് താനെടുത്ത നല്ല തീരുമാനമായിരുന്നുവെന്നാണ് ഗോപിക പറയുന്നത്. കാരണം താൻ ലാലേട്ടന് ഒരു വാക്ക് കൊടുത്തിരുന്നു,. എന്നെ ഇപ്പോൾ ഒരാളാണ് ഇഷ്ടപ്പെട്ടത് ബാക്കിയുള്ള 17 പേരെ കൊണ്ട് ഇഷ്ടമാണെന്ന് പറഞ്ഞേ ഇറങ്ങുവുള്ളൂ എന്ന് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+