റിനോഷ് ബിഗ് ബോസില്‍ പാടില്ല: അഖില്‍ മാരാറിന് ഉറച്ച നിലപാടില്ല: ഗോപിക പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ രണ്ടാമത്തെ എവിക്ഷനിലൂടെ പുറത്തായ താരമാണ് ഗോപിക. ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ തന്നെ ആദ്യമായി കോമണർ വിഭാഗത്തില്‍ നിന്നും വീടിനുള്ളിലേക്ക് എത്തിയ വ്യക്തി കൂടിയായിരുന്നു ഗോപിക. തന്റെതായ രീതിയില്‍ മത്സരിച്ച് മുന്നേറിയ താരത്തിന് വിമർശകരും ഒട്ടും കുറവായിരുന്നില്ല. അതുകൊണ്ട് കൂടിയാണ് താരത്തിന് കുറഞ്ഞ വോട്ടുകള്‍ നേടി പുറത്തേക്ക് വരേണ്ടി വരികയും ചെയ്തു.
എന്നാല്‍ മറുവശത്ത് ഗോപികയുടെ മത്സര രീതിയെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗമുണ്ട്. ഒരു സാധാരണക്കാരി എന്ന നിലയില്‍ നിന്നും വീടിനുള്ളിലെ മറ്റ് മത്സരാർത്ഥികളോട് മികച്ച രീതിയില്‍ തന്നെ പിടിച്ച് നില്‍കാന്‍ ഗോപികയ്ക്ക് കഴിഞ്ഞിരിക്കുന്നുവെന്നാണ് അവരുടെ വിലയിരുത്തല്‍. ഇപ്പോഴിതാ ബിഗ് ബോസിന് പുറത്ത് എത്തിയ ഗോപിക വീടിനുള്ളിലെ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് ഗോപികയും കുടുംബവും. ബിഹൈന്‍ഡ് വുഡ്സ് മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ആളുകളൊക്കെ തിരിച്ച് അറിയാന്‍ തുടങ്ങിയിട്ടുണ്ട്. ഞാന്‍ ഇപ്പോഴും കരുതുന്നത് ഈ സമയത്ത് പുറത്ത് ഇറങ്ങേണ്ടിയിരുന്ന ആളായിരുന്നില്ല ഞാനെന്നാണ്. കുറച്ച് സമയം കൂടി അവിടെ നില്‍ക്കാനുള്ള പെർഫോമന്‍സ് ഞാന്‍ നടത്തിയിരുന്നു. സാഗർ എന്ത് ചിന്തിക്കുന്നോ അത് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. അത് ഞാന്‍ അവനോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗോപിക പറയുന്നു.
അതുകൊണ്ട് കൂടിയാണ് സാഗറിനെ ഞാന്‍ കൂടെ കൂട്ടിയത്. സാഗറും സെറീനയും തമ്മിലുള്ള ബന്ധം എന്റെ വിശ്വാസ പ്രകാരം ലൌ സ്ട്രാറ്റജിയാണ്. അക്കാര്യം എനിക്ക് ഉറപ്പാണ്. റിനോഷിനാണ് പുറത്ത് ഏറ്റവും കൂടുതല്‍ പിന്തുണയെന്ന് അറിഞ്ഞു. എനിക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാല്‍ ഇപ്പോഴും മറയ്ക്ക് പുറത്ത് വരാത്തത് റിനോഷിന്റേതാണ്. ഒരു പ്രാവശ്യം മാത്രമാണ് അദ്ദേഹത്തിന്റെ മുഖം മൂടി അഴിഞ്ഞ് വീണിട്ടുള്ളു.
റിനോഷുമായി ഞാന്‍ നേരത്തെ തന്നെ സംസാരിച്ചിരുന്നു. ഞാന്‍ ഗെയിം കളിക്കുന്നത് രണ്ട് രീതിക്കാണ്. ഒന്ന് നേരെ പോയി വേഗത്തില്‍ തൊടാന്‍ നോക്കും. രണ്ടാമത്തേത്ത് വളഞ്ഞ വഴിയിലൂടെ പോയി പയ്യെ ചെന്ന് തൊടും എന്നായിരുന്നു അന്ന് എന്നോട് പറഞ്ഞു. ഇതില്‍ രണ്ടാമത്തേത് അല്ലേ നിന്റെ ഗെയിം എന്ന് ചോദിച്ചപ്പോള്‍ ഫഹദ് ഫാസില്‍ ചിരിക്കുന്നത് പോലെയുള്ള ഒരു ചിരിയായിരുന്നു. അതില്‍ നിന്നും എനിക്ക് കാര്യം വ്യക്തമായി.

റിനോഷിനെ സൂക്ഷിക്കണം. അവിടെ ഒരു നോമിനേഷന്‍ വന്നാല്‍ ഞാന്‍ ആദ്യം പറയുക അദ്ദേഹത്തിന്റെ പേര് ആയിരിക്കും. തീർച്ചയായും ഒരു മൂടുപടം ഉണ്ട്. ഇങ്ങനെയൊക്കെ നടക്കുന്നത് അദ്ദേഹത്തിന്റെ ഗെയിം ആയിരിക്കും. എന്ത് തന്നെയായാലും ബ്രില്യന്റ് ഗെിയിമർ ആണ്. ഒമർ ലുലു വന്ന സമയത്തൊക്കെ റിനോഷ് നടത്തിയ അഭിനയമൊക്കെ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി.
വിഷയങ്ങളില്‍ ഒന്നും അങ്ങനെ ചെന്ന് ചാടാതിരിക്കാന്‍ ശ്രമിക്കുന്ന ആളാണ് റിനോഷ്. അങ്ങനെ ഇടപെട്ടാല്‍ അവരുടെ ഫെയിസ് മാറിപ്പോയേക്കാം. അത്തരമൊരു മത്സരാർത്ഥി ഈ ഷോയില്‍ പാടില്ലെന്നാണ ഞാന്‍ വിശ്വസിക്കുന്നത്. അഖില്‍ മാരാർ ഭയങ്കര കോമഡിയായിട്ടുള്ള ആളാണ്. എന്നാല്‍ ദേഷ്യം വന്നാല്‍ പറയുന്നത് മൊത്തം ബീപ് ഇട്ട് കേള്‍ക്കേണ്ടി വരും. എന്റെ വായില്‍ നിന്നൊന്നും അങ്ങനെ വരില്ലെന്നും ഗോപിക പറയുന്നു.
നിലപാട് ഉണ്ടെന്ന് പറഞ്ഞിട്ടും നിലപാട് ഇല്ലാത്ത രീതിയിലാണ് അഖില്‍ മാരാർ പെരുമാറുക. ഒരു ദിവസം നിലപാട് ഉണ്ടെന്ന് പറഞ്ഞാലും പിറ്റേ ദിവസം മാറ്റും. ആളെ ഇഷ്ടമാണോ എന്ന് ചോദിച്ചാല്‍ ഇഷ്ടമാണ്. പക്ഷെ ചില സമയത്ത് ഡബിള്‍ മീനിങ് ഒക്കെ പറയും. ആദ്യം എനിക്ക് ക്ലിക്ക് ആവില്ല. പിന്നെ ആള്‍ ഒക്കെയാണ്. നല്ലൊരു ഗെയിമർ കൂടിയാണ് അദ്ദേഹമെന്നും ഗോപിക കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications