ഒടുവിൽ ബിഗ്ബോസ് ഹൗസിൽ വൈൽഡ് കാർഡായി ആ താരമെത്തി; ആളെ കണ്ട് അമ്പരന്ന് മത്സരാർത്ഥികൾ!
ബിഗ്ബോസ് മലയാളം സീസൺ 5 ലേക്ക് ആദ്യത്തെ വൈൽഡ് കാർഡ് എൻട്രിയായി ഒരു താരം എത്തിയിരിക്കുകയാണ്. ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. വൈൽഡ് കാർഡ് എൻട്രിയായി എത്താൻ പോകുന്ന താരങ്ങളുടെ പട്ടികയിൽ നിരവധിപേർ ഉണ്ടായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സാധ്യത കൽപിച്ച വ്യക്തി തന്നെയാണ് ഇപ്പോേൾ ബിഗ്ബോസിലേക്ക് എത്തിയരിക്കുന്നത്.
സോഷ്യൽമീഡിയയിൽ വളരെ സജീവമായിരുന്ന.. വിമർശനങ്ങളും അഭിനന്ദനങ്ങളും ഒരുപോലെ ലഭിച്ചിരുന്ന ഒരു വ്യക്തിയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഈ താരമാണ് ബിഗ്ബോസ് 5 ൽ എത്തുന്നതെങ്കിൽ ബിഗ്ബോസ് വേറെ ലെവൽ ആകുമെന്നാണ് സോഷ്യൽമീഡിയയിൽ ഉയർന്ന അഭിപ്രായം. ആരാണ് ആ താരമെന്ന് അറിയാം..

ഹനാനാണ് ബിഗ്ബോസ് വീട്ടിലേക്ക് പുതിയതായി വന്നിരിക്കുന്നത്. ഹനാന്റെ ഈ വരവ് ബിഗ്ബോസിലെ മറ്റ് മത്സരാർത്ഥികളെ ഞെട്ടിച്ചിരിക്കുകയാണ്. കാരണം ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ഇവിടേക്ക് ഹനാൻ വന്നത്. എല്ലാവരും ചേർന്നാണ് ഹനാനെ സ്വീകരിച്ചത്. സീസൺ 4 ൽ വൈൽഡ് കാർഡ് ആയി എത്തിയ റിയാസ് ആണ് ബിഗ്ബോസിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയത്. റിയാസിന്റെ വരവ് ഷോ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോയി. ഇത്തവണയും അങ്ങനെ തന്നെ നടക്കുമോ എന്നറിയാനുള്ള ആവേശത്തിലാണ് പ്രേക്ഷകർ.
കഴിഞ്ഞ തവണത്തെ പോലെ ഒരു ഓളം ഇത്തവണ ഇല്ല എന്ന വിമർശനം ഉയരുന്നതിനിടെയാണ് ഹനാൻ വരുന്നത്. ഇനിയും വൈൽഡ് കാർഡ് എൻട്രി ഉണ്ടാവുമെന്നാണ് സൂചന. ഇപ്പോൾ 19 മത്സരാർത്ഥികളാണ് ഷോയിൽ. സംരംഭകയായ ശോഭ വിശ്വനാഥ്, വുഷു ചാംപ്യനായ അനിയൻ മിഥുൻ, സംവിധായകൻ അഖിൽ മാരാർ,
ബോഡി ബിൽഡറും മോഡലുമായ വിഷ്ണു ജോഷി, വൈബർ ഗുഡ് ദേവു എന്നറിയപ്പെടുന്ന ശ്രീദേവി, ജുനൈസ് വിപി, നടി മനീഷ കെ എസ്, നടൻ സാഗർ സൂര്യ, ട്രാൻസ് വുമൺ നാദിറ മെഹ്റിൻ, നടി ലെച്ചു ഗ്രാം, നടൻ ഷിജു എ ആർ, നടി ഏഞ്ചലീന മരിയ, നടി റനീഷ റഹ്മാൻ, നടൻ റിനോഷ് ജോർജ്, മിസ് ക്വീൻ കേരള 2022 ആയി തിരഞ്ഞെടുക്കപ്പെട്ട സെറീന, നടി ശ്രുതിലക്ഷ്മി, കോമണറായ ഗോപിക ഗോപിയും എന്നിവരാണ് ബിഗ്ബോസിലെ മത്സരാർത്ഥികൾ.
Astrological tips: സൂര്യദേവനും ലക്ഷ്മീദേവിയും അനുഗ്രഹിക്കും; ഭാഗ്യം തേടിവരാൻ ചെയ്യേണ്ടത് ഇക്കാര്യം
എന്നാ കഴിഞ്ഞ ദിവസം ബിഗ്ബോസ് വീട്ടിൽ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് നടന്നിരുന്നത്. കഴിഞ്ഞ ദിവസം സാഗറും അഖിലും തമ്മിൽ വഴക്ക് നടന്നത് കാരണ മോഹൻലാൽ ഷോ അവസാനിപ്പിക്കാൻ പറയുകയായിരുന്നു. ഇതോടെ ഇന്നല നടക്കാനിരുന്ന പല പരിപാടികളും പാതിവഴിയിൽ നിന്നുപോയതായാണ് വിവരം.












Click it and Unblock the Notifications