ഹനാൻ ബിഗ്ബോസിൽ വന്നത് ആ പ്രതീക്ഷയിൽ.. എന്നാൽ; അഞ്ചൂസിനോട് വിഷമം പറഞ്ഞ് ഹനാൻ
ബിഗ്ബോസ് മലയാളം സീസൺ 5ൽ വാശിയേറിയ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യം മത്സരാർത്ഥികൾ മുൻ സീസണുകളുടെ അത്ര പോരാ എന്ന് വിമർശനം ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ആ വിമർശനം ഒക്കെ മെല്ലെ മാറി എന്നുതന്നെ പറയാവുന്നതാണ്. കാരണം തീപാറുന്ന പോരാട്ടം തന്നെയാണ് ഹൗസിൽ നടക്കുന്നത്. അപ്രതീക്ഷിതമായ സംഭവങ്ങൾക്കാണ് ബിഗ്ബോസ് വേദിയായിക്കൊണ്ടിരിക്കുന്നത്.
18 മത്സരാർത്ഥികളുമായി തുടങ്ങിയ ബിഗ്ബോസിൽ ഇപ്പോൾ 19 പേരാണ് ഉള്ളത്. 19ാമത്തെ മത്സരാർത്ഥി വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഹനാനാണ്. വൈകി എത്തിയത് കൊണ്ട് ഹനാൻ മറ്റ് മത്സരാർത്ഥികളുമായി പൊരുത്തപ്പെടാൻ സമയം എടുക്കുെമന്നാണ് വിചാരിച്ചിരുന്നതെങ്കിലും പെട്ടെന്ന് തന്നെ അവിടെ പൊരുത്തപ്പെട്ടു. ഗോപികയുമായും പിന്നീട് ലച്ചുവും ആയും വഴക്കും ഉണ്ടായി. ഇപ്പോൾ അഞ്ചൂസിനോട് തനിക്ക് ചില വിഷമം ഉണ്ടെന്നും താൻ വന്ന ദിവസത്തെക്കുറിച്ചും സംസാരിക്കുകയാണ് ഹനാൻ...

തനിക്ക് വിഷമം ഉണ്ടെന്ന് ഒരുപാട് തവണ ഹനാൻ പറയുന്നുണ്ടെങ്കിലും ഒന്നുംവിട്ടു പറയുന്നുണ്ടായിരുന്നില്ല. എന്നാൽ അഞ്ചൂസ് ഹാനാനെ അത് പറയാൻ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ തന്റെ പ്രശ്നം പറഞ്ഞാൽ അത് അഞ്ചൂസിന് പരിഹരിക്കാൻ പറ്റില്ലെന്ന് ഹനാൻ പറയുന്നത്. എന്നാൽ ആശ്വാസമാകുമല്ലോ എന്ന് അഞ്ചൂസ് ഹനാനോട് പറയുന്നു. തുടർന്നാണ് താ ബിഗ്ബോസിലേക്ക് വന്നത് തന്നെ വിഷമത്തോടെയായിരുന്നു എന്ന് പറയുന്നത്.
എന്തുകൊണ്ടാണ് തനിക്ക് വിഷമം വന്നത് എന്നും ഹനാൻ പറയുന്നു. ഈസ്റ്റർ ദിവസം ആയരുന്നു ഹനാൻ ബിഗ്ബോസ് വീട്ടിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാൽ മോഹൻലാൽ വന്ന ആ എപ്പിസോഡിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ ഉണ്ടാവുകയായിരുന്നു. അഖിലും സാഗറും തമ്മിലുള്ള വഴക്ക് കാരണം ലാലേട്ടൻ ഷോയിൽ നിന്ന് ഇറങ്ങിപ്പോകേണ്ട നിലവന്നു. പ്പിസോഡ് മുന്നോട്ടുപോകാത്ത വിധം തടസ്സപ്പെട്ടപ്പോൾ ഷോ ഇവിടെവെച്ച് നിർത്തുകയാണെന്ന് അറിയിച്ച് മോഹൻലാൽ ഇറങ്ങിപ്പോയി.
ഇസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു മത്സരത്തിന്റെ നിയമാവലി തെറ്റിച്ചെന്ന് പറഞ്ഞപ്പോഴാണ് അഖിൽ മാരാർ എന്തൊക്കയോ പറഞ്ഞ് മോശം വാക്ക് ഉപയോഗിക്കുന്നത്. പിന്നാലെ അഖിൽ മാരാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മറ്റുള്ളവർ രംഗത്ത് വന്നു. മോഹൻലാൽ ഇടപെട്ടപ്പോൾ അഖിൽ എല്ലാവരോടും മാപ്പ് പറയാൻ തയ്യാറി. തുടർന്ന് ക്യാപ്റ്റൻ ബാൻഡ് സാഗറിന് കൈമാറാൻ അഖിലിനോട് മോഹൻലാൽ നിർദ്ദേശിച്ചു. പുതിയ ആഴ്‍ചയിൽ സാഗറാണ് ക്യാപ്റ്റൻ.
പഴയ ക്യാപ്റ്റൻ എന്ന നിലയിലാണ് അഖിലിനോട് ബാൻഡ് കൈമാറാൻ നിർദ്ദേശിച്ചത്. എന്നാൽ മോശം വാക്ക് ഉപയോഗിച്ചതിൽ അഖിൽ മാപ്പ് പറയണമെന്നും എന്നാൽ മാത്രമേ ക്യാപ്റ്റൻ ബാൻഡ് സ്വീകരിക്കുകയുള്ളൂവെന്ന് സാഗർ പറഞ്ഞതോടെ വലിയ തർക്കമാണ് ഉണ്ടായത്. സാഗറിനെ ഉദ്ദേശിച്ചല്ല താൻ പറഞ്ഞതെന്ന് അഖിൽ പറഞ്ഞു. സാഗർ പിന്നോട്ടു മാറിയില്ല. ഇതിന് പിന്നാലെ അഖില് ക്യാപ്റ്റൻ ബാൻഡ് വലിച്ചെറിഞ്ഞു. വ്യക്തിപരമായി മാപ്പ് പറയില്ലെന്ന് അഖിൽ പറഞ്ഞു. മാപ്പ് പറഞ്ഞേ പറ്റൂവെന്ന് സാറും തർക്കം രൂക്ഷമായപ്പോൾ മോഗൻലാൽ ഇറങ്ങിപ്പോവുകയായിരുന്നു..
ഇതോടെ അന്ന് ബിഗ്ബോസിനകത്ത് എത്തേണ്ടിയിരുന്ന ഹനാൻ വന്നില്ല, സാധാരണ മോഹൻലാൽ ആണ് വൈൽഡ് കാർഡ് എൻട്രിയെ പരിചയപ്പെടുത്താറുള്ളത്. എന്നാൽ ഹനാന്റെ കാര്യത്തിൽ അത് സംഭവിച്ചില്ല, മോഹൻലാലിനെ കാണാൻ പറ്റാത്ത വിഷമത്തോടെയാണ് ബിഗ്ബോസിനകത്ത് കയറിയതെന്ന് ഹനാൻ പറയുന്നു.












Click it and Unblock the Notifications