ഹനാന്റെ ആ ആഗ്രഹം നടക്കണമെങ്കിൽ ലാലേട്ടൻ തന്നെ വിചാരിക്കണം; ഉള്ളിലൊതുക്കിയ ആഗ്രഹം പറഞ്ഞ് ഹനാൻ
ബിഗ്‌ബോസ് മലയാളം സീസൺ 5 പ്രേക്ഷകരുടെ ഇഷ്ട ഷോയായി മാറിക്കഴിഞ്ഞു. ഈ സീസണിലെ മത്സരാർത്ഥികളെയും പ്രേക്ഷകർ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. എലിമിനേഷനിലൂടെ രണ്ട് മത്സരാർത്ഥികൾ ആണ് മത്സരത്തിൽ നിന്ന് പുറത്തുപോയത് ആദ്യം ഏയ്ഞ്ചലിനും കഴിഞ്ഞദിവസം ഗോപികയുമായിരുന്നു പുറത്തായത്.
എന്നാൽ എലിമിനേഷൻ ഇല്ലാതെ തന്നെ ബിഗ്‌ബേസിൽ നിന്ന് ആദ്യം പുറത്തുപോയത് മറ്റൊരു വ്യക്തിയാണ്. ഹനാൻ ആയിരുന്നു വന്നതിന് തൊട്ടുപിന്നാലെ തന്നെ പുറത്തുപോയത്. ആരോഗ്യകരമായ പ്രശ്‌നങ്ങളെ തുടർന്നാണ് ഹനാൻ മത്സരത്തിൽ നിന്ന് പോയത്. വൈൽഡ് കാർഡായിട്ടായിരുന്നു ഹനാൻ ബിഗ്‌ബോസിലേക്ക് എത്തിയത്.

ആദ്യം എല്ലാവരും നല്ല ബന്ധമായിരുന്നെങ്കിലും പിന്നീട് ഹനാൻ ഒറ്റപ്പെട്ട് നടക്കാൻ തുടങ്ങി. എല്ലാവരോടും പെട്ടെന്ന് ദേഷ്യപ്പെടാനൊക്കെ തുടങ്ങി. എന്നാൽ അതൊക്കെ താൻ മറ്റുള്ളവരെക്കുറിച്ച് മനസ്സിലാക്കാൻ ചെയ്തതാണെന്നാണ് ഹനാൻ പറഞ്ഞത്.ബിഗ്‌ബോസിന് പുറത്തുപോയെങ്കിലും മോഹൻലാൽ എത്തിയ എപ്പിസോഡിൽ ഹനാൻ എഴുതി, പാടി അവതരിപ്പിച്ച വീഡിയോ അയച്ചിരുന്നു. അത് ബിഗ്‌ബോസിൽ മറ്റുള്ള മത്സരാർത്ഥികൾക്കായി വീഡിയോ പ്രദർശിപ്പിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഹനാൻ പുതിയൊരു കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ്. ഏറെ പ്രധാനപ്പെട്ട ദിവസമായിരുന്നു തനിക്കെന്നും തന്റെ കവിതകൾ പുറംലോകം കണ്ടിരുന്നെങ്കിൽ എന്ന് 10 വർഷമായി സ്വപ്നം കണ്ടിരുന്നെന്നും ഹനാൻ പറയുന്നു, അത് പ്രാവർത്തികമായതിൽ സന്തോഷമുണ്ടെന്ന് ഹനാൻ പറഞ്ഞു.ബിഗ് ബോസ് ഹൗസിനെ കുറിച്ച് ഞാൻ എഴുതിയ കവിത ഏഷ്യാനെറ്റിൽ ലൈവായി സംപ്രേഷണം ചെയ്‍തിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷമുള്ള കാര്യം ആണ്. ബിഗ് ബോസ് ഹൗസിനെ കുറിച്ചുള്ള എന്റെ നിരീക്ഷം ആണ് ആ കവിത.
അത് നിങ്ങൾ എല്ലാവരും കേട്ടിട്ടുണ്ടാകും ഹനാൻ വീഡിയോയിൽ പറയുന്നു. ബിഗ്‌ബോസ് തന്റെ ആരോഗ്യം ഉറപ്പാക്കാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാര്യം നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമെന്നും ബിഗ്‌ബോസ് ഹൗസിനെക്കുറിച്ച് അപ്പോൾ ആലോചിച്ച കാര്യമാണ് ആ കവിതയെന്നും ഹനാൻ പറയുന്നു. ബിഗ്‌ബോസ് എപ്പോഴും പാട്ട് വെച്ചാണ് ബിഗ്‌ബോസ് ഉണർത്താറുള്ളത്. ബിഗ്‌ബോസിന് തിരിച്ച് പാട്ട് ഗിഫ്റ്റായി കൊടുക്കാൻ സധിച്ചതിൽ അഭിമാനം ഉണ്ടെന്നാണ് ഹനാൻ പറയുന്നത്.
അതേസമയം തനിക്ക് ഉള്ള വിഷമവും ഹനാൻ തുറന്നുപറഞ്ഞു. ബിഗ്‌ബോസിലേക്ക് വൈൽഡ് കാർഡായി കയറുമ്പോൾ സ്വീകരിക്കാവൻ മോഹൻലാൽ ഉണ്ടായിരുന്നില്ല. മോഹൻലാലാണ് വൈൽഡ് കാർഡായി എത്തുന്നവരെ സ്വീകരക്കാറുള്ളത്. എന്നാൽ ഹനാൻ പ്രവേശിക്കേണ്ട ദിവസം ബിഗ്ബോസിനകത്ത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം നടന്നു. സാഗറും അഖിലും മോഹൻലാലിന് മുന്നിൽ വെച്ച് വഴക്ക് കൂടി. ഇതിന് പിന്നാലെ ഷോ നിർത്തി മോഹൻലാൽ പോയത്.
ഇതോടെ ഹനാന്റെ എൻട്രിയുടെ സമയത്ത് ലാലേട്ടൻ ഉണ്ടായില്ല. ഇതിൽ വിഷമം ഉണ്ടെന്ന് ഹനാന്ഡ പറഞ്ഞു. തനിക്ക് ലാലേട്ടനെ കാണാനുള്ള സമയം ആയിട്ടില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ഹനാൻ പറയുന്നു. അതേസമയം തന്നെ കാണുന്നതിന് മുമ്പ് തന്റെ കവിത മോഹൻലാൽ കേൾക്കാനിടയായത് അഭിമാനം ആണെന്ന് ഹനാൻ പറഞ്ഞു. അതുപോലെ തന്നെ തന്റെ വലിയൊരു ആഗ്രഹവും ഹനാൻ വെളിപ്പെടുത്തി. മോഹൻലാലിന്റെ സിനിമയിൽ താൻ എഴുതിയ ഈ പാട്ട് വരണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ഹനാൻ പറയുന്നത്.












Click it and Unblock the Notifications