Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിലെത്തിയതിന് ശേഷം ജുനൈസ് ഉള്ള പ്രേക്ഷകപ്രീതിയും കളഞ്ഞോ: എവിടെയാണ് പിഴച്ചത്

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈഫ് 28 -ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മത്സരം കൂടുതല്‍ സജീവമായി വരികയാണ്. തണുപ്പന്‍ സീസണ്‍ എന്ന വിമർശനം തുടക്കം മുതല്‍ തന്നെ ശക്തമാണ്. ശക്തമായ ഒരു മത്സരം ഇതുവരെ കണ്ടില്ലെന്നും പ്രേക്ഷകർ പറയുന്നു. എന്നാല്‍ മത്സരം നാലാം ആഴ്ചയിലേക്ക് എത്തിയതോടെ മത്സരാർത്ഥികള്‍ കൂടുതല്‍ ആവേശത്തോടെ നീങ്ങുന്നുവെന്ന നിരീക്ഷണവും ശക്തമാണ്.

വ്യക്തമായ ഗ്രൂപ്പ് കളിയിലൂടെയാണ് ബിഗ് ബോസ് ഇപ്പോള്‍ മുന്നോട്ട് പോവുന്നതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രൂപ്പ് സാഗർ സൂര്യ-ജുനൈസ് ആണ്. ഇരുവരും ഒറ്റക്കെട്ടായിട്ടാണ് നീങ്ങുന്നത്. തങ്ങളോട് കൂട്ടുകൂടാന്‍ വരുന്നവരെ അടക്കം ഒരു ഘട്ടം കഴിഞ്ഞാല്‍ ഇവർ വ്യക്തമായ ഉദ്ദേശത്തോടെ തന്നെ അവരെ ഒഴിവാക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ എവിക്ഷനിലൂടെ പുറത്തായ ഗോപികയായിരുന്നു ഇവർക്കെതിരെ വലിയ ആരോപണം ഉന്നയിച്ച ഒരു മത്സരാർത്ഥി. പുറത്ത് എത്തിയാലും ഇവർ രണ്ട് പേരോടും ക്ഷമിക്കില്ലെന്നായിരുന്നു ഇറങ്ങിപ്പോവുമ്പോള്‍ ഗോപിക അഭിപ്രായപ്പെട്ടത്. പിന്നീട് താരം ഇത് തിരുത്തുകയും ചെയ്തു. സെറീനയ്ക്കെതിരേയും ജുനൈസ്-സാഗർ സംഘം നീങ്ങുന്നതും പിന്നീട് കണ്ടു. ഇപ്പോള്‍ അഖില്‍ മാരാർക്കെതിരെയാണ് സഖ്യത്തിന്റെ നീക്കം.

 junaiz

സാഗർ-ജുനൈസ് സഖ്യത്തിലെ കുറുക്കന്‍ ജുനൈസ് ആണെന്നാണ് പൊതുവേയുള്ള നിരീക്ഷണം. തന്റെ ഗെയിം ജുനൈസ് സാഗറിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഇവിടെ സാഗർ ജുനൈസിന്റെ പാവയായി മാറുന്നുവെന്നും പ്രേക്ഷകർ പറയുന്നു. ഒരു പ്രേക്ഷകന്‍ പറയുന്ന ബിഗ് ബോസിലേക്ക് വന്ന് ഉള്ള ആരാധകരെ പോലും വെറുപ്പിച്ച താരമാണ് ജുനൈസ് എന്നാണ്. അത് എന്തുകൊണ്ട് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കയ്പാണെന്ന് കരുതി ഒഴിവാക്കല്ലേ: ഈ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഒരിക്കലും കയ്പക്ക കഴിക്കാതിരിക്കില്ല

സോഷ്യൽ മീഡിയയിൽ ആമിനതാത്ത എന്ന ഹാസ്യകഥാപത്രമായി ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ ജുനൈസ് ബിഗ് ബോസിൽ കേറിയ ശേഷം ദിനം തോറും പ്രേക്ഷകപ്രീതി കുറഞ്ഞു വരികയാണ്. എന്താണ് കാരണം??

1. ഗ്രൂപ്പിസവും ഇരട്ടത്താപ്പും: സാഗറിന്റെ കൂടെ ഗ്രൂപ്പ് കളിക്കുകയും ബാക്കിയുള്ളവരുടെ ഗ്രൂപ്പിസത്തെ കുറ്റം പറയുന്ന ഇരട്ടത്താപ്പും.

2. ഗെയിം സ്പിരിറ്റ് ഇല്ലായ്മ: ഏത് ഗെയിമിലും ഏറ്റവും ആക്റ്റീവ് സ്ട്രാറ്റജി മെനയുന്ന കളിക്കാരനാണ് ജുനൈസ് പക്ഷെ ആ സ്ട്രാറ്റജി പാളുമ്പോഴും തോൽക്കുമ്പോഴും അത് അംഗീകരിക്കാനുള്ള മടിയും കലപിലയും. ഗെയിം ഗെയിം ആയി എടുക്കുക എന്ന് നാഴികക്ക് നാല്പത് വട്ടം പറയുന്ന ജുനൈസ് അമിതമായി സ്ട്രെസ് എടുക്കുന്നതും നമുക്ക് കാണാൻ സാധിക്കും.

3. അഖിൽ മാരാരിനെ മാത്രം ടാർഗറ്റ് ചെയ്യൽ: രാഷ്ട്രീയപരമായോ ആശയപരമായോ കാരണം കൊണ്ട് അഖിലിനോട് വ്യക്തി വൈരാഗ്യം വെച്ച് പുലർത്തുന്ന ഒരു മത്സരാര്ഥിയാണ് ജുനൈസ്. അത് ജുനൈസിന്റെ വാക്കിലും പ്രവർത്തിയിലും വ്യക്തമാണ്. എപ്പോഴും അഖിലിനെതിരെ സ്ട്രാറ്റജി മെനയുന്ന തിരക്കിലാണ് ജുനൈസ് പക്ഷെ അഖിലിനെ മാത്രം ടാർഗറ്റ് ചെയ്‌താൽ അത് അഖിലിന് പുറത്ത് സപ്പോർട്ട് കൂടുമെന്ന് ഇവന്‍ അറിയുന്നില്ല.

അഖിൽ എന്തെങ്കിലും ചെയ്‌താൽ അതാണ് തെറ്റ് ബാക്കിയുള്ളവർ എന്തെങ്കിലും ചെയ്‌താൽ അത് കണ്ടില്ല എന്ന് നടിക്കുന്നത് ഒരു‌ കണ്ണ് കടിയാണ്. അഖിലിനോട് നേരിട്ട് മുട്ടാനുള്ള ധൈര്യവുമില്ല സ്വന്തം കൂട്ടുകാരനായ സാഗറിനെ കരുവാക്കി അഖിലിനെ ഫിസിക്കല്‍ അസാള്‍ട്ടിന് വേണ്ടി പ്രകോപിതനാക്കുക എന്ന സ്ട്രാറ്റജി ആളുകൾക്ക് മനസിലായി. ജുനൈസ് അഖിലിന് പുറത്തേക്കും കണ്ണ് ഓടിക്കേണ്ട സമയം അതിക്രമിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+