'വന്നവരും പോയവരുമെല്ലാം ബോഡി ഷോ കാണിച്ചാല്‍ കുഴപ്പമില്ല, മാരാര്‍ മുണ്ട് പൊക്കിയതാണ് പ്രശ്നം'; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ് 5 ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ് അഖില്‍ മാരാര്‍. ബിഗ് ബോസ് ഹൗസിലെത്തിയപ്പോഴും അഖില്‍ മാരാര്‍ തന്നെയാണ് താരം. ഈ സീസണിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥി എന്നാണ് അഖില്‍ മാരാരിനെ പലരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ പലപ്പോഴും വിവാദങ്ങളിലും ചെന്ന് ചാടിയിട്ടുണ്ട് അഖില്‍ മാരാര്‍. എങ്കിലും അഖില്‍ മാരാരുടെ പ്രേക്ഷക പിന്തുണക്ക് കുറവൊന്നും വന്നിട്ടില്ല.
ഇപ്പോഴിതാ ബിഗ് ബോസ് സംബന്ധിയായ സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. സന സിയ എന്ന പ്രൊഫൈലില്‍ നിന്ന് വന്ന കുറിപ്പില്‍ അഖില്‍ മാരാര്‍ക്ക് എതിരെ ബിഗ് ബോസ് ഹൗസില്‍ വന്നിട്ടുള്ള ആരോപണങ്ങളും അതിന്റെ മറുപുറവും ആണ് വിശദീകരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

ഈ സീസണില്‍ ആദ്യമായാണ് ഒരു പോസ്റ്റ് ഇടുന്നത്, അതും ഒരു മത്സരാര്‍ത്ഥിക്ക് വേണ്ടി. കാരണം ഇന്ന് എല്ലാ ബിഗ് ബോസ് പേജിലും അഖില്‍ മാരാര്‍ മുണ്ട് പൊക്കിയതാണു വിഷയം. സത്യം പറഞ്ഞാല്‍ അങ്ങേര് എന്തേലും പറഞ്ഞോ ചെയ്തോ അതു വഴി അയാളെ പുറത്താക്കാന്‍ സാധിക്കുമോ എന്നു ചിന്തിച്ച് നടക്കുന്ന കുറെ ഫാന്‍സ് ഗ്രൂപ്പ് ആണ് ചുറ്റും. അവര്‍ സപ്പോര്‍ട്ട് ചെയ്യുന്ന മത്സരാര്‍ത്ഥികള്‍ എല്ലാരും കൂടി നിന്നാലും 'മാരാര്‍ ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും' എന്നത് തന്നെ കാര്യം.
വിഷയം1: മാരാര്‍ ഭാര്യയെ തല്ലിയത് ബിഗ് ബോസ് ഷോയില്‍ വലിയ സംഭവമായി പറഞ്ഞു. അതിനു മുന്‍പ് തന്നെ കുറിച്ച് സംസാരിക്കാന്‍ കിട്ടിയ വേദിയില്‍ ഭാര്യ തന്നെ വഴക്ക് പറഞ്ഞതും വീട്ടില്‍ നിന്ന് ഇറക്കി വിട്ടതും ആയ കാര്യങ്ങള്‍ അയാള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ( മാരാര്‍ സ്നേഹമുള്ള ഭര്‍ത്താവ് ആണെന്ന് ഭാര്യയും സാക്ഷ്യപ്പെടുത്തി).
വിഷയം 2: ശോഭയെ അപമാനിക്കുന്നു. മോഹന്‍ലാല്‍ എന്ന മഹാവ്യക്തി മുന്നില്‍ നിന്ന് സംസാരിക്കുമ്പോള്‍ ഉറങ്ങി തൂങ്ങി പോയ, അത്രയും നെഗറ്റീവ് ഉണ്ടായിരുന്നു ഒരാളെ ടോം ആന്‍ഡ് ജെറി മോഡില്‍ ഇത്രയും പോപ്പുലര്‍ ആക്കിയത് ആരാണെന്ന് എല്ലാര്ക്കും അറിയാം. ഇങ്ങനത്തെ ചില തെറ്റുകള്‍ മാരാര്‍ ചെയ്തിട്ടുണ്ട്.
വിഷയം 3: ശാരീരിക ആക്രമണം, ജുനൈസിനെ തട്ടി മാറ്റി. അഖില്‍ മാരാര്‍ പുറത്ത് പോകണമെന്ന് പറഞ്ഞവര്‍ ഗെയിം പ്ലാന്‍ ആയി ഒരാളെ ആക്രമിക്കാന്‍ പ്ലാന്‍ ചെയതതും, ഗെയിം എന്ന പേരില്‍ ഇയാളെ വളഞ്ഞിട്ട് തല്ലിയതും ആയ എപ്പിസോഡുകള്‍ ഒന്നും കണ്ടില്ല. പാവങ്ങള്‍.
വിഷയം 4: ശോഭ സുഖിപ്പിച്ചു ബിസിനസ് ചെയ്യുന്നു എന്ന് പറഞ്ഞു. ആ സീന്‍ കാണിക്കുന്നതിന്റെ തൊട്ടു മുന്‍പ് റെനീഷ അഖില്‍ മാരാരെ സുഖിപ്പിച്ചാണ് നില്‍ക്കുന്നത് എന്ന് പറഞ്ഞതില്‍ ഒരു തെറ്റും ഇല്ല, പക്ഷെ ശോഭയെ പറഞ്ഞത് തെറ്റാണ്. ഈ സ്റ്റാന്‍ഡ് ആണ് വ്യക്തമാവാത്തത്.
വിഷയം 5: സെറീന തല ചൊറിഞ്ഞു കൊടുത്താല്‍ എന്താണ്? ഒന്നുമില്ല. ആ വിഷയത്തില്‍ സെറീനയെ മാരാര്‍ തെറ്റും പറഞ്ഞില്ല. അയാള്‍ പറഞ്ഞത് മിഥുന് ഇവിടെ ഗെയിം കളിക്കാന്‍ വന്നത് ആണ്. റിസോര്‍ട്ടില്‍ അല്ല. അവന്റെ തല തടവി സുഖിപ്പിക്കുന്നത് നല്ലതല്ല. അഖില്‍ തന്റെ കഴുത്ത് നാദിറയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചു എന്നതാണ് തിരിച്ചു പറഞ്ഞ കാര്യം. ഫിസിയോ തെറാപ്പി ചെയ്ത കഴുത്ത് തടവിക്കുന്നതും ചുമ്മാ സുഖം കിട്ടാന്‍ പെണ്ണുങ്ങളെ കൊണ്ട് തല ചൊറിയിക്കുന്നതും എങ്ങനെ താരതമ്യം ചെയ്യാന്‍ പറ്റും. ഇനി മിഥുനിന്റെ തലയ്ക്കു വല്ല അസുഖവും ഉണ്ടോ?

വിഷയം 6: മുണ്ട് പൊക്കി. അവിടെ മൊത്തം ബോഡി ഷോ ആണല്ലോ. അനിയന് മിഥുന് മുണ്ട് ഊരി പൂളില്‍ ചാടിയ ഒരു ടാസ്ക് കണ്ടു, വിഷ്ണു എപ്പോഴും മേല്വസ്ത്രമില്ലാതെയിരിക്കുന്നത് കാണാം. വന്നതും നിന്നതും പോയതും ആയ ഭൂരിഭാഗം മത്സരാര്‍ത്ഥികളും തങ്ങളുടെ കഴിവുകള്‍ കാണിക്കുന്ന കൂട്ടത്തില്‍ ബോഡി ഷോ കൂടെ നടത്തിയവര്‍ ആണ്. അഖില്‍ നിങ്ങള്‍ ബോഡി ഷോ ചെയ്തില്ല, വീട്ടില്‍ കാണുന്ന ആളുടെ വേഷവിധാനം മാത്രമായിരുന്നു. അതാണ് മുണ്ട് അറ്റം പൊങ്ങിയപ്പോള്‍ പുറത്ത് പോകാന്‍ നിലവിളി.
ഇതൊക്കെ വായിച്ചു തീര്‍ക്കണം എന്ന് നിര്‍ബന്ധം ഇല്ല. എന്നാല്‍ ചോദ്യം ഇതാണ് ഈ സീസണ് മാരാര്‍ അല്ലാതെ ആര് ജയിക്കാനാണ് സാധ്യത? അതിനു പറ്റുന്ന ഒരു പേര് പോലും കണ്ടെത്താന്‍ പറ്റുന്നില്ല.ഹീ റൂള്‍ഡ് ദി ഷോ. ഇത്രയും വ്യക്തവും കൃത്യവുമായ ഊര്‍ജസ്വലനായ ജീനിയും ജെനുവിനും ആയ വേറെ ഒരു മത്സരാര്‍ത്ഥി ആരാണ് ഉള്ളതു. അകത്തു ഉള്ളവര്‍ പരമാവധി ഇയാളെ പുറത്താക്കാന്‍ നോക്കുന്നു. പുറത്ത് ഉള്ളവരും പരമാവധി ഡീഗ്രേഡ് ചെയ്യുന്നു. പക്ഷെ ഇത്രയും ബെസ്റ്റ് ആയ ഒരു ഗെയിമര്‍ അല്ലാതെ ഈ സീസണ് പിന്നെ ആര് ജയിക്കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications