Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷ്ണുവിന്റെ വായടപ്പിച്ച റിനോഷ്... 'കോട്ടിലല്ല കാര്യം..', ഹീ ഈസ് എ ജെം'; വൈറല്‍ കുറിപ്പ്

ബിഗ് ബോസ് സീസണ്‍ 5 ല്‍ തുടക്കം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് റിനോഷ്. ആദ്യ ദിനം തൊട്ട് തന്റെ കൂള്‍ ക്യാരക്ടര്‍ കാരണം പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ റിനോഷിന് സാധിച്ചിരുന്നു. എവിക്ഷനും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമെക്കെയായി ബിഗ് ബോസ് സീസണ്‍ 5 അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇതിനിടയില്‍ റീ എന്‍ട്രിയായി രജിത് കുമാറും റോബിന്‍ രാധാകൃഷ്ണനും എത്തിയതോടെ ആവേശത്തിലായിരിക്കെയാണ് ബിഗ് ബോസ് വീട്.

ഇതിന് പിന്നാലെ നടന്ന കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ റിനോഷിനും ജുനൈസിനും കൈയടി ലഭിച്ചിരിക്കുകയാണ്. എന്നാല്‍ വിഷ്ണുവിന് ലഭിക്കുന്നത് മുഴുവന്‍ കല്ലേറുകളാണ്. ഇന്നലത്തെ ഒരു ദിവസത്തെ പെര്‍ഫോമന്‍സിലൂടെ തന്നെ റിനോഷിന്റെ സാധ്യതകള്‍ ദൃശ്യമായിരിക്കുകയാണ് എന്നാണ് ബിജു കുട്ടന്‍ എന്ന പ്രേക്ഷകന്‍ പറയുന്നത്. വൈറല്‍ കുറിപ്പ് വായിക്കാം.

rinosh

റിനോഷിന്റെ പൊട്ടന്‍ഷ്യല്‍ കണ്ട ഒരു ദിവസം. അധികാരം പിടിച്ചു വാങ്ങിക്കാന്‍ പോയില്ല. കയ്യിലോട്ട്, തേടി വന്നു. ബിഗ് ബോസിനു വേണ്ട കോണ്‍ടെന്റ് ഉണ്ടാക്കാന്‍ ജുനൈസ് തന്നെ വേണം. പക്ഷെ കിട്ടിയ സമയത്തു റിനോഷ് ചെയ്തത് ഒരു വ്യക്തി എന്ന നിലയില്‍ പ്രഷര്‍ സിറ്റുവേഷന്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യും എന്ന് കാണിച്ചു. വിഷ്ണു ഫുള്‍ അലമ്പാക്കി കൊണ്ട് പോയിരുന്ന സ്ഥലം വളരെ കുറച്ചു സമയം കൊണ്ട് റിനോഷ് ഓര്‍ഡര്‍ ആക്കി.

അതും കുരുപൊട്ടിയുരുന്ന അഖിലും കൂടെ കൂടിയിട്ടും. റിനോഷിന്റെ ശക്തി ലോജിക്കല്‍ ആയി കണ്‍സ്റ്റിറ്റന്റ് ആയി തീരുമാനം എടുക്കാനുള്ള കഴിവാണ്. അതോടെ തീരുമാനങ്ങളിലെ വൈരുദ്ധ്യം കാണിച്ചുള്ള ബഹളം ഉണ്ടാക്കാന്‍ ഉള്ള അവസരം ഇല്ലാതാകുന്നു. ജുനൈസിനു സംസാരിക്കാന്‍ അവസരം ഒരുക്കിയതാണ് വിഷ്ണുവിനു ഏറ്റവും ക്ഷീണം ആയതു. ജുനൈസ് ഒരു അന്യായ തീരുമാനം എടുത്തു എന്നതിന്റെ പേരില്‍ ഒരു വിക്ടിം കാര്‍ഡ് കളി അതോടെ ഇല്ലാതായി.

വിഷ്ണുവിന്റെ തന്ത്രം ജുനൈസിനെ സംസാരിപ്പിക്കരുത് എന്നതായിരുന്നു. പുച്ഛിച്ചും ബഹളം വെച്ചാണ് ജുനൈസിന്റെ ഭാഗം കേള്‍ക്കാന്‍ ആരെയും അനുവദിക്കരുത്. കേട്ടാല്‍ തന്റെ ഭാഗത്തു ന്യായം ഇല്ല എന്ന് കൃത്യമായി പുറത്തുവരും. പക്ഷെ റിനോഷ് ജുനൈസിനു സമയം കൊടുത്തു എന്ന് മാത്രമല്ല, ബാക്കി ഉള്ളവരും സംസാരിച്ചു. ജുനൈസ് തന്റെ അവസരം നന്നായി ഉപയോഗിച്ച് കത്തിക്കയറി.

അവസാനം കോട്ടിന്റെ പേരില്‍ വിഷ്ണു അവനെ പുച്ഛിച്ചു അലിഞ്ഞ കോമഡി അടിച്ചപ്പോഴും, മറുപടിയില്‍ റിനോഷ് പറഞ്ഞു കോട്ടിലല്ല കാര്യം, കോട്ടിന്റെ ഉള്ളില്‍ എന്താണ്, അതാണ് പ്രധാനം. ജോലികള്‍ വീതിച്ചപ്പോഴും തന്റെ സ്റ്റാന്‍ഡ് റിനോഷ് കാണിച്ചു. ഷിജു ടോയ്‌ലറ്റ് വേണ്ടെന്നു പറഞ്ഞെങ്കിലും ഷിജുവിനെ അങ്ങോട്ട് തന്നെ വിട്ടു. അതോടെ എല്ലവരും പിന്നെ വഴിപ്പെട്ടു.

പെര്‍ഫോമിനു ഒരുങ്ങി നിന്ന ശോഭയെ നിരാശപ്പെടുത്തിയിട്ടില്ല. ഒരേ സമയം തീരുമാനങ്ങളിലെ സ്ഥിരത, ഉറപ്പ്, മാനുഷികത കൊണ്ട് ആദ്യത്തെ ഏതാനും മണിക്കൂര്‍ കൊണ്ട് വീട് ശാന്തമായി. ബിഗ് ബോസിനു വേണ്ടത് അതല്ല എങ്കിലും. പഴം വിഴുങ്ങി എന്ന് വിളിച്ച രജത് അത് തിരുത്തട്ടെ. തന്റെ കൂടെ രണ്ടു ദിവസം നിന്ന റിനോഷിനെ പറ്റി വൈകിട്ട് ജുനൈസ് സെറീനയോടു ' ഹി ഈസ് എ ജെം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+