സാധാരണക്കാര്‍ക്ക് ബിഗ് ബോസില്‍ കേറണോ..? പോംവഴി പറഞ്ഞ് ലാലേട്ടന്‍; കിടിലന്‍ പ്രോമോ എത്തി, തീപാറുമെന്നുറപ്പ്
ഇത്തവണ സാധാരണക്കാരും ബിഗ് ബോസ് മലയാളത്തില്‍ ഉണ്ടാകും. അതിനായി മത്സരാര്‍ത്ഥികള്‍ ചെയ്യേണ്ട കാര്യമാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്

ബിഗ് ബോസ് മലയാളം ആദ്യ സീസണ്‍ തൊട്ട് പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞതാണ്. അതിനാല്‍ തന്നെ ബിഗ് ബോസ് മലയാളത്തിന്റെ എല്ലാ സീസണും ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ വരവേല്‍ക്കുന്നത്. ഇനി വരാന്‍ പോകുന്നത് ബിഗ് ബോസ് മലയാളം സീസണിന്റെ അഞ്ചാം പതിപ്പാണ്. ഈ മാസം തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ട്.
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ തന്നെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ലും അവതാരകന്‍ ആയി എത്തുക എന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ മത്സരാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് നിലനില്‍ക്കുന്നുണ്ട്. അതിനിടെ ഈ സീസണില്‍ ഒരു സാധാരണക്കാരനും ബിഗ് ബോസില്‍ പങ്കെടുക്കാം എന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ കോമണ്‍ മാന്‍ കോണ്ടസ്റ്റ് പ്രോമോ പുറത്ത് വിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്.

ബിഗ് ബോസില്‍ കേറാന്‍ എന്ത് ചെയ്യണം
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ കോമണ്‍ മാന്‍ കോണ്ടസ്റ്റില്‍ പങ്കെടുക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നാണ് ഈ പ്രോമോയില്‍ പറയുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഈ പ്രോമോയിലും കാര്യങ്ങള്‍ വിശദീകരിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. പ്രോമോയില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ കോമണ്‍ മാന്‍ കോണ്ടസ്റ്റില്‍ പങ്കെടുക്കേണ്ടത് എങ്ങനെയാണ് വിശദീകരിക്കുന്നത് എന്ന നോക്കാം

ഈ നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്യൂ
ലോകത്ത് എവിടെ ചെന്നാലും പലരും എന്നോട് ചോദിക്കാറുണ്ട്. എങ്ങനെ ഈ ബിഗ് ബോസ് ഹൗസില്‍ കയറിപ്പറ്റും എന്ന്. യഥാര്‍ത്ഥത്തില്‍ അതൊക്കെ വലിയ ഒരു പ്രോസസ് അല്ലേ, അത്ര എളുപ്പമല്ലല്ലോ എന്ന്. പക്ഷെ എനിക്ക് ഒരു ഷോര്‍ട്ട് കട്ട് അറിയാം. സീക്രട്ടാണേ. 9633996339 എന്ന നമ്പറിലേക്ക് മിസ് കോള്‍ തന്ന് എയര്‍ടെല്‍ 5ജി പ്ലസ് ബിഗ് ബോസ് കോമണ്‍മാന്‍ കോണ്ടസ്റ്റില്‍ പങ്കെടുക്കൂ.

യോഗ്യരാണോ
കോണ്ടസ്റ്റില്‍ പങ്കെടുക്കാനായി 9633996339 എന്ന നമ്പറിലേക്ക് മിസ് കോള്‍ അടിച്ചാല്‍ നിങ്ങളുടെ നമ്പറിലേക്ക് ഒരു എസ് എം എസ് വരും. എസ് എം എസ് ലിങ്കില്‍ അയച്ച ചോദ്യത്തിന് ഉത്തരം നല്‍കണം. നിങ്ങളുടെ യോഗ്യത സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ എയര്‍ടെല്‍ നമ്പര്‍ 299 നോ അതില് മുകളിലോ റീചാര്‍ജ് ചെയ്യുക. എയര്‍ടെല്‍ ഇതര ഉപഭോക്താക്കള്‍ നിങ്ങളുടെ നമ്പര്‍ മാറ്റാതെ എയര്‍ടെല്ലിലേക്ക് മാറുകയും 9633996339 എന്ന നമ്പറിലേക്ക് മിസ് കോള്‍ നല്‍കുകയും ചെയ്യു, എന്നാണ് പ്രോമോയില്‍ പറയുന്നത്.

ഇത്തവണ ആരൊക്കെയുണ്ട്
അതേസമയം മാര്‍ച്ച് 26 ന് തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ തന്നെയായിരിക്കും ഇത്തവണയും ബിഗ് ബോസ് ഹൗസിന്റെ സെറ്റ് ഇടുന്നത്. ബിഗ് ബോസ് സീസണ്‍ 5 ഒറിജിനല്‍ വ്യക്തികള്‍ തമ്മിലുള്ള തീ പാറുന്ന പോരാട്ടം ആയിരിക്കും എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. സിനിമ-സീരിയല്‍ താരങ്ങള്‍ എന്തായാലും ഈ സീസണിലും ഉണ്ടാകും. ഇവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരും സാധാരണക്കാരും ഈ സീസണില്‍ ഉണ്ടാകും.












Click it and Unblock the Notifications