Get Updates
Get notified of breaking news, exclusive insights, and must-see stories!

'കരഞ്ഞുതീർത്ത രാത്രികൾ, കളിയാക്കലുകൾ, ദൗത്യം പൂർത്തിയായി'; റോബിന്റെ പുറത്താകലിൽ ജാസ്മിന്റെ പ്രതികരണം

ബി​ഗ്ബോസ് മലയാളം സീസൺ 5ൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് കണ്ട് ആകെ അന്തംവിട്ട അവസ്ഥയിലാണ് പ്രേക്ഷകർ. അപ്രതീക്ഷിതമായി ഷോയിൽ റോബിനും രജിത്തും എത്തിയതോടെ അതുവരെ ഒരു ഓളവും ഇല്ലാതെയിരുന്ന ബി​ഗ്ബോസ് വീട്ടിൽ വലിയ ഓളം ഉണ്ടാവുന്നു. ബി​ഗ്ബോസ് ഹോട്ടൽ എന്ന ടാസ്ക്കിന്റെ ഭാ​ഗമായിട്ടായിരുന്നു റോബിനും രജിത്തും എത്തിയത്.

അതിഥികളായി എത്തിയ ഇവർ മറ്റ മത്സരാർത്ഥികൾക്ക് ഉപദേശം കൊടുത്തും ​ഗ്രൂപ്പുകൾ പൊളിച്ചുമൊക്കെ മുന്നോട്ട് പോവുകയായിരുന്നു. പക്ഷേ, കഴിഞ്ഞ ദിവസം വീണ്ടും അപ്രതീക്ഷിതമായ ഒരു സംഭവം കൂടി ബി​ഗ്ബോസി വീട്ടിൽ നടന്നു. റോബിനെ വീണ്ടും ബി​ഗ്ബോസ് വീടിനകത്ത് നിന്ന് പുറത്താക്കി. ഇതോടെ കളിമാറി. ഇതോടെ റോബിനെതിരെ സോഷ്യൽമീഡിയയിൽ പരിഹാസങ്ങൾ ഉയർന്നു. ഇപ്പോൾ സംഭവത്തിൽ പ്രതികിരിച്ച് രം​ഗത്ത് എത്തയിരിക്കുകയാണ് ജാസ്മിൻ..

Bigg Boss Jamine311

സീസൺ 4 ലെ ശക്തരായ 2 മത്സരാർത്ഥികളായിരുന്നു ജാസ്മിനും റോബിനും. എന്നാൽ. പക്ഷേ രണ്ട് പേർക്കും മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. റോബിനെ പുറത്താക്കുകയും ജാസ്മിൻ ഇറങ്ങിപ്പോരുകയുമായിരുന്നു. സീസൺ 4 ൽ ജാസ്മിനും റോബിനും എന്നും തർക്കമായിരുന്നു, ഇവരുട വഴക്ക് പുറത്തുപോയതിന് ശേഷവും തുടർന്നിരുന്നു. ഇപ്പോൾ റോബിനെ പുറത്താക്കിയതിന് ബി​ഗ്ബോസിന് നന്ദി പറഞ്ഞാണ് ജാസ്മിൻ രം​ഗത്തെത്തിയത്. സോഷ്യൽമീഡിയയിൽ ഒരു കത്ത് തന്നെ പങ്കുവെച്ചു.

"നന്ദി ബിഗ് ബോസ്. പുച്ഛവും ദേഷ്യവും വെറുപ്പുമായിരുന്നു. ഉയർന്നുനിന്ന്, ആൾക്കൂട്ടത്തിനെതിര സംസാരിച്ചതിന് അടഞ്ഞ വാതിലിന് പിന്നിൽ നിന്നും ഞാൻ കരഞ്ഞ എണ്ണമില്ലാത്ത രാത്രികൾ, ഞാൻ തനിച്ച് പോരാടിയ ആ യുദ്ധങ്ങളെ കുറിച്ച് ആർക്കുമറിയില്ല. വേദന മറച്ചുപിടിച്ച് ഞാൻ ചിരിച്ച ചിരികൾ. ഹൃദയം വേദനിച്ച നിമിഷങ്ങൾ.. ആരെയും സന്തോഷിപ്പിച്ച് സംസാരിപ്പിക്കാത്തതിന് ഓൺലൈനിലൂട ഉള്ള ആക്രമണങ്ങളും വിദ്വേഷ മേസേജുകളും.ലക്ഷകണക്കിന് ആരാധകരുള്ള ഈ ഒരു പ്രോഗ്രാമിൽ, ഇന്ന് മുതൽ ഒരു കട്ട ഫാൻ ഗേൾ ആയി എന്നെ മാറ്റിയിരിക്കുന്നു.\

ധൈര്യംമെന്നത്, ആൾക്കൂട്ടത്തെ കേൾക്കാതെ നിങ്ങളുടെ ബോധത്തെ പിൻതുടരുക എന്നതാണ്, മറ്റുള്ളവർക്ക് വേണ്ടി വ്യക്തിപരമായ നേട്ടങ്ങൾ ത്യജിക്കുക എന്നതാണ്... മറ്റാരും സമ്മതിച്ചില്ലെങ്കിലും നിങ്ങളുടെ മനസ്സ് പറയുന്നത് പോലെ സംസാരിക്കുക എന്നതാണ്, നിങ്ങളുടെ പ്രവൃത്തികളുടെയും തെറ്റുകളുടെയും മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുക, പരിണിതഫലങ്ങൾ ഓർക്കാതെ നിങ്ങൾക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുന്നതാണ്.

ഈ അവസരത്തിൽ പ്രൊഡ്യൂസറെയും ഡയറക്ടറെയും തെറി വിളിച്ചതിൽ ഞാൻ എന്റെ പട്ടി സിയാലോവാണേ സത്യം, അതിയായ ഖേദം അറിയിക്കുന്നു. കൂടാതെ അന്ന് പൊട്ടിച്ച ചട്ടിക്ക് പകരമായി ഒരു പത്ത് ചട്ടി ഞാൻ വാങ്ങി തരാൻ റെഡിയും ആണ്. ഉമ്മ. നന്ദി ഉണ്ട് വല്യണ്ണാ," എന്നും ദൗത്യം പൂർ‌ത്തിയായെന്നും ജാസ്മിൻ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+