'ശോഭ കൊടിയ വിഷമൊന്നുമല്ല, ജയിക്കണം എന്ന പിടിവാശിയാണ്..'; ഫൈനലിസ്റ്റിന്റെ അവലോകനം വൈറല്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ആരാണ് ഇനി കിരീടം ചൂടുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍ എല്ലാവരും. അതിനാല്‍ പലരും പലതരത്തിലുള്ള പ്രവചനങ്ങള്‍ നടത്തുന്നുമുണ്ട്. അഖില്‍ മാരാര്‍ക്കാണ് ഏറ്റവും കൂടുതല്‍ പിന്തുണ എന്ന് പറയാമെങ്കിലും നാദിറയും ശോഭയും ജുനൈസുമെല്ലാം ജേതാക്കളാകാന്‍ സാധ്യതയുള്ളവര്‍ തന്നെയാണ്.
ഇതിനിടെ അവസാന ഏഴിലേക്ക് എത്തിയ മത്സരാര്‍ത്ഥികളുടെ അവലോകനമാണ് ശ്രദ്ധേയമായിരിക്കുന്നത്. സിദ്ധി ശ്രീ എന്ന് ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് മത്സരാര്‍ത്ഥികളുടെ ഇതുവരെയുള്ള പ്രകടനം വെച്ച് കൊണ്ട് ഒരു വിലയിരുത്തല്‍ വന്നിരിക്കുന്നത്. നിലവില്‍ ഫൈനലില്‍ ഉള്ള ഓരോ മത്സരാര്‍ത്ഥിയും അവരുടേതായ രീതിയില്‍ നല്ല പ്രകടനം കാഴ്ചവെച്ചു തന്നെ നിന്നവരാണ് എന്നും ഇത് തന്റെ ചില നിരീക്ഷണങ്ങളാണെന്നും പറഞ്ഞ് കൊണ്ടുള്ള അവലോകന കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

അഖില്‍
പുരുഷമേധാവിത്വത്തില്‍ ഊറ്റം കൊള്ളുന്നുണ്ടായിരിക്കാം. മറ്റുള്ളവരെ പ്രൊവോക്ക് ചെയ്തിരിക്കാം. വികലമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കാം. എങ്കിലും ഈ ഷോയില്‍ തന്റെതായ ഒരു സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട് എന്ന് നിസംശയം പറയാം. ഷോ ടൈറ്റിലിനോട് നൂറു ശതമാനം നീതി പുലര്‍ത്തിയിട്ടുണ്ട്.
സെറീന
ഒരു ഒറിജിനല്‍ ആണ് എന്ന് തോന്നിയിട്ടില്ല. പല കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി അതിലൂടെ മുന്നേറുന്നതായിരുന്നു സെറീനയുടെ ഗെയിം പ്ലാന്‍ എന്ന് തോന്നിയിട്ടുണ്ട്. നൂറു ദിവസം ഒരു മാസ്‌കിട്ട് നില്‍ക്കാനും ഒരു കഴിവ് വേണം, അല്ലേ??
ജുനൈസ്
ഈ ഷോയിലൂടെ എന്തൊക്കെയോ സന്ദേശങ്ങള്‍ നല്‍കാനും സാമൂഹ്യ പ്രതിബദ്ധത കാണിക്കാനും ഒക്കെ വന്നയാളാണ്. പക്ഷേ അതിനൊന്നും വിചാരിച്ച പോലെ കഴിഞ്ഞില്ല എന്ന് മാത്രമല്ല ഷോയില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടി. എങ്കിലും ആള്‍ ബേസിക്കലി ഒരു പാവത്താന്‍ ആണെന്നാണ് തോന്നിയിട്ടുള്ളത്. ബിബി ഹൗസിനുള്ളില്‍ തന്റെതായ കോണ്‍ടെന്റുകള്‍ കൊടുത്ത ആള് തന്നെയാണ് ജുനൈസ്.
നാദിറ
ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്നും വന്ന അവര്‍ ഒരിക്കല്‍ പോലും തന്റെ കമ്മ്യൂണിറ്റിയുടെ പേരില്‍ അവിടെ ഒരു ഗെയിമും കളിച്ചിട്ടില്ല എന്നുള്ളത് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നത് തന്നെയാണ്. ആദ്യം തൊട്ടേ ടാസ്‌കുകളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച നാദിറ തന്റെ ഹ്യൂമര്‍ സെന്‍സും പിന്നെ അവിടെ ഉണ്ടായ പല വൈകാരിക മുഹൂര്‍ത്തങ്ങളും നമുക്കു നല്‍കി. പല ഹിഡന്‍ പ്ലാനുകളും അവര്‍ നടത്തിയിരുന്നു എന്ന് ഊഹിക്കാമെങ്കിലും പ്രത്യക്ഷത്തില്‍ വളരെ മികച്ച ഗെയിം തന്നെയാണ് നാദിറ കാഴ്ച വെച്ചത്.
റെനീഷ
സീരിയല്‍ ക്വാട്ടയില്‍ വന്നെന്ന് പറയുന്ന റെനീഷ തുടക്കത്തില്‍ ഒരുപാട് പ്രതീക്ഷകള്‍ നല്‍കിയെങ്കിലും പിന്നീട് ഗ്രാഫ് അതിനനുസരിച്ചു ഉയര്‍ന്നില്ല എന്ന് വേണം പറയാന്‍. അഞ്ചുസ് സെറീന കോംബോ മോശമല്ലാത്ത രീതിയില്‍ വെറുപ്പിച്ചിട്ടും ഉണ്ട്. ടാസ്‌കുകളില്‍ ആവറേജ് പ്രകടനം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

മറ്റുള്ളവരുടെ കണ്ടന്റില്‍ കേറി തലയിടുന്നു എന്ന് പരക്കെ ഒരു സംസാരമുണ്ട്. ഞാന്‍ മനസ്സിലാക്കുന്നത് സ്വന്തമായി കണ്ടന്റ് കിട്ടാത്തത് കൊണ്ട് പുള്ളിക്കാരി കണ്ടുപിടിച്ച ഗെയിം പ്ലാന്‍ അതാണ് എന്നാണ്. ആരുമായും ഇമോഷണല്‍ ആയി ഒരു അറ്റാച്‌മെന്റ് അവര്‍ ഉണ്ടാക്കിയിട്ടില്ല എന്നാണ് തോന്നുന്നത്.
ഷിജു
തന്റെ പ്രായം, ആരോഗ്യം ഇവ കടുത്ത വെല്ലുവിളികള്‍ ആയിരുന്നിട്ട് കൂടി, അവസാന ആഴ്ചയില്‍ ഷിജു ചേട്ടന്‍ എത്തിയെങ്കില്‍ അത് പുള്ളി അര്‍ഹിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അഖിലുമായി പുള്ളിയ്ക്ക് സൗഹൃദം ഉണ്ടെങ്കിലും ആ ഒരു കാരണം കൊണ്ടാണ് ആള് നിന്നുപോയത് എന്ന് കരുതുന്നില്ല. വന്ന ദിവസം തൊട്ട് അവസാന ദിവസം വരെ വളരെ പക്വമായും ശാന്തമായും ഒരു വല്യേട്ടനായി ഹൗസില്‍ നില്‍ക്കുന്നയാള്‍.
ഹൗസില്‍ എല്ലാവരോടും ഒരുപോലെ സംസാരിക്കാന്‍ സാധിക്കുന്ന ആള്‍. തന്ന ടാസ്‌കുകളില്‍ ഉജ്ജ്വല പ്രകടനം എന്ന് പറയാന്‍ പറ്റില്ല എങ്കില്‍ക്കൂടി നല്ല രീതിയില്‍ തന്നെ പുള്ളി അതെല്ലാം ചെയ്തിട്ടുണ്ട്. പുള്ളിയ്ക്ക് ഈ പ്രകൃതം കൊണ്ടും, പിന്നെ ആളുടെ സീരിയല്‍ പെര്‍ഫോമന്‍സ് കാരണവും നല്ലൊരു ഫാന്‍ ബേസ് ഉണ്ടാവാന്‍ സാധ്യതയുണ്ട്.
ശോഭ
ജയിക്കണം നേടണം എന്നുള്ള വല്ലാത്തൊരു പിടിവാശിയുണ്ട് എന്നൊഴിച്ചാല്‍ അത്ര കൊടിയ വിഷമൊന്നുമല്ല ഇവര്‍. അവരുടേതായ ഒരു ഈഗോ മനസ്സില്‍ സൂക്ഷിക്കുന്ന തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത ഒരു വ്യക്തി. ചിലപ്പോള്‍ അവര്‍ പിന്നിട്ട വഴികള്‍ ആയിരിക്കാം അവരേ അങ്ങനെ ആക്കിയത്.
എന്നിരുന്നാലും ജയിക്കാന്‍ വേണ്ടി പല പല പ്ലാന്‍സ് നടത്തിയാലും, ഉള്ളില്‍ ഒരുപാട് ലോലമായ ഒരു മനസ് അവര്‍ക്കുണ്ട് എന്ന് ഫാമിലി വീക്കില്‍ മനസിലായി. അവസാന വീക്കില്‍ എത്താന്‍ അര്‍ഹത ഉള്ളവര്‍ തന്നെയാണ് ശോഭ. അവര്‍ ഒറിജിനല്‍ തന്നെയാണ്.
ഞാന്‍ കരുതുന്നത് റാങ്കിങ് ഇങ്ങനെയാകും എന്നാണ്.
1. അഖില്‍
2. ശോഭ
3. നാദിറ
4. ജുനൈസ്
5. ഷിജു
6 സെറീന
7 റെനീഷ












Click it and Unblock the Notifications