'അവള്‍ കുറച്ച് ഭാഗ്യം ഉള്ളവളാ..'; നാദിറയെക്കുറിച്ച് അഖില്‍; ഭയം തുടങ്ങിയോ?
ബിഗ്‌ബോസ് മലയാളം സീസൺ 5 അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി ഫിനാലയിലേക്ക് എത്താൻ രണ്ട് ആഴ്ചകൾ മാത്രമാണ് മുന്നിൽ ഉള്ളത്. പത്ത് പേരാണ് നിലവിൽ ബിഗ്‌ബോസ് വീട്ടിൽ ഉള്ളത്. ഇതിൽൽ 5 പേരായിരിക്കും ഗ്രാന്റ്ഫിനാലയിൽ ഉണ്ടാവുക. ഗ്രാന്റ്ഫിനാലയിൽ എത്തുന്ന മത്സരാർത്ഥികൾ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെയാണ് നടക്കുന്നത്. ഈ ടാസ്‌കിൽ വിജയിക്കുന്ന വ്യക്തി നേരെ ഫിനാലയിൽ എത്തും. അതുകൊണ്ട് എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. നേരത്തെ പിന്നിലായിരുന്ന മത്സരാർത്ഥികൾ പോലും തങ്ങളുടെ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. റിനോഷും നാദിറയും ഇതുവരെ കഴിഞ്ഞ ഗെയിമുകളിൽ മുന്നിട്ടാണ് നിൽക്കുന്നത്.

എന്നാൽ മുൻപ് എല്ലാ മത്സരങ്ങളിലും മുന്നിട്ട് നിന്നിരുന്ന അഖിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കിൽ വളരെ പിന്നിലാണ് നിൽക്കുന്നത്. എന്നാൽ ഇത് അഖിലിന്റെ തന്ത്രമാണെന്നും ആരാധകർ പറയുന്നുണ്ട്. അഖിൽ കൃത്യമായി മത്സരം വീക്ഷിക്കുന്നുണ്ട്. ഇപ്പോൾ നാദിറയുടെ പ്രകടനത്തെക്കുറിച്ചാണ് അഖിൽ പറയുന്നത്.
നാദിറ വളരെ കിടലൻ ആയിട്ടാണ് കളിക്കുന്നതെന്നാണ് ഷിജുവിനോട് അഖിൽ പറയുന്നത്. നാദിറയക്ക് ഭാഗ്യമുണ്ടെന്നും അഖിൽ പറയുന്നുണ്ട് ബിഗ്‌ബോസ് വീട്ടിൽ തനിക്ക് എതിരാളികൾ ഇല്ലെന്നു പറഞ്ഞ അഖിൽ കാര്യമായി നാദിറയെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോൾ നാദിറയെ അഖിൽ ഭയന്നുതുടങ്ങിയോ എന്നാണ് സോഷ്യൽമീഡിയയിൽ നടക്കുന്ന ചർച്ച. റിനോഷും ശോഭയും വിഷ്ണുവുമൊന്നുമല്ല അഖിലിന്റെ യഥാർത്ഥ എതിരാളി നാദിറയാണെന്നാണ് പ്രേക്ഷകർ പറയുന്നതത്.
അതേസമയം, നാദിറ ഭാഗ്യം കൊണ്ടാണ് ടാസ്‌ക് ജയിക്കുന്നതെന്ന് റെനീഷയും പറയുന്നുണ്ട്. സിമ്മിങ് പൂൾ ടാസ്‌കിൽ നീന്തൽ അറിയാതിരുന്നിട്ടും ഭാഗ്യമുണ്ടായത് കൊണ്ടാണ് നാദിറയ്ക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചതെന്നാണ് റെനീഷ പറയുന്നത്.
എന്നാൽ രണ്ട് ദിവസത്തെ മത്സരങ്ങളിൽ പോയിൻറ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നാദിറയാണ്.
20 പോയിൻറുകൾ നേടാൻ സാധിക്കുന്ന രണ്ട് എൻഡ്യുറൻസ് ടാസ്കുകളിൽ നിന്നായി 19 പോയിൻറുകൾ ആണ് നാദിറ നേടിയത്. മുന്നിലുണ്ടായിരുന്ന സെറീനയെ മറികടന്നാണ് നാദിറ മുന്നിലെത്തിയത്. സെറീന ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. സെറീനയുടെ അതേ പോയിൻറ് നേടി മറ്റ് രണ്ടുപേർ കൂടിയുണ്ട്.
റിനോഷും ശോഭയും രണ്ടാം സ്ഥാനത്താണ് . 16 പോയിൻറുകളാണ് രണ്ട് ടാസ്കുകളിൽ നിന്നായി മൂന്ന് പേർക്കും ലഭിച്ചത്. അതേസമയം ആദ്യ ടാസ്ക് മുതൽ തന്നെ ഏറ്റവും പിന്നിലായിരുന്ന അഖിൽ മാരാരാണ് രണ്ടാം ടാസ്കിലും പിന്നിൽ . രണ്ടാമത്തെ ടാസ്കിലും ആദ്യം പുറത്തായതിനാൽ ഒരു പോയിൻറ് മാത്രമാണ് ലഭിച്ചത്. രണ്ട് ടാസ്കുകളിൽ നിന്നായി രണ്ട് പോയിൻറ് മാത്രം ആണ് അഖിലിന് സ്വന്തമായിട്ടുള്ളത്.












Click it and Unblock the Notifications