Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് കണ്ടപ്പോൾ എനിക്ക് വിഷമമായി'; റിനോഷിനെക്കുറിച്ച് ചോദിച്ച മിഥുനോട് അച്ഛൻ പറഞ്ഞത്

ബിഗ്‌ബോസ് മലയാളം സീസൺ 5 ന്റെ ഗ്രാന്റ് ഫിനാലയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. 9 മത്സരാർത്ഥികളാണ് ഇനി ബിഗ്‌ബോസ് വീട്ടിൽ ഉള്ളത്. എന്നാൽ നിലവിൽ 8 പേരാണ് വീടിനകത്ത് ഉള്ളത്. കഴിഞ്ഞ ശനിയാഴ്ചത്തെ എപ്പിസോഡ് മുതൽ റിനോഷിനെ ബിഗ്‌ബോസിൽ കാണാനില്ല. ആരോഗ്യപ്രശ്‌നങ്ങൾ കാരണം റിനോഷ് ആശുപത്രിയിലാണ്. എപ്പോഴാണ് റിനോഷ് മടങ്ങി എത്തുക എന്ന് ആർക്കും അറിയില്ല.

മത്സരം ഫൈനലിലേക്ക് അടുക്കുമ്പോഴും റിനോഷ് തിരിച്ച് വരാത്ത ആശങ്കയിലാണ് ആരാധകർ. ഇപ്പോൾ ഫാമിലി ടാസ്‌ക്കിന്റെ ഭാഗമായി ബിഗ്‌ബോസ് വീട്ടിൽ എത്തിയ മിഥുന്റെ മാതാപിതാക്കളായ മോഹനും പൊന്നമ്മയും റിനോഷിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

bigg boss

റിനോഷും മിഥുനും നല്ല കൂട്ടുകാരാണ്. അധികസമയവും ഇവർ രണ്ട് പേരും ആണ് കൂടെ ഉണ്ടാവാറുളള്ളത്. റിനോഷിനെക്കുറിച്ച് മിഥുൻ അച്ഛനോടും അമ്മയോടും ചോദക്കുന്നുണ്ട്. മിഥുനെ ഷോയിൽ കാണിച്ചിരുന്നോ എന്നൊക്കെയാണ് മിഥുൻ ചോദിക്കുന്നത്.

ആ കുട്ടിയുടെ ശാരീരികാവസ്ഥ കണ്ടപ്പോൾ തനിക്ക് വിഷമമായി എന്നാണ് മിഥുിന്റെ അച്ഛൻ പറയുന്നത്. ശാരീരികമായി എന്തേലും നമുക്ക് മോശമാണ് എങ്കിൽ ഗെയിമിലും പ്രശ്‌നമാണല്ലോ എന്നും മിഥുന്റെ അച്ഛൻ പറയുന്നുണ്ട്. ശരീരത്തെ പാടുകൾ റിനോഷ് ക്യാമറയിൽ കാണിച്ചിരുന്നു ഇത് കണ്ടപ്പോഴാണ് തനിക്ക് വിഷമം തോന്നിയത് എന്ന് ആണ് മിഥുന്റെ അച്ഛൻ പറയുന്നു.

അതേസമയം റിനോഷിന്റെ അച്ഛന്റേയും അമ്മയുടേയും നമ്പർ സംഘടപ്പിച്ച് അവരെ വിളിച്ച് കാര്യം അന്വേഷിക്കണമെന്നും മിഥുൻ പറയുന്നുണ്ട്. അതുപോലെ ചെയ്യാമെന്നാണ് മിഥുന്റെ അമ്മ പറയുന്നത്.

അതേസമയം, ശനിയാഴ്ച എപ്പിസോഡ് അവസാനിക്കാറായപ്പോൾ മോഹൻലാൽ റിനോഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞിരുന്നു. റിനോഷ് ഇപ്പോൾ ആശുപത്രിയിലാണ്. അദ്ദേഹം എത്രയും പെട്ടെന്ന് തിരിച്ച് വരട്ടേ എന്നും നമുക്ക് പ്രാർഥിക്കാം എന്നുമാണ് മോഹൻലാൽ പറയുന്നത്.

അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട് എന്നും മോഹൻലാൽ സൂചിപ്പിച്ചിരുന്നു. അതേസമയം റിനോഷിനെക്കുറിച്ച് സെറീന ബിഗ്‌ബോസിനോട് ചോദിച്ചിരുന്നു. അറിയിക്കാം എന്നാണ് ബിഗ്‌ബോസ് സെറീനയോട് പറഞ്ഞത്.

ഫൈനൽ 5 ൽ ഉണ്ടാവും എന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മത്സരാർത്ഥിയാണ് റിനോഷ്. ആദ്യം ഒരു വിഷയത്തിലും റിനോഷ് ഇടപെടാറില്ലായിരുന്നു. എന്നാൽ ദിവസം കഴിയുന്തോറും ബിഗ്‌ബോസിനകത്ത് വേറിട്ട ശബ്ദമായി റിനോഷ് ഉയർന്നു. ഇതോടെ റിനോഷിന് ധാരാളം ആരാധകരും ഉണ്ടായി. വിഷ്ണുവും ആയുള്ള പ്രശ്‌നത്തിലും അകത്തും പുറത്തും റിനോഷിനാണ് പിന്തുണ ലഭിച്ചത്.

അതേസമയം, ഇത്തവണത്തെ എവിക്ഷനിൽ നാദിറ ഒഴികെയുള്ള എല്ലാ മത്സരാർത്ഥികളും ഉണ്ടാവും. നാദിറ ടിക്കറ്റ് ടു ഫിനാലെ നേടി നേരിട്ട് ഗ്രാന്റ് ഫിനാലയിൽ പ്രവേശിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+