ബിഗ്ബോസ് 5 ന്റെ കപ്പ് നാദിറ കൊണ്ടുപോകുമോ? മിഥുന്റെ അമ്മ നാദിറയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ
ബിഗ്‌ബോസ് മലയാളം സീസൺ 5ന്റെ ഗ്രാന്റ് ഫിനാലയിലേക്ക് നേരിട്ട് പ്രവേശിച്ച മത്സരാർത്ഥിയാണ് നാദിറ. ചെറിയ കഷ്ടപ്പാടുകൾ അല്ല ഈ നേട്ടം സ്വന്തമാക്കാൻ നാദിറ സഹിച്ചത്. ഇത് നാദിറയ്ക്ക് അർഹതപ്പെട്ട വിജയം എന്നാണ് പ്രേക്ഷകർ പറയുന്നത്. ടിക്കറ്റ് ടു ഫിനാലയിലെ ആറ് ടാസ്‌ക്കും മികച്ച രീതയിലാണ് നാദിറ കളിച്ചത്.
എന്നാൽ ആദ്യം അത്ര മുന്നിട്ട് നിൽക്കുന്ന മത്സരാർത്ഥിയായിരുന്നില്ല നാദിറ. എന്നാൽ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും നാദിറ ഫൈനൽ 5ൽ ഉണ്ടാകുെമന്ന് പ്രേക്ഷകർ ഉറപ്പിച്ചിരുന്നു. ഇപ്പോൾ ഫാമിലി ടാസ്‌ക്കിന്റെ ഭാഗമായി ബിഗ്‌ബോസ് ഹൗസിൽ എത്തിയ മിഥുന്റെ അമ്മ നാദിറയെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. നാദിറയെ കണ്ടയുടൻ സുന്ദരിയാണെന്നായിരുന്നു മിഥുന്റെ അമ്മ പറഞ്ഞത്.

തുടർന്ന് മത്സരാർഥികൾ ചോദിച്ച ചോദ്യങ്ങൾക്കും പൊന്നമ്മ മറുപടി പറയുന്നുണ്ട്. മത്സരാർത്ഥികളുമായി സംസാരിക്കുമ്പോഴായിരുന്നു നാദിറ ഇപ്പോൾ കയറിക്കയറി പോകുകയാണെന്ന് മിഥുന്റെ അമ്മ പറഞ്ഞത്. ചിലപ്പോൾ കപ്പ് കൊണ്ടുപോയേക്കാമെന്നും ഇവർ പറയുന്നുണ്ട്. അതേസമയം റിനോഷിനെക്കുറിച്ചും മിഥുന്റെ അച്ഛൻ പറയുന്നുണ്ട്. റിനഷിന്റെ അവസ്ഥ കണ്ടപ്പോൾ സങ്കടമായി എന്നാണ് മിഥുന്റെ അച്ഛൻ പറഞ്ഞത്.
അതേസമയം മിഥുന്റെ അച്ഛനും അമ്മയും പോയതിന് പിന്നാലെ വന്നത് ശോഭയുടെ അച്ഛനും അമ്മയും ആയിരുന്നു. ഇവരും മത്സരാർത്ഥികൾക്കൊപ്പം ഏറെ സംസാരിച്ചിരുന്നു. ബിഗ്ബോസിലെ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർത്ഥി ആരാണ് എന്ന മത്സരാർത്ഥികളുടെ ചോദ്യത്തിന് തനിക്ക് അഖിൽ മാരാറിനെയാണ് കൂടുതൽ ഇഷ്ടമെന്നാണ് ശോഭയുടെ അച്ഛൻ പറയുന്നത്.
എട്ട് മത്സരാർത്ഥികളുടെ കുടുംബാംഗങ്ങളാണ് ഇതുവരെ ബിഗ്ബോസിലേക്ക് എത്തിയത്. ഇനി റിനോഷിന്റെ കുടുംബാംഗങ്ങളാണ് എത്താനുള്ളത്. എന്നാൽ കഴിഞ്ഞ ശനിയാഴ്ചത്തെ എപ്പിസോഡ് മുതൽ റിനോഷ് ബിഗ്ബോസ് വീട്ടിൽ ഇല്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം ആശുപത്രിയിലാണ്. റിനോഷ് എപ്പോഴാണ് തിരിച്ചെത്തുക എന്ന് അറിയിച്ചിട്ടില്ല.
അതേസമയം ഗ്രാന്റ് ഫിനാലയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. റിനോഷ് ഫൈനൽ 5 ൽ ഉണ്ടാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്. ഈ ആഴ്ച അവസാനത്തോടെ റിനോഷ് എത്തുമെന്നാണ് എല്ലാവരും കരുതുന്നത്. ബിഗ്‌ബോസ് വീട്ടിൽ ഉള്ളവർക്കും റിനോഷ് എപ്പോഴാണ് തിരിച്ചുവരിക എന്ന് അറിയില്ല. സെറീന തന്നെ ബിഗ്‌ബോസിനോട് റിനോഷിനെക്കുറിച്ച് ചോദിച്ചിരുന്നു. കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചപ്പോഴായിരുന്നു സെറീന റിനോഷിനെക്കുറിച്ച് ചോദിച്ചത്.
ബിഗ്ബോസ് സെറീനയുടെ ചോദ്യത്തിന് മറുപടി നൽകുകയും ചെയ്തിരുന്നു. റിനോഷേട്ടന്റെ കാര്യം ഒന്ന് അപഡേറ്റ് ചെയ്യുമോ ബിഗ്‌ബോസ്, എല്ലാവരും ചോദിക്കുന്നതാണെന്നാണ് സെറീന പറഞ്‍ത്. അത് അറിയിക്കുന്നതായിരിക്കും എന്നാണ് ബിഗ്‌ബോസ് പറഞ്ഞത്. ബിഗ് ബോസിലെ 'കാർണിവൽ' ടാസ്‍ക് കഴിഞ്ഞതിന് പിന്നാലെ റിനോഷ് ജോർജിന്റെ ദേഹത്ത് ചുവന്ന പാടുകൾ ഉണ്ടായിരുന്നു . ഇതിന്പിന്നാലെ ആയിരുന്നു മെഡിക്കൽ റൂമിലേക്ക് റിനോഷിനെ വിളിപ്പിച്ചത്. പിന്നെ ബിഗ്ബോസ് വീട്ടിലേക്ക് റിനോഷ് വന്നില്ല, റിനോഷിനെ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം ബിഗ്ബോസ് അറിയിച്ചിരുന്നു.












Click it and Unblock the Notifications