Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതിഥികള്‍ക്കുമുണ്ട് ചില അതിര്‍വരമ്പുകള്‍...' റോബിനെ കൊട്ടി മോഹന്‍ലാലും? ഇനി സംഭവിക്കുക എന്ത്?

ബിഗ് ബോസ് മലയാളം സീസണ്‍ 5 അമ്പതാം എപ്പിസോഡ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ മുന്‍ സീസണുകളിലെ മത്സരാര്‍ത്ഥികളായ ഡോ രജിത് കുമാറും, ഡോ റോബിന്‍ രാധാകൃഷ്ണനും ചലഞ്ചേഴ്‌സായി ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചിരുന്നു. ഇത് പ്രേക്ഷകരേയും മത്സരാര്‍ത്ഥികളേയും ഒരുപോലെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ നിര്‍ദേശിച്ച ടാസ്‌ക് പൂര്‍ത്തിയാക്കും മുന്‍പ് റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്താക്കിയിരുന്നു.

അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ ആയിരുന്നു ബിഗ് ബോസ് ഹൗസില്‍ നിന്ന് റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയത്. എന്നാല്‍ ഇതിന് പിന്നാലെ ബിഗ് ബോസ് ഷോയ്‌ക്കെതിരേയും ഏഷ്യാനെറ്റിന് എതിരേയും ഗുരുതരമായ ആരോപണങ്ങളാണ് റോബിന്‍ രാധാകൃഷ്ണന്‍ ഉന്നയിച്ചിരുന്നത്. ബിഗ് ബോസ് ഷോ എഡിറ്റഡാണ് എന്നും ലൈവ് പോലും എഡിറ്റ് ചെയ്താണ് പ്രേക്ഷകരിലേക്ക് എത്തുന്നത് എന്നുമായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നത്.

bigg boss

ബിഗ് ബോസ് ഷോയിലെ ഹോട്ടല്‍ ടാസ്‌കില്‍ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്റുകള്‍ എത്രയെന്ന് ഹാളില്‍ വെച്ച് പറയുന്നതിനിടെ അഖില്‍ മാരാറും ജുനൈസും തര്‍ക്കത്തിലായിരുന്നു. ഇതിനിടെ അഖില്‍ തോള്‍ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഇതില്‍ അഖിലിനെ പുറത്താക്കണം എന്ന് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയില്‍ റോബിന്‍ ആവശ്യപ്പെട്ടതാണ് റോബിനെ പുറത്താക്കുന്നതിലേക്ക് നയിച്ചത്.

ഇതിന് പിന്നാലെയാണ് ഏഷ്യാനെറ്റിനും ബിഗ് ബോസിനും എതിരെ റോബിന്‍ രംഗത്തെത്തിയത്. രണ്ടാഴ്ച മുമ്പ് ഏഷ്യാനെറ്റ് തന്നെ വിളിച്ചിരുന്നു എന്നും ബിഗ് ബോസിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ടു എന്നുമായിരുന്നു റോബിന്‍ പറഞ്ഞത്. ബിഗ് ബോസിന്റെ റേറ്റിംഗ് കുറവാണ് എന്നും ആള്‍ക്കാര്‍ കാണുന്നില്ല എന്നുമായിരുന്നു അവര്‍ പറഞ്ഞത്. അതിനാല്‍ ഗസ്റ്റായിട്ട് വരണം എന്നായിരുന്നു പറഞ്ഞത്.

താന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും വീണ്ടും വിളിച്ചു. ഗതികെട്ട് വീണ്ടും ചെന്നതാണ് എന്നും ഗസ്റ്റെന്ന് മാത്രമേ തന്നോട് പറഞ്ഞിട്ടുണ്ടായിരുന്നുള്ളൂ എന്നും റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. സൈലന്റായിട്ട് നിന്ന് ഒരോരുത്തരെയും പ്രവോക്ക് ചെയ്യണം എന്നാണ് ബിഗ് ബോസിന്റെ അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. അവിടെ കാണുന്ന പല കാര്യങ്ങളും ശരിയല്ലെന്ന് തോന്നിയപ്പോള്‍ അത് ചൂണ്ടിക്കാട്ടി.

ആടിനെ പട്ടിയാക്കുന്ന, പട്ടിയെ ആടാക്കുന്ന ഷോയാണ് അവിടെ നടക്കുന്നത് എന്നും ബിഗ് ബോസ് മൊത്തത്തില്‍ പറഞ്ഞാല്‍ ഉഡായിപ്പ് ഷോയാണ് എന്നും റോബിന്‍ പറഞ്ഞിരുന്നു. ഈ ഒരു ഷോ വച്ച് അതിലുള്ള ആള്‍ക്കാരെ ഒരിക്കലും ജഡ്ജ് ചെയ്യരുത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ രജിത് കുമാര്‍, റോബിന്‍ പറഞ്ഞതിനെ തള്ളി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഏഷ്യാനെറ്റും ബിഗ് ബോസ് ഹൗസ് അവതാരകന്‍ മോഹന്‍ലാലും റോബിന്റെ പെരുമാറ്റത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്. ഇന്നത്തെ എപ്പിസോഡ് മോഹന്‍ലാല്‍ കൂടി എത്തുന്ന വീക്കെന്‍ഡ് എപ്പിസോഡാണ്. ഇതിനോട് അനുബന്ധിച്ച് പുറത്ത് വിട്ട പ്രോമോ വീഡിയോയില്‍ ആണ് റോബിന്റെ പെരുമാറ്റത്തെ പരോക്ഷമായി സൂചിപ്പിക്കുന്ന തരത്തില്‍ മോഹന്‍ലാല്‍ പ്രതികരിച്ചത്.

അതിഥി ദേവോ ഭവ. പക്ഷെ ഇവിടെ എങ്ങനെ ആണ് എന്ന് കണ്ടറിയണം എന്ന് ഞാന്‍ കഴിഞ്ഞ വീക്ക്‌ലി ടാസ്‌കിന് മുന്‍പെ പറഞ്ഞിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. ആദ്യം ആതിഥേയര്‍ തമ്മില്‍. പിന്നെ അതിഥികളുമായി സ്വരചേര്‍ച്ച നഷ്ടപ്പെട്ടു. അതിഥികള്‍ക്കുമുണ്ട് ചില അതിര്‍വരമ്പുകള്‍. അത് ലംഘിക്കപ്പെട്ടാലോ? അതിന്റെ പരിസമാപ്തി നമ്മള്‍ കണ്ടു. എന്തുകൊണ്ടും എന്റെ ഈ വരവിന് ചില പ്രത്യേകതകള്‍ ഉണ്ടാകും എന്നാണ് മോഹന്‍ലാല്‍ പ്രോമോ വീഡിയോയില്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+