Get Updates
Get notified of breaking news, exclusive insights, and must-see stories!

സാ​ഗർ-സെറീന വിവാഹം ഉണ്ടാവുമോ? സാ​ഗർ കൊടുത്ത ആ വാക്കിൽ എല്ലാം ഉണ്ടെന്ന് പ്രേക്ഷകർ

ബിഗ്‌ബോസ് മലയാളം സീസൺ 5 പത്താമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇനി 3 ആഴ്ചകൾ മാത്രമാണ് മത്സരാർത്ഥികൾക്ക് മുന്നിലുള്ളത്. ബിഗ്‌ബോസ് കിരീടം ആര് ചൂടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഫൈനൽ 5 ൽ ആരൊക്കെ ഉണ്ടാവും എന്ന ചർച്ചകൾ സോഷ്യൽമീഡിയയിൽ ആരംഭിച്ചുകഴിഞ്ഞു.

കഴിഞ്ഞ ദിവസം ബിഗ്‌ബോസിൽ നിന്ന് ഒരാൾ പുറത്തുപോയിരുന്നു. ഫൈനൽ 5 ൽ ഉണ്ടാവുമെന്ന് പ്രേക്ഷകർ ഉൾപ്പെടെ കരുതിയ സാഗർ ആയിരുന്നു പുറത്തുപോയത്. ബിഗ്‌ബോസിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളിയിരുന്നു സാഗർ. താൻ പുറത്തുപോകുമെന്ന് 100 ശതമാനവും കരുതിയല്ല എന്നാണ് സാഗറും പറഞ്ഞത്.

Bigg Boss

കണ്ടന്റ് ക്ഷാമം കൊണ്ട് ഈ സീസണെതിരെ പ്രേക്ഷകർ പരാതിപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കണ്ടന്റുമായി സാഗർ എത്തിയത്. സാഗർ-സെറീന പ്രണയമായിരുന്നു അത്. ജുനൈസുമായി മാത്രം അടുത്ത് ഇടപഴകിയിരുന്ന സാഗർ പിന്നീട് സെറീനയുമായി കൂടുതൽ അടുക്കുകയായിരുന്നു. പ്രണയം ആണെന്ന് ഇവർ തുറന്നുപറഞ്ഞതേയില്ല. എന്നാൽ പലപ്പോഴും ഇവർ ആ രീതിയിലാണ് പരസ്പരം ഇടപെട്ടത്. അങ്ങനെ ഈ പ്രണയം മുന്നോട്ടുപോകുന്നതിന് ഇടയിലാണ് നാദിറ കടന്നുവരുന്നത്.

സാഗറിനോട് ഇഷ്ടമാണെന്ന് നാദി പറയുന്നുണ്ട്. എന്നാൽ നാദിറ വിചാരിക്കുന്ന പോലെയുള്ള ഇഷ്ടമല്ല തനിക്ക് നാദിറയോട് ഉള്ളതെന്ന് സാഗർ പറയുന്നുണ്ട്. ആസമയത്ത് തന്നെയാണ് തനിക്ക് സെറീനയെ ഇഷ്ടമാണെന്ന് ജുനൈസ് പറയുന്നത്. ജുനൈസ് പ്രണയം പറഞ്ഞ സമയത്താണ് സാഗറിനോടുള്ള ഇഷ്ടം സെറീന വ്യക്തമാക്കുന്നത്, സാഗർ തനിക്ക് സഹോദരല്ലെന്നും സെറീന പറയുന്നുണ്ട്. പ്രണയം സംസാരിക്കാൻ സാഗറിനും സെറീനയ്ക്കും ഒരു കോഡ് ഭാഷ തന്നെ ഉണ്ടായിരുന്നു. പിണക്കങ്ങളും ഇണക്കങ്ങളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് ഈ എവിക്ഷൻ വരുന്നത്.

സാഗർ പുറത്തായ വാർത്ത പൊട്ടിക്കരഞ്ഞുകൊണ്ടാണ് സെറീന കേൾക്കുന്നത്. എന്നാൽ സാഗർ എല്ലാവരോടും വളരെ കൂളായിട്ടാണ് പെരുമാറിയത്. സെറീനയെ ഒരുപാട് നേരം കെട്ടിപ്പിടിച്ച് സാഗർ നിൽക്കുന്നുമുണ്ട്. ഉഷാറായിട്ട് കളിക്കെന്നും സാഗർ പറയുന്നു. എന്നാൽ സെറീന പൊട്ടിക്കരയുകയായിരുന്നു. തന്നെ കൂടി കരയിക്കല്ലേ എന്നാണ് സാഗർ സെറീനയോട് പറയുന്നത്. സെറീനയ്ക്ക് ഒരു വാക്ക് കൊടുത്താണ് സാഗർ പുറത്തേക്ക് പോകുന്നത്. ദുബായിലേക്ക് താൻ വരുമെന്നാണ് സാഗർ പറഞ്ഞത്. ഇതോടെയാണ് ഇവരുടെ പ്രണയം ലവ് സ്ട്രാറ്റർജി ആയിരുന്നില്ല, ഇവർ യഥാർത്ഥത്തിൽ പ്രണയിക്കുകയായിരുന്നുവെന്ന തരത്തിൽ ചർച്ച വരുന്നത്. മത്സരത്തിന് ശേഷം സെറീന പുറത്തുവന്നാൽ ഇവരുടെ പ്രണയം തുടരുമെന്നാണ് ആരാധകർ പറയുന്നത്.

പുറത്താകില്ലെന്ന് തനിക്ക് ഭയങ്കര കോൺഫിഡൻസ് ഉണ്ടായിരുന്നുവെന്നാണ് സാഗർ മോഹൻലാലിനോട് പറഞ്ഞത്. ബിഗ്‌ബോസിൽ വളരെ സേഫ് ഗെയിം കളിക്കുന്നവർ ഉണ്ടെന്നാണ് സാഗർ പറഞ്ഞത്. ഒന്നും മിണ്ടാതെ, ഒരു പ്രശ്‌നത്തിലും ഇടപെടാതെ ഇരുന്നിരുന്നെങ്കിൽ തനിക്കും നോമിനേഷനിൽ വരാതെ ഇരിക്കാമായിരുന്നുവെന്നും സാഗർ പറഞ്ഞു. തന്റെ കണക്കുകൂട്ടൽ എവിടെയോ തെറ്റിപ്പോയെന്നും സാഗർ പറയുന്നു. വലിയ അനുഭവം ആണ് ബിഗ്‌ബോസിൽ നിന്ന് ലഭിച്ചതെന്നും സാഗർ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+