Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖില്‍ മാരാര്‍ക്കൊപ്പം തന്നെ കൂടിയാമതിയായിരുന്നു'; ജുനൈസിന്റെ മറുപടി ദഹിക്കാതെ ശ്രുതി

ബിഗ്‌ബോസ് മലയാളം സീസൺ 5 ഏഴാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ ഇപ്പോഴും ബിഗ്‌ബോസ് വീടിനകത്ത് നിന്ന് പ്രതീക്ഷിച്ചതുപോലെയുള്ള കണ്ടന്റുകൾ കിട്ടുന്നില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. പക്ഷേ ഗെയിം കളിക്കുന്നതിന്റെ കാര്യത്തിൽ മത്സരാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. ഗെയിമിന്റെ പേരിൽ തന്നെയാണ് അടി നടക്കാറുള്ളതും. ഇപ്പോൾ വ്യത്യസ്തമായ ഗെയിമാണ് നടന്നുകൊണ്ടിരിക്കുന്നത്.

48 മണിക്കൂർ നീണ്ടുനിൽക്കുന്ന സഹന ശേഷി പരിശോധിക്കുന്ന ടാസ്ക്ക് ആണ്. നാല് പേർക്ക് മാത്രമെ ഈ മത്സരത്തിൽ വിജയിക്കാൻ സാധിക്കൂ.‌ കറക്ക് കമ്പനി എന്നാണ് ടാസ്ക്കിന്റെ പേര്. ഇപ്പോൾ ടാസ്കിൽ നിന്ന് പുറത്തായി ശേഷം ശ്രുതി സാ​ഗറിനോടും ജുനൈസിനോടും സംസാരിച്ച കാര്യമാണ് ചർച്ചയായിരിക്കുന്നത്. ഇവർ കളിക്കിടയിലെ കാര്യങ്ങൾ സംസാരിച്ചിരിത്തുന്നതിനിടെ വിഷ്ണു പറഞ്ഞ കാര്യം ശ്രുതിക്ക് അത്ര ഇഷ്ടമായില്ല.

Bigg Boss

അത് ശ്രുതി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മാക്സിമം ദേഷ്യം പ്രകടിപ്പിക്കാതിരിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ ജുനൈസ് കൂടി ശ്രുതിയെ കുറ്റപ്പെടുത്തിയതോടെ ശ്രുതിയുടെ നിയന്ത്രണം പോയി. ഇതോടെയാണ് ശ്രുതി കടുപ്പിച്ച് പറയുന്നത്. എന്നാൽ ഉടൻ തന്നെ തമാശ രീതിയിലേക്ക് സംസാരം മാറ്റാനും ശ്രുതി ശ്രമിക്കുന്നുണ്ട്.

ടാസ്ക്കിനിടെ ​ഗ്രൂപ്പ് കളിച്ച് തന്നെ ശ്രുതി പുറത്താക്കിയെന്നായിരുന്നു വിഷ്ണു പറഞ്ഞത്. എന്നാൽ താൻ ജുനൈസിന് വേണ്ടിയാണ് കളിച്ചതെന്ന് ശ്രുതി പറയുന്നു. ജുനൈസ് തന്റൊപ്പം നിൽക്കുമെന്നാണ് ശ്രുതി കരുതിയതെങ്കിലും ശ്രുതിയെ ജുനൈസ് തള്ളിപ്പറയുകയായിരുന്നു.

ചേച്ചി എനിക്ക് വേണ്ടി നിന്നുവെന്ന് പറയാൻ പറ്റില്ലെന്നാണ് ജുനൈസ് പറയുന്നത്. എന്നാൽ ശ്രുതിക്ക് ഇത് അത്ര ഇഷ്ടമായില്ല. നിന്നോടൊക്കെ സംസാരിക്കുന്നതിലും ഭേദം അഖിൽ മാരാർക്കൊപ്പം തന്നെ നിന്നാൽ‌ മതി എന്നായിരുന്നു ശ്രുതി പറയുന്നത്.

f

അതേസമയം, കഴിഞ്ഞ എപ്പിസോഡിൽ ശോഭയും ശ്രുതിയും തമ്മിൽ വലിയ വഴക്കാണ് നടന്നത്. അനുവും ഉണ്ടായിരുന്നു. മുടിയുടെ കാര്യം പറഞ്ഞ് ശ്രുതിയും അനുവും സംസാരിക്കുന്നതിനിടയിൽ കയറി ശോഭ അഭിപ്രായം പറയുകയായിരുന്നു, മുടി കോൺഫിഡൻസ് ആണെന്നായിരുന്നു ശ്രുതി പറഞ്ഞത്. എന്നാൽ ശോഭ അത് അങ്ങനെയല്ല എന്നുപറയുകയായിരുന്നു. കോൺഫിഡൻസ് മുടിയിലല്ല, അത് ഉള്ളിൽ നിന്ന് വരേണ്ടതാണെന്നാണ് ശോഭ പറഞ്ഞത്. എന്നാൽ‌ താൻ തന്റെ കാര്യമാണ് പറഞ്ഞതെന്ന് ശ്രുതി പറയുന്നു.

അതിനിടയിൽ ശോഭ മേക്കപ്പ് ചെയ്യുന്നതിനെ അനു ചോദ്യം ചെയ്തു. കോൺഫിഡൻസിന് വേണ്ടിയല്ലേ മേക്കപ്പ് ചെയ്യുന്നത് എന്നായിരുന്നു അനു ചോദിച്ചത്. എന്നാൽ‌ അതി കോൺഫിഡൻസിന് വേണ്ടിയല്ല തന്റെ ഇഷ്ടമാണെന്ന് ശോഭ പറയുന്നു. ഈ വഴക്കിന് മുമ്പ് അഖിലുമായി ശോഭ വഴക്കുണ്ടാക്കിയിരുന്നു. മുൻപത്തെ ഒരു ടാസ്ക്കിന്റെ പേരിലായിരുന്നു തർക്കം. തരി‍ക്കത്തിനിടെ ശോഭ അഖിലിനെ ചെറ്റ എന്നുവിളിച്ചത് വൻ വിവാദമായിരുന്നു, ശോഭ ​ഗതിയില്ലാത്തവളാണെന്ന് അഖിൽ പറഞ്ഞിരുന്നു. ഇത് കേട്ടതോടെയാണ് ശോഭ പൊട്ടിത്തെറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+