Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതുകൊണ്ട് മാത്രം ഇവിടെ നിന്നൊരു പേര് ദോഷം വരുത്തണോ?' ദേവുവിന്റെ കാര്യത്തിൽ സമാധാനമില്ലാതെ വിഷ്ണു

ബിഗ്‌ബോസിൽ അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വിഷയം ദേവുവും വിഷ്ണുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. പൊതുവേ ദേവു വിഷ്ണുവിനോട് പൊസസ്സീവിനസ്സ് കാണുക്കുന്നതായി ബിഗ്‌ബോസിനകത്ത് സംസാരമുണ്ട്. ഇവർ തമ്മിൽ വലിയ വഴക്ക് നടന്നിരുന്നു, പിന്നാലെയാണ് ഇവർ തമ്മിൽ സൗഹൃദമായത്. വിഷ്ണു തന്നെയാണ് ദേവുവിനോട് സൗഹൃദത്തിന് തുടക്കം വെച്ചത്. എന്നാൽ പിന്നീട് ദേവു പൊസസ്സീവ് ആയിത്തുടങ്ങി. ഇത് വിഷ്ണുവിന് മനസ്സിലാവുകയും അതിന്റെ പ്രശ്‌നം വിഷ്ണു തന്നെ പറയുകയും ചെയ്യുന്നുണ്ട്.

ഈ വിഷയത്തിന്റെ പേരിൽ ദേവുവിന് വിഷ്ണുവിനോട് പിണക്കം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഇവരോട് രണ്ടുപേരോടും ഇതേക്കുറിച്ച് ശ്രുതി സംസാരിച്ചിരുന്നു. വിഷ്ണു ശ്രുതിയോട് കാര്യങ്ങൾ തുറന്നുസംസാരിച്ചിരുന്നു. തനിക്ക് ദേവുവിനോട് സംസാരിക്കാനും അവരെ കേൾക്കാനും ഒന്നും പ്രശ്‌നമില്ല..പക്ഷേ ഇങ്ങനെ പൊസസ്സീവ് ആവുന്നതാണ് പ്രശ്നമെന്നാണ് പറയുന്നത്. ഇത് ശ്രുതി ദേവുവിന് പറഞ്ഞ് മനസ്സിലാക്കുന്നുമുണ്ട്. ഇപ്പോൾ ഇതേ വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇത്തവണ മനീഷയാണ് ഇക്കാര്യം പറയുന്നത്.

vishnu Devu31

ഞാൻ സംസാരിച്ചു. ഞാൻ പറഞ്ഞു ഈ ഒരു സബ്ജക്റ്റ് എന്റെ അടുത്ത് സംസാരിക്കുന്നത് എനിക്ക് താല്പര്യമില്ല. നമ്മൾ ഇത് നോക്കാനല്ല ഇരിക്കുന്നത്. നമ്മൾ ഗെയിം കളിക്കാനാണ് വന്നത്. എന്നെ സംബന്ധിച്ച്, ഇന്നലെ ഷിജുവിന്റെ പേര് എടുത്തിടേണ്ട ഒരു ആവശ്യമില്ല. ഞാൻ ആ പേര് എടുത്തിടാൻ കാരണം ഞാനും ഷിജുവും സൗഹൃദം എന്ന് പറഞ്ഞാൽ കാരണം ഞങ്ങൾ ഒരേ ഏജായത് കൊണ്ടാണ്.ഞാൻ എല്ലാവരോടും സംസാരിക്കും. എനിക്ക് ദേഷ്യം വന്നാൽ കുറച്ച് നേരം മാറിയിരിക്കും അല്ലാതെ മിണ്ടാതിരിക്കുകയൊന്നുമില്ല.

ഞാൻ ഇന്നലെ ആ കുട്ടിക്ക് കാര്യങ്ങൾ വ്യക്തമായി പറഞ്ഞുകൊടുത്തു. എന്തുകൊണ്ട് നീ ഈ വ്യക്തിയെക്കുറിച്ച് ഇങ്ങനെ പറയുന്നു. അപ്പോൾ നിന്റെ മനസ്സിൽ എന്തെങ്കിലും ഉണ്ടാകും സൗഹൃദം ആ ജീവനാന്തകാലം ഉണ്ടാകും. പക്ഷേ ഇവിടെ അല്ല അത് കാണിക്കേണ്ടത്. അവൾക്ക് നിന്റടുത്ത് മാത്രമല്ല, ഞങ്ങളുടെ അടുത്തും അതുണ്ട്.

പക്ഷേ കാണിക്കുന്നില്ലെന്നേ ഉള്ളൂ. എന്തിനാണ് വെറുതേ, മനസ്സിൽ കളങ്കമില്ലാതെ ഒരാളോട് കൂടുതൽ സൗഹൃദം വേണം എന്നാഗ്രഹിക്കുന്നത് കൊണ്ട് മാത്രം കൊണ്ട് മാത്രം ഒരു പേര് ദോഷം വകരുത്തേണ്ട കാര്യമുണ്ടോ എന്നാണ് നിമിഷ വിഷ്ണുവിനോട് പറയുന്നു. മനീഷ ദേവുവിനോടും ഇക്കാര്യം പറയുന്നു.

അത് ആരെയൊക്കെ ബാധിക്കും, ആരോടൊക്കെ ഉത്തരം പറയണം. പൊന്നു, ഫാസിനോ അമ്മ അമ്മ അച്ഛൻ.ഞാൻ, ഞാൻ എന്നോട് തന്നെ ഉത്തരം പറയേണ്ടിവരും. എന്തുണ്ടായാലും തുറന്നുപറയും ട്രാൻസ്പെന്റ് ആവുമെന്ന് പറയുന്ന ദേവുവിന് ഇവിടെ ഉത്തരം കൊടുക്കാൻ പറ്റുന്നില്ല. ദേവുവിന് ചെയ്യാൻ പറ്റുന്നത് മാറ്റമാണ്. എന്നെ വിശ്വസിക്കു. ‍ഞാൻ താഴേക്ക് പോകില്ല. ഞാൻ വേറൊന്നും ചിന്തിച്ചിട്ടിസ്സ. അത് നല്ല സൗഹൃദമാണെന്ന് തോന്നി മുന്നോട്ട് കൊണ്ടുപോകാമെന്ന് വിചാരിച്ചു. പലരുമായിട്ടും സംസാരിച്ച് കണക്ഷൻ മനസ്സിലാക്കി. ശരിയാണ് ദേവു പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+