'സാഗറിന്റെ ആ ഷോയോടെ മാരാരുടെ ജൈത്രയാത്ര തുടങ്ങി, ലാലേട്ടനും ബിഗ് ബോസിനും മുന്നിലും നിലപാട് മാറ്റിയില്ല'
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശക്തനായ മത്സരാര്‍ത്ഥി എന്ന വിശേഷണത്തിന് അര്‍ഹനാണ് അഖില്‍ മാരാര്‍. തുടക്കത്തില്‍ വലിയ ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ അഖില്‍ മാരാര്‍ പിന്നീട് പലരുടേയും ഹീറോ ആവുകയായിരുന്നു. വിഷ്ണു-ഷിജു കോംബോ കൂടി ആയതോടെ ബിഗ് ബോസ് ഹൗസിലെ ഏറ്റവും മികച്ച എന്റര്‍ടൈനര്‍ എന്ന വിശേഷണവും മാരാരെ തേടിയെത്തി.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അഖില്‍ മാരാരിന് ബിഗ് ബോസിലെ ടേണിംഗ് പോയന്റായ സംഭവത്തെ ഓര്‍മപ്പെടുത്തി ഒരു ഫേസ്ബുക്ക് യൂസര്‍ പങ്ക് വെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. നിലവില്‍ അഖില്‍ മാരാര്‍ അല്ലാതെ മറ്റാരും കിരീടം നേടാന്‍ അര്‍ഹനല്ല എന്ന് കൂടി കുറിപ്പില്‍ പറയുന്നുണ്ട്. ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥി എന്നാണ് അഖില്‍ മാരാര്‍ക്ക് ലഭിച്ചിരിക്കുന്ന വിശേഷണം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം
'ഇവിടുന്ന് അങ്ങോട്ട് ആയിരുന്നു ബിഗ് ബോസ് സീസണ്‍ ഫൈവിന്റെ തലവര മാറിയത്. അത് വരെ കമ്മ്യൂണിറ്റി പോളുകളില്‍ വെറും 7 ശതമാനം മാത്രം വോട്ട് നേടിയ ആള്‍ പിന്നങ്ങോട്ട് ജൈത്രയാത്ര നടത്തി. ഇപ്പോള്‍ നടക്കുന്ന പോളുകളില്‍ 81 ശതമാനം കരസ്ഥമാക്കുന്ന രീതിയില്‍ അത് എത്തിച്ചേര്‍ന്നു. ഹൗസില്‍ ഉള്ള ബാക്കി എല്ലാ കണ്ടസ്റ്റന്റ്‌സും അയാളുടെ മാപ്പിന് വേണ്ടി മുറവിളി കൂട്ടിയപ്പോള്‍ താന്‍ ചെയ്ത ഒരു തെറ്റിന് അയാള്‍ പൊതുവായി മാപ്പു പറഞ്ഞു.
പക്ഷെ ഇന്‍ഡിവിജ്വല്‍ ആയി വ്യക്തികളെ പറയാത്തത് കൊണ്ട് വ്യക്തിഗതമായ മാപ്പ് കൊടുക്കില്ല എന്ന് പറഞ്ഞു ഉറച്ചു നിന്നു. അതും ലാലേട്ടന്റെ മുമ്പില്‍. ക്യാപ്റ്റന്‍സി ആം ബാന്‍ഡ് കൈമാറുമ്പോള്‍ സാഗര്‍ കാണിച്ച ഷോ അവിടെ ഒന്നും അല്ലാതായിപ്പോയ നിമിഷം. റെനീഷയുടെ നേതൃത്വത്തില്‍ ബിഗ് ബോസ് അംഗങ്ങള്‍ അപ്പാടെ തന്റെ മേലേക്ക് കുരച്ചു ചാടിയപ്പോളും അയാള്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നു.
അവസാനം ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. അഖില്‍ എന്താണ് നിങ്ങളുടെ തീരുമാനം എന്ന് ചോദിച്ചപ്പോള്‍ ചെയ്യാത്ത തെറ്റിന് തനിക്ക് മാപ്പ് പറയാന്‍ കഴിയില്ല, തനിക്ക് താനായിട്ട് ഇവിടെ തുടരാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ബിഗ് ബോസ് അത് അംഗീകരിച്ചു. അവിടുന്ന് അങ്ങോട്ട് അഖില്‍ മാരാരുടെ ജൈത്രയാത്ര ആരംഭിക്കുകയായി.
തന്റെ മുമ്പില്‍ വന്ന ഒട്ടനവധി പ്രതിസന്ധികളെ തന്റെ മനോവീര്യം കൊണ്ടും വാക്ചാതുര്യം കൊണ്ടും നിഷ്പ്രഭമാക്കി വിട്ട രാജാവിന്റെ ജൈത്രയാത്ര തുടര്‍ന്ന് കൊണ്ടേയിരുന്നു. അത് ഈ 92ാം ദിവസത്തില്‍ എത്തി നില്‍ക്കുമ്പോള്‍ അഖില്‍ മാരാരേക്കാള്‍ മുകളില്‍ ഒരു കണ്ടസ്റ്റന്റ് ബിഗ് ബോസ് ചരിത്രത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല എന്ന രീതിയില്‍ എത്തി നില്‍ക്കുന്നു.
മൈന്‍ഡ് ഗെയിം ആയാലും എന്റര്‍ടൈന്‍മെന്റ് ആയാലും ബുദ്ധി ആയാലും വാക്‌സാമര്‍ത്യം ആയാലും ഇയാളേക്കാള്‍ മികച്ച ഒരാള്‍ അവിടെ കപ്പ് ഉയര്‍ത്താന്‍ യോഗ്യത ഇല്ലെന്ന് അടിയുറച്ചു വിശ്വസിക്കുന്നു. ജൂലൈ 2 ഇന് ആ കനക കിരീടം ലാലേട്ടന്റെ കൈയില്‍ നിന്ന് അഖില്‍ മാരര്‍ ഉയര്‍ത്തുന്നതോട് കൂടി ഈ സീസണിന് തിരശീല വീഴട്ടെ എന്ന് ആശംസിക്കുന്നു.'












Click it and Unblock the Notifications