'സെറീനയുടെ ഡബിള്‍ സ്റ്റാന്‍ഡ് തൂക്കിയതിലുള്ള ദേഷ്യം.. റെനീഷയാണ് യഥാര്‍ത്ഥ ഉരുക്ക് വനിത'; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ആദ്യദിനം തൊട്ട് എല്ലാവരുടേയും പ്രേക്ഷകപ്രീതി നേടിയ മത്സരാര്‍ത്ഥിയാണ് റെനീഷ. ആദ്യ എപ്പിസോഡുകളില്‍ അഖില്‍ മാരോരടക്കം കൊമ്പ് കോര്‍ത്ത് ശ്രദ്ധ നേടാന്‍ റെനീഷയ്ക്കായിരുന്നു. ഇപ്പോള്‍ ഏഴ് പേര്‍ക്കൊപ്പം ഫൈനല്‍ വീക്കില്‍ എത്തിയിരിക്കുകയാണ് റെനീഷ. അതിനിടെ കഴിഞ്ഞ ദിവസം തന്റെ ഉറ്റ സുഹൃത്തുമായി ബന്ധപ്പെട്ടുണ്ടായി റെനീഷ പറഞ്ഞ കാര്യങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
റെനീഷയും സെറീനയുമായുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീണു എന്ന് വ്യക്തമാക്കുന്നതായിരുന്നു ശനിയാഴ്ചത്തെ എപ്പിസോഡ്. ഇതിന് പിന്നാലെ റെനീഷയാണ് ബിഗ് ബോസ് ഹൗസില്‍ ശരിക്കും ഒറിജിനലായി മത്സരിക്കുന്നത് എന്ന വിലയിരുത്തലും പലരും നടത്തിയിരുന്നു. ഇപ്പോഴിതാ റെനീഷയെ യഥാര്‍ത്ഥ ഉരുക്ക് വനിത എന്ന് വിശേഷിപ്പിച്ച് കൊണ്ടുള്ള ഒരു പ്രേക്ഷകന്റെ വിലയിരുത്തലാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

കുറിപ്പ് വായിക്കാം
സെറീനയുടെ അത്രയും റിഫൈന്‍ഡ് അല്ല റെനിഷ. അഖില്‍ പറഞ്ഞത് പോലെ റെനീഷ ഒരു പൊട്ടിക്കാളി പെണ്ണ് ആണ്. വരുന്ന ഇമോഷന്‍ അതേപടി കാണിക്കുന്ന ഒരു ടിപ്പിക്കല്‍ മലയാളി കുട്ടി. തുടക്കം തൊട്ട് കാണുന്നവര്‍ക്ക് അറിയാം സെറീനയ്ക്ക് എന്തേലും ചെറിയ വിഷയം ഉണ്ടായാല്‍ ആദ്യമേ കേറി പ്രതികരിക്കുന്നത് റെനീഷ ആയിരിക്കും. അന്ന് നാദിറ സെറീനയുടെ ബ്യൂട്ടി പാജെന്റിനെ വിലകുറച്ച് പറഞ്ഞപ്പോഴും പുള്ളിക്കാരിയുമായി ആദ്യം കോര്‍ത്തത് റെനീഷ ആണ്.
ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ആരായാലും മുഖത്ത് നോക്കി പറയുന്ന പ്രകൃതം ആയതുകൊണ്ട് ആ ഹൗസിലും സെറീന ഒഴിച്ച് അങ്ങനെ സുഹൃത്തുക്കള്‍ ഇല്ല. ശോഭ പറയുന്നത് ജുനൈസുമായുണ്ടായ പ്രശ്‌നങ്ങള്‍ റെനീഷ മനഃപൂര്‍വം സ്‌ക്രീന്‍ സ്‌പേസിന് വേണ്ടി ഉണ്ടാക്കിയതാണ് എന്നാണ്. പക്ഷെ ആദ്യം മുതല്‍ക്കേ കാണുന്നവര്‍ക്ക് അതിന്റെ സത്യാവസ്ഥ അറിയാം.
സെറീന റെനിഷയെ എല്ലാവരുടെയും മുന്‍പില്‍ വച്ച് കുറ്റപ്പെടുത്താന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കാറില്ല. എന്തിന്, ഇന്നലെ മോഹന്‍ലാലിന്റെ മുന്‍പില്‍ വച്ച് തന്നെ തകര്‍ന്ന് നിന്ന റെനിഷയുടെ ഇമോഷനെ വിലകുറച്ച് കാണിക്കാനാണ് സെറീന ശ്രമിച്ചത്. സംസാരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലും മാറിപ്പോയി വീണ്ടും കുറ്റം പറയാനാണ് സെറീന ശ്രമിച്ചത്.
ആദ്യം സാഗറിന്റെ കൂടെ കൂടി അവന്റെ ഗെയിം ഡൌണ്‍ ആക്കി, നല്ലകാര്യം പറഞ്ഞുകൊടുത്തപ്പോഴും അത് സ്‌ക്രീന്‍ സ്‌പേസിന് വേണ്ടി ഇഷ്യൂ ആക്കി.മിഥുന് 'ബ്രദര്‍' പട്ടം നല്‍കിയതിന്റെ പരിണിത ഫലങ്ങള്‍ നമ്മള്‍ കണ്ടതാണ്. ഈ കഴിഞ്ഞ വീക്കില്‍ തന്നെ വന്നവരുടെ അഭിപ്രായങ്ങള്‍ കേട്ട് നാദിറയ്ക്ക് പ്രേക്ഷക പ്രീതി ഉണ്ടെന്ന് മനസിലാക്കി കൂടുതല്‍ അങ്ങോട്ട് ഒട്ടാന്‍ പോയതും വ്യക്തമാണ്.
കിച്ചണില്‍ വച്ച് മിനിഞ്ഞാന്ന് ഉണ്ടായ വഴക്ക് റെനീഷ സെറീനയുടെ ഡബിള്‍ സ്റ്റാന്‍ഡ് തൂക്കിയപ്പോഴുള്ള പ്രതികരണം ആയിരുന്നു എന്ന് കാണുന്നവര്‍ക്ക് മനസ്സിലാവും. ആ ഹൗസിനുള്ളിലെ ബന്ധങ്ങളെ വെറും ഗെയിമിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരാളാണ് സെറീന ആന്‍ ജോണ്‍സണ്‍ പക്ഷെ ഇത്ര ചെറു പ്രായത്തിലേ വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കല്ലും മുള്ളും പരിഹാസവും നിറഞ്ഞ വഴികളിലൂടെ ഇവിടെ വരെ എത്തിയ റെനീഷയോ, ദി റിയല്‍ അയണ്‍ ലേഡി ഓഫ് ബിഗ് ബോസ് മലയാളം സീസണ്‍ 5.












Click it and Unblock the Notifications