'എല്ലാവരേയും വെറുപ്പിച്ചു... ജുനൈസ് സാഡിസ്റ്റാണ്, ഇതാ തെളിവുകള്‍'; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായ അന്ത്യത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. ഞായറാഴ്ചത്തെ വീക്കെന്‍ഡ് എപ്പിസോഡില്‍ പുറത്തായ നാദിറ ടിക്കറ്റ് ടു ഫിനാലെയിലെ വിജയത്തിന്റെ ബലത്തില്‍ ഫൈനലിലേക്ക് എത്തിയതോടെ പ്രേക്ഷകരും ആവേശത്തിലാണ്. ഇതിന് പിന്നാലെ മത്സരാര്‍ത്ഥികളുടെ വിവിധ അവലോകനങ്ങള്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമായി കഴിഞ്ഞു.
അതിനിടെ ഇന്ന് ബിഗ് ബോസ് ഹൗസില്‍ സാഡിസ്റ്റ് എന്ന വിളിയുമായി ബന്ധപ്പെട്ട് നടന്ന വാഗ്വാദങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിലെ സാഡിസ്റ്റ് ആരാണ് എന്നത് സംബന്ധിച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിഞ്ചു മാത്യു എന്ന പ്രേക്ഷക ജുനൈസ് സാഡിസ്റ്റാണ് എന്ന് പറഞ്ഞ് കൊണ്ടെഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
ജുനൈസ് ശരിക്കും സാഡിസ്റ്റ് ആണോ? ആദ്യം സാഡിസ്റ്റ് എന്നതിന്റെ അര്‍ത്ഥം മനസിലാക്കുക. 'ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നവന്‍' എന്നതാണ് യഥാര്‍ത്ഥ അര്‍ത്ഥം. അര്‍ത്ഥം മനസിലാക്കി വിലയിരുത്തിയാല്‍ ജുനൈസ് യഥാര്‍ത്ഥ സാഡിസ്റ്റ് തന്നെയാണ്. കാരണ സഹിതം ഞാന്‍ പറഞ്ഞാല്‍ കഴിഞ്ഞ 80+ ദിവസങ്ങളായി ബിഗ് ബോസില്‍ ജുനൈസ് കാണിക്കുന്ന സ്വഭാവവും അഭിപ്രായങ്ങളും സംസാരവും എല്ലാം ജുനൈസിന്റെ സാഡിസ്റ്റ് സ്വഭാവം വെളിപ്പെടുത്തുന്നതാണ്.
തുടക്കത്തില്‍ ഗോപികയെ അനാവശ്യമായി കുത്തി കുത്തി വേദനിപ്പിച്ചിട്ടുണ്ട്. അനാവശ്യ കാര്യത്തില്‍ ഗോപികയെ വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയവനാണ് ജുനൈസ്. നാദിറ-സാഗര്‍ വിഷയത്തില്‍ നാദിറക്ക് സാഗറിനെ ഇഷ്ടമാണ് എന്ന ഒരൊറ്റ കാര്യം കൊണ്ടും, നാദിറ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആയതുകൊണ്ടും മാത്രം ജുനൈസ് ദിവസങ്ങളോളം നാദിറയെ വേട്ടയാടി.
പുറകെ നടന്ന് നാദിറയെ അപമാനിച്ച് സന്തോഷം കണ്ടെത്തിയത് പ്രേക്ഷകര്‍ കണ്ടതാണ്. ഷിജു ഒരു പഴഞ്ചന്‍ ആണ്, പഴഞ്ചന്‍ ചിന്താഗതി ആണെന്ന് പറഞ്ഞ് ഒരുപാട് അപമാനിച്ച ആളാണ് ജുനൈസ്. അങ്ങനെ അപമാനിക്കുന്നതില്‍ ജുനൈസ് ഒരുപാട് സന്തോഷിച്ചവന്‍ ആണ്. അഖില്‍ മാരാരെ പല തരത്തിലും കളിയാക്കുന്നതിലും വസന്തം എന്ന് പറഞ്ഞ് കളിയാക്കുന്നതിലും മുന്നിലായിരുന്നു ജുനൈസ്.
അഖിലിന്റെ പല സംസാരങ്ങളെയും സ്വന്തം സംസാരശൈലി കൊണ്ടും പ്രവര്‍ത്തി കൊണ്ടും നേരിടാന്‍ കഴിയാതെ വരുമ്പോള്‍ അങ്ങേയറ്റം കളിയാക്കി മറ്റുള്ളവരുടെ മുന്നില്‍ അഭിനയിച്ചു കാണിച്ചു മോശമായ രീതിയില്‍ അപമാനിച്ച വ്യക്തി ആണ് ജുനൈസ്. ജുനൈസിന്റെ സുഹൃത്തായിരുന്ന റെനീഷയെയും സെറീനയേയും ജുനൈസിന് ഇഷ്ടമല്ലാത്ത അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മാത്രം നിര്‍ദാക്ഷിണ്യം കളിയാക്കുന്ന മോശം വ്യക്തി തന്നെയാണ് ജുനൈസ്.
ഇതുപോലെ വിഷ്ണുവിനെയും പലപ്പോഴും കളിയാക്കുന്നതില്‍ ജുനൈസ് ആനന്ദം കണ്ടെത്താറുണ്ട്. ബിഗ് ബോസ് വീട്ടിലെ എല്ലാരേയും വെറുപ്പിക്കുന്ന ജുനൈസ് തീര്‍ച്ചയായും സാഡിസ്റ്റ് തന്നെയാണ്. മറ്റൊരാളെ ശാരീരിക ഉപദ്രവം ചെയ്ത് ആനന്ദം കണ്ടെത്തുന്നത് മാത്രമല്ല സാഡിസം. ഒരാളെ മാനസികമായി അങ്ങേയറ്റം വേദനിപ്പിക്കുന്ന ആള്‍ക്കാരെയും സാഡിസ്റ്റ് എന്ന് വിളിക്കാം. അങ്ങനെ നോക്കുമ്പോള്‍ ബിഗ് ബോസ് വീട്ടിലെ എല്ലാ മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ വെറുപ്പിക്കുന്ന ജുനൈസ് തന്നെയാണ് ഏറ്റവും വലിയ സാഡിസ്റ്റ്.












Click it and Unblock the Notifications