'ഇങ്ങനെ ക്രൂശിക്കപ്പെടേണ്ട ആളല്ല ജുനൈസ്... കടന്നുപോകുന്നത് വലിയ മെന്റല്‍ ട്രോമയിലൂടെ'; വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 അമ്പതാം എപ്പിസോഡിലേക്ക് കടക്കാന്‍ പോവുകയാണ്. ബിഗ് ബോസ് ഹൗസില്‍ എപ്പോഴും നല്ല സൗഹൃദങ്ങള്‍ ഉടലെടുക്കാറുണ്ട്. ഇതില്‍ ഈ സീസണ്‍ തുടക്കം മുതല്‍ നല്ല സുഹൃത്തുക്കളായിരുന്നു സാഗറും ജുനൈസും. എന്നാല്‍ അടുത്തിടെ രണ്ടാള്‍ക്കുമിടയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാവുകയും പരസ്പരം കുറ്റപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു.

സാഗര്‍ ഇപ്പോള്‍ കൂടുതല്‍ സമയവും സെറീനക്കൊപ്പമാണ്. ജുനൈസ് അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് കഴിഞ്ഞ ദിവസം പോരാട്ടത്തിനിടെ പാതിവഴിയില്‍ വെച്ച് തളര്‍ന്നുപോയെന്ന് ജുനൈസ് പറഞ്ഞിരുന്നു. ഇവിടെ നിന്ന് പോകാന്‍ ആഗ്രഹിക്കുന്നു എന്നും ജുനൈസ് ശോഭയുടെ പറഞ്ഞിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ജുനൈസിന്റെ ഈ പെരുമാറ്റം ട്രോളുകയാണ് പലരും ചെയ്തത്.

junaiz

അഖില്‍ മാരാര്‍ ആരാധകരെല്ലാം ജുനൈസിന്റെ കരച്ചിലിനെ ആക്ഷേപിക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരായി എആര്‍ ഷനിക് ആരോങ്ങോട്ടില്‍ എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണ്. ഒരാളുടെ മാനസികാരോഗ്യം എന്ന് പറയുന്നത് പരമപ്രധാനമാണ് എന്നും അതിനെ പോലും പരിഹസിക്കുന്നവരോട് ഒന്നും പറയാനില്ല എന്നുമാണ് കുറിപ്പില്‍ പറയുന്നത്. വൈറല്‍ കുറിപ്പ് വായിക്കാം...

ഈ പോസ്റ്റിലും സ്‌മൈലി ഇട്ടു ആഘോഷിക്കുന്നതിനു മുന്‍പ് മുഴുവന്‍ വായിക്കു. ജുനൈസ് എന്ന ബിഗ് ബോസ് കണ്ടസ്റ്റിനോട് ഉള്ള നിങ്ങളുടെ നിലപാട് എന്തുമായിക്കൊള്ളട്ടെ. പക്ഷേ ജുനൈസ് എന്ന വ്യക്തിയോട് പലപ്പോഴും സഹതാപം തോന്നിയിട്ടുണ്ട്. നിങ്ങള്‍ അനുഭവിക്കത്തിടത്തോളം മറ്റുള്ളവരുടെ അനുഭവങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് കഥകളാണ്. ജുനൈസിനെ സംബന്ധിച്ചിടത്തോളം ഒരുപാട് മെന്റല്‍ ട്രോമയിലൂടെ കടന്നുവന്നിട്ടുള്ള ഒരാളാണ് എന്ന് ആളുടെ സ്റ്റോറിയിലൂടെ മനസിലാകും.

ഇത് ഞാന്‍ എഴുതുമ്പോള്‍ നിങ്ങളില്‍ എത്ര പേര്‍ക്ക് അത് റിലേറ്റ് ചെയ്യാന്‍ പറ്റുമെന്നു എനിക്കറിയില്ല. ആണത്തം ആഘോഷമാകുകയും, ആണുങ്ങള്‍ ആയാല്‍ കരയില്ല എന്നുമൊക്കെ നിര്‍വചിച്ചു വെച്ചൊരു സമൂഹത്തോട് എല്ലാവര്‍ക്കും അത് അംഗീകരിച്ചു ജീവിക്കാന്‍ പറ്റി എന്നു വരില്ല. അതുകൊണ്ട് കൂടെയാണ് അഖില്‍ മാരാര്‍ എന്ന കണ്ടസ്റ്റന്റിന്റെ പൊളിറ്റിക്കല്‍ ഇന്‍കറക്ട് ആയിട്ടുള്ള സ്റ്റേറ്റ്‌മെന്റുകള്‍ പുറത്തു ബിജിഎം ഇട്ടു ഫാന്‍സ് ആഘോഷിക്കുകയും അകത്തു അത് ചോദ്യം ചെയ്യപ്പെടുന്ന മത്സരാര്‍ത്ഥികള്‍ അകത്തും പുറത്തും ക്രൂശിക്കപെടുകയും ചെയ്യുന്നത്.

നിങ്ങള്‍ എപ്പോഴെങ്കിലും 'ആള്‍ക്കുട്ടത്തില്‍ തനിച്ചായിട്ടുണ്ടോ'? അതിന്റെ വേദന തിന്നിട്ടുണ്ടോ. ബിഗ് ബോസ് വീട്ടില്‍ ജുനൈസ് അങ്ങനെ ഒരാളായി തോന്നിയിട്ടുണ്ട്. ഒരാളുടെ ബോഡി ലാംഗ്വേജ്, ബിഹേവിയര്‍, തോട്ട് പ്രോസസ് എന്നിവ ഒക്കെ നമ്മള്‍ വിചാരിക്കുന്നത് പോലെ ആകണം എന്നു വാശി പിടിക്കാന്‍ കഴിയില്ല. ഇതിന്റെയൊക്കെ പേരില്‍ ആണ് ജുനൈസ് കൂടുതല്‍ ക്രൂശിക്കപ്പെട്ടിട്ടുള്ളത്.

bigg boss

ചിരിക്കാത്തതിന്, മിംഗിള്‍ ആവാത്തതിന്, ഒരു സുഹൃത്തിനെ വിശ്വസിച്ചതിന്... അതൊക്കെ ശരി തന്നെ ബിഗ് ബോസ് വീട്ടില്‍ എത്തി കഴിഞ്ഞാല്‍ മത്സരാര്‍ത്ഥികളെ നമ്മുടെ യുക്തി അനുസരിച്ചു വിമര്‍ശിക്കാം. ഞാനും മുന്‍പ് പല പോസ്റ്റുകളും അത്തരത്തില്‍ ഇട്ടിട്ടുണ്ട്. പക്ഷേ, ഈയിടെ ആയി ജുനൈസിന്റെ മെന്റല്‍ ഹെല്‍ത്ത് വളരെ വീക്ക് ആയിട്ട് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചു സാഗറിന്റെ ഒഴിഞ്ഞു മാറ്റം ആളെ കൂടുതല്‍ ഒറ്റപ്പെടുത്തി.

പെട്ടി പൊക്കി പിടിച്ചു നിന്ന ടാസ്‌കില്‍ ഒകെ അഖില്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കി ആ ഗെയിം പൊളിച്ചപ്പോള്‍, അത് കാണാനും പരിഹസിച്ചു ചിരിക്കാനും ഒരു ഗ്രൂപ്പായി തന്നെ അവിടെ വന്നിരിക്കുന്നത് കണ്ടപ്പോ, ജുനൈസ് ലാലേട്ടാ, ജനങ്ങളെ, നിങ്ങള്‍ ഇത് കാണുന്നില്ലേ,... നന്മയുള്ള ലോകമേ... എന്നിങ്ങനെ വിളിച്ചു പറഞ്ഞത് എനിക്ക് എന്തോ ചിരിക്കാനല്ല വിഷമമാണ് തോന്നിയത്.

സമൂഹത്തിലും ഇങ്ങനെ തന്നെയല്ലേ ഏറ്റവും സ്‌ട്രോംഗ് ആയിട്ടുള്ള ഒരു കൂട്ടം എപ്പോഴും ഒറ്റപ്പെടുത്തുന്നതും ആക്രമിക്കുന്നതും കാണുമ്പോ നിസഹായരായി പോകുന്ന ഒരുപാട് ജന്മങ്ങള്‍ ഇവിടെയും ഉണ്ട്. ഇന്നിപ്പോള്‍ എനിക്ക് മെന്റല്‍ ഹെല്‍ത്ത് ആണ് മുഖ്യമെന്നും ഞാന്‍ പോവണമെന്നും പറയുന്ന ജുനൈസിനെ ആശ്വസിപ്പിക്കുന്ന ശോഭയുടെ വീഡിയോ ഗ്രൂപ്പുകളില്‍ ചിരി പടര്‍ത്തികൊണ്ട് ഷെയര്‍ ചെയുന്നത് കണ്ടപ്പോള്‍ ഭയങ്കര വിഷമം തോന്നി.

ശോഭയ്ക്ക് ആശ്വസിപ്പിക്കാന്‍ തോന്നിയത് ഗെയിമിന്റെ ഭാഗമായിട്ട് മാത്രമല്ല. മറിച്ചു ഒരു ട്രോമ സ്റ്റോറിയിലൂടെ വന്ന ഒരാള്‍ക്കു മറ്റൊരാളെ പെട്ടെന്ന് മനസിലാകുന്നത് കൊണ്ടു കൂടെയാണ്. ഒരുപാട് പേര്‍ ആത്മഹത്യ ചെയ്യുന്ന നാട്ടില്‍ നമ്മളൊക്കെ പറയും ആള്‍ക്ക് ഒന്നു തുറന്നു സംസാരിച്ചൂടായിരുന്നോ, ഞങ്ങളൊക്കെ ഉണ്ടായിരുന്നല്ലോ എന്നൊക്കെ.

ഇവിടെ നോക്ക് ഒരാള്‍ തന്റെ ഏറ്റവും മോശമായ മെന്റല്‍ ഹെല്‍ത്ത് കണ്ടീഷനെ കുറിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത് ഒരു പറ്റം ആളുകള്‍ സ്‌മൈലി ഇട്ടു ആഘോഷിക്കുന്നു പരിഹസിക്കുന്നു, കഷ്ടം. ഇത്രയൊക്കെ എഴുതിയത് നിങ്ങള്‍ ജുനൈസിന് വോട്ട് ചെയ്യണം എന്നു പറയാനല്ല. അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്മാണ്. പക്ഷേ അതിനപ്പുറം അതൊരു മനുഷ്യനാണ്.

, പക്ഷേ അതിന്റെ പേരില്‍ ഇത്രയും ക്രൂശിക്കപെടാന്‍ അര്‍ഹനല്ല ജുനൈസ്. ജുനൈസന്റെ മെന്റല്‍ ഹെല്‍ത്ത് ഓക്കെ ആവട്ടെ, അല്ലെങ്കില്‍ ആള്‍ ആഗ്രഹിക്കും പോലെ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തു വന്നു ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയട്ടെ എന്നു പ്രത്യാശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+