Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതോടെയാണ് അഖിലിനെ തന്റെ എതിരാളിയായി ജുനൈസ് ഉറപ്പിച്ചത്, ആനപ്പക,'; വൈറൽ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ തുടക്കം മുതൽ തന്നെ പരസ്പരം പോരടിച്ചിരുന്ന താരങ്ങളാണ് അഖിൽ മാരാരും ജുനൈസും. വ്യത്യസ്ത നിലപാടുകൾ പുലർത്തുന്ന ഇരുവരും തമ്മിൽ ഹൗസിനെ ഇളക്കി മറിച്ച രീതിയിലുള്ള വാക്ക് തർക്കങ്ങൾ ഉൾപ്പെടെ ഉണ്ടായിട്ടുണ്ട്. ഫിനാലയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ ഇരുവരും തമ്മിലുള്ള പോരാട്ടം കൂടുതൽ മുറുകകയാണ്.

അതിനിടെ അഖിലിനെ കൂടാതെ നാദിറയും ജുനൈസിന് ശത്രു ആയിരിക്കുകയാണെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. തുടക്കം മുതൽ തന്നെ അഖിലിനോട് പോരെടുക്കുന്ന ജുനൈസ് വ്യക്തി വൈരാഗ്യം പുലർത്തുന്ന ആളാണെന്നും ആരാധകൻ കുറിക്കുന്നു. ഇത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

 junaiz-akhil-

'ജുനൈസന്റെ വ്യക്തി വൈരാഗ്യവും ആന പകയും!!ബിഗ് ബോസ് ഷോയിലേക്ക് കേറുന്നതിനു തൊട്ടുമുൻപ് ജുനൈസ് കാരവാനിൽ വച്ച് അഖിൽ മാരാരും തന്റെ സഹമത്സരാർത്ഥിയായി മത്സരിക്കുന്നുണ്ടെന്ന് മനസിലാക്കുന്നു. അയാളുടെ വാക്ക് ചാതുര്യതിന് മുൻപിൽ തനിക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല എന്ന് അറിയാവുന്ന ജുനൈസ് ഉടൻ തന്നെ യൂട്യൂബ് തുറന്ന് അഖിൽ മാരാരുടെ ഇൻറർവ്യൂസ് നോക്കി അതിൽ ലുലു മാളിൽ മുണ്ടു പൊക്കുന്ന വിഷയം വീഡിയോ ഒക്കെ കാണുന്നു.അപ്പോൾ മുതൽ അഖിൽ മാരാരാണ് ഈ ഷോയിൽ തന്റെ ടാർജറ്റും എതിരാളിയും എന്ന് അയാൾ മനസിൽ ഊട്ടിയുറപ്പിക്കുന്നു.

പിന്നീട് ഇങ്ങോട്ട് ആദ്യദിവസം മുതൽ ഇന്നത്തെ എൺപതാം ദിവസം വരെ അയാൾ ടാർജറ്റ് ചെയ്തിരുന്നത് അഖിൽ മാരാരെ മാത്രമായിരുന്നു. ആദ്യ രണ്ടാഴ്ചയിൽ അഖിൽ മാരാരിനെ പേഴ്സണലി ഞാനുൾപ്പെടെയുള്ള ഒരു വലിയ വിഭാഗം ആളുകൾക്കും ഇഷ്ടമല്ലായിരുന്നു എന്നത് യാഥാർഥ്യം. ആ സമയത്തെ മധുവിന്റെ വിഷയവും തെറിവിളിയും എല്ലാ ആഴ്ചയയും മോഹൻലാൽ വന്നു വഴക്ക് പറച്ചിലും ദേഷ്യപ്പെടലും ഒക്കെ ആയപ്പോൾ അഖിൽ മാരാർക്ക് പുറത്ത് നല്ല നെഗറ്റിവിറ്റി ആണെന്ന് മനസിലാക്കി അഖിലിനെ നിരന്തരം ടാർഗറ്റ് ചെയ്ത് തുടങ്ങി ജുനൈസ്.

എന്നാൽ പിന്നീട് അങ്ങോട്ട് കളിയുടെ ഗതി മാറി. അവിടെ ഹൗസിൽ നിന്ന് തനിക്ക് ഇത്രേയും നാൾ ഉണ്ടായിരുന്ന ഒരു വലിയ ഹേറ്റേഴ്സ് സമൂഹത്തെ അഖിൽ മാരാർ തന്റെ പ്രകടനം കൊണ്ട് ഫാൻസ്‌ ആക്കി മാറുന്നു. പുറത്ത് ഒരു താര പരിവേഷം കൂടി ആകുന്നു. പക്ഷേ ഹൗസിൽ ഉണ്ടായിരുന്ന ജുനൈസ് മാത്രം ഇത് മനസിലാക്കിയിരുന്നില്ല. പിന്നീടങ്ങോട്ടുള്ള നോമിനേഷനിലും മോർണിംഗ് ടാസ്കിലും ജയിൽ നോമിനേഷനിലും അവസരം കിട്ടിയപ്പോൾ എല്ലാം അതിൽ മാരാരുടെ മാത്രം തെറ്റ് ചൂണ്ടിക്കാട്ടി അയാളെ മാത്രം നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു.

50 ദിവസത്തിന് ശേഷം ഗ്രൂപ്പ് നോമിനേഷൻ വന്നപ്പോൾ ഷിജു ചേട്ടന്റെയും നാദിറയുടേയും കൂടെ കൺഫെഷൻ റൂമിൽ പോയ ജുനൈസിനെ നാദിറ നോമിനേറ്റ് ചെയ്തത് മുതൽ നാദിറയോടുള്ള വ്യക്തി വൈരാഗ്യവും ആരംഭിക്കുകയുണ്ടായി. പിന്നീടങ്ങോട്ട് പല സന്ദർഭങ്ങളിലും നദിറയോടുള്ള അവൻറെ പെരുമാറ്റം ശ്രദ്ധിച്ചാൽ നമുക്ക് മനസിലാക്കാവുന്നതാണ്.പിന്നീട് അഖിലിനോടുള്ളത് പേലെ ഇല്ലെങ്കിലും നാദിറയോട് പക കാണിച്ചു തുടങ്ങി.

ആ ബിഗ് ബോസ് ഹൗസിലെ ബാക്കിയുള്ള ആളുകൾ എന്തു കുഴപ്പം ചെയ്താലും ജുനൈസിന് പ്രശ്നമല്ല, അതിലൊന്നും അയാൾ അഭിപ്രായം പറയുകയും ഇല്ല, തെറ്റ് കണ്ടാലും ചൂണ്ടിക്കാണിക്കാനും മെനക്കെടുന്നില്ല. എന്നാൽ അഖിൽ മാരാർ എന്തെങ്കിലും ചെയ്താൽ അതൊരു വലിയ പ്രശ്നമായി ചൂണ്ടിക്കാണിച്ച് മുൻപന്തിയിൽ നിന്ന് ഏറ്റുപിടിച്ച് പ്രശ്നം വഷളാകുന്നതിൽ ജുനൈസിന്റെ പങ്ക് വലുതാണ്.

വേറെ ഹൗസ്മേറ്റ്സ് എന്ത് കാണിച്ചാലും പ്രശ്നമില്ലാത്ത ജുനൈസ് ഒരാളോട് മാത്രം കാണിക്കുന്ന ഇരട്ടത്താപ്പ് ഇതിൽ നിന്ന് പകൽ പോലെ വ്യക്തമാണ്. ആഴ്ചകൾക്ക് ശേഷം അഖിലിന് പുറത്ത് ഫാൻസ്‌ ഉണ്ടന്ന് മനസിലാക്കിയപ്പോഴേക്കും ജുനൈസിന്റെ മനസിലെ ആദ്യ ദിവസം മുതൽ ഉള്ള പക ദിനം പ്രതി വർദ്ധിച്ച് അതിന്റെ മൂർദ്ധന്യവസ്ഥയിൽ എത്തിയിരുന്നു. ഏറ്റവും അവസാനത്തെ നോമിനേഷൻ സ്വാപ്പിങ് വരെ ഇത് അടിയുറച്ചു കാണിക്കുന്നു.

അഖിൽ മാരാർക്ക് പുറത്തു ജനപിന്തുണ ഉണ്ടെന്നും അയാളെ സപ്പോർട്ട് ചെയ്യുന്നവരെല്ലാം വിവരദോഷികൾ ആണെന്നും അവരോട് സഹതാപവും പുച്ഛവും ആണെന്നും പ്രസ്താവിച്ച് താൻ നോമിനേറ്റ് ചെയ്താലും അഖിൽ സേവ് ആകുമെന്നറിയാം എന്ന് പറഞ്ഞു കൊണ്ട് തന്നെ മാരാരെ വീണ്ടും നോമിനേറ്റ് ചെയ്ത് ഡയറക്റ്റ് നോമിനേഷൻ എന്ന സുവർണ അവസരം വെറുതെ പാഴാക്കി കളയുന്നു. മനസ്സ് നിറയെ വെറുപ്പും വൈരാഗ്യ ബുദ്ധിയും പകയുമായി നടക്കുന്ന ഒരു സാഡിസ്റ് തന്നെ ആണ് ജുനൈസ്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+