ഷിജു പറഞ്ഞതല്ല കാരണം; ശോഭ കാറിൽ നിന്ന് ഇറങ്ങാത്തതിന് പിന്നിലെ രഹസ്യം മറ്റൊന്ന്
ബിഗ്‌ബോസ് സീസൺ 5 ആവേശകരമായി മുന്നോട്ടുപോവുകയാണ്. ഇനി രണ്ട് ആഴ്ചകൾ മാത്രമാണ് ഗ്രാന്റ്ഫിനാലയ്ക്കുള്ളത്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലേയ്ക്ക് ഉള്ള ടാസ്ക്കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ ടാസ്‌കക്കിൽ വിജയിക്കുന്ന ആൾ നേരിട്ട് ഫിനാലയിലേക്ക് എത്തും. അതുകൊണ്ട് പരസ്പരം വിട്ടുകൊടുക്കാതെയുള്ള പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞദിവസം കാർണിവൽ എന്ന ടാസ്‌ക്കായിരുന്നു നടന്നത്.
ഒരു മാരുതിക്കാറിൽ 10 മത്സരാർത്ഥികളും കയറിയിരിക്കുക. പരമാവധി സമയം അതിൽ ഇരിക്കുന്ന ആളാകും വിജയിക്കുക. ശോഭ, സെറീന, ജുനൈസ്, റിനോഷ്, നാദിറ എന്നിവരാണ് അവസാനം വരെ പിടിച്ചുനിന്നത്. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.

ആരും ഇറങ്ങാൻ പോകുന്നില്ലെന്ന് മനസ്സിലായതോടെ ഇവർ ചർച്ചയിലൂടെ ഓരോരുത്തരും ഇറങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ ശോഭ ഇതിന് സമ്മതിച്ചില്ല. ഇതോടെ ശോഭയ്ക്ക് പത്ത് പോയന്റ് കൊടുക്കാമെന്ന് ജുനെസ് പറഞ്ഞു.
റിനോഷാണ് ആദ്യം ഇറങ്ങിയത്, പിന്നീട് ജുനൈസ് ഇറങ്ങി, സെറീനയാണ് പിന്നീട് ഇറങ്ങിയത്, പിന്നാലെ നാദിറയും ഇറങ്ങി. ഇതോടെ ശോഭ മത്സരത്തിൽ വിജയിച്ചു. എന്നാൽ കാറിൽ നിന്നും ഇറങ്ങാൻ ശോഭ തയ്യാറായില്ല. ശോഭ വിജയിച്ചതായി ബിഗ്‌ബോസ് പറഞ്ഞിട്ടും ശോഭ കാറിൽ നിന്ന് ഇറങ്ങിയില്ല.
ഇതോടെ മറ്റ് മത്സരാർത്ഥികൾക്കിടയിൽ ഇത് സംസാര വിഷയമായി. ശോഭയുടേത് ഷോ ഓഫ് ആണ് എന്നാണ് ജുനൈസ് പറയുന്നത്. എന്നാൽ പാത്രം കഴുകാൻ മടിച്ചിട്ടാണ് ശോഭ ഇറങ്ങാത്തത് എന്ന് ഷിജു പറയുന്നു, ശോഭയ്ക്ക് ബുദ്ധിയുണ്ടെന്നും ഷിജു പറയുന്നുണ്ട്. എന്നാൽ നാദിറ പോയി ശോഭയോട് ഇറങ്ങാൻ പറയുന്നുണ്ട്. മനസ്സില്ലാതെയാണ് ശോഭ ഇറങ്ങിയത്.
അതേസമയം ശോഭ പുറത്തിറങ്ങാത്തതിനെക്കുറിച്ച് ബിബി ഫാൻ ഗ്രൂപ്പൂകളിൽ ചർച്ച നടക്കുന്നുണ്ട്. ഷിജു പറഞ്ഞതുപോലെ ഇത് പാത്രം കഴുകാതിരിക്കാൻ വേണ്ടിയൊന്നുമല്ല ശോഭ ചെയ്തത് എന്നാണ് പ്രേക്ഷകർ പറയുന്നത്. പാത്രം കഴുകാൻ ഉണ്ടെന്ന് വെച്ച് ഇത്രയും കഷ്ടപ്പെട്ട് ശോഭ ഇരിക്കില്ലെന്നാണ് ഇവർ പറയുന്നു. ഫിനാലയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി.
ഗെയിമിലെ മികച്ച പ്രകടനം കൊണ്ട് വിജയിക്കാൻ സാധിക്കില്ലെന്ന് ശോഭയ്ക്ക് ബോധ്യമായി. പ്രേക്ഷക പിന്തുണ ലഭിച്ചാലേ കാര്യമുള്ളൂവെന്നും കൃത്യമായി ശോഭയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ ഭാഗ്യം കൊണ്ടല്ല കഷ്ടപ്പെട്ട് തന്നെയാണ് മുന്നേറുന്നത് എന്ന് പ്രേക്ഷകരെ അറിയിക്കാനാണ് ശോഭയുടെ കളിയെന്നാണ് ചർച്ച.
എന്നാൽ അഖിൽ മാരാറിനോട് ശോഭ കാണിക്കുന്ന ശത്രുത കാരണം പ്രേക്ഷകരിൽ നിന്ന് വലിയ പിന്തുണ ശോഭയ്ക്ക് ലഭിക്കാനും സാധ്യതയില്ല. നിലവിൽ ടിക്കറ്റ് ടു ഫിനാലയിൽ നാദിറയാണ് മുൻപിൽ. പിടിവള്ളി, കുതിരപ്പന്തയം, അണ്ടർവേൾഡ്, ചിത്രം, ഗ്ലാസ് ട്രബിൾ, കാർണിവൽ എന്നിങ്ങനെ 6 ടാസ്ക്കുകളാണ് പൂർത്തിയായത്.
ഇപ്പോഴും നാദിറ തന്നെയാണ് മുന്നിൽ. രണ്ടാം സ്ഥാനത്ത് സെറീനയും മൂന്നാം സ്ഥാനത്ത് റിനോഷും ആണ്. ഷിജുവും അഖിൽ മാരാരും ആണ് ഏറ്റവും പുറകിൽ. ഇനി ടാസ്ക്കുകൾ ഉണ്ടായാലും നാദിറ തന്നെയാവും ഒന്നാം സ്ഥാനത്ത്.












Click it and Unblock the Notifications