'മാരാര്‍ക്കെതിരെ നിന്നിരുന്നെങ്കില്‍ കപ്പടിക്കേണ്ടയാള്‍..': വിഷ്ണു പുറത്തായത് എന്തുകൊണ്ട്? വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ തുടക്കം മുതല്‍ ഏറെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥിയായിരുന്നു വിഷ്ണു ജോഷി. ആദ്യ എപ്പിസോഡ് തൊട്ടി ബിബി മെറ്റീരിയല്‍ എന്ന പേര് സമ്പാദിക്കാന്‍ വിഷ്ണുവിന് സാധിച്ചിരുന്നു. എന്നാല്‍ 84-ാം ദിവസം അപ്രതീക്ഷിതമായി ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായിരിക്കുകയാണ് വിഷ്ണു ജോഷി. വിഷ്ണുവിന്റെ പുറത്താകല്‍ മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ അമ്പരപ്പ് സമ്മാനിച്ചിരിക്കുകയാണ്.
സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെല്ലാം വിഷ്ണുവിന്റെ പുറത്താകല്‍ പ്രേക്ഷകര്‍ അംഗീകരിച്ചിട്ടില്ല. ഈ എവിക്ഷന്‍ ഒട്ടും യോജിച്ചതല്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതിനിടെ വിഷ്ണുവിന്റെ പുറത്താകലിന് കാരണം എന്താണെന്ന് ചൂണ്ടിക്കാട്ടി ഒരു പ്രേക്ഷകന്‍ പങ്ക് വെച്ച കുറിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സജിത് എംഎസ് എന്ന പ്രേക്ഷകനാണ് കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം
'ഗെയിം ചേഞ്ചര്‍, ബിബി മെറ്റീരിയല്‍ എന്നൊക്കെ പലരും വിശേഷിപ്പിച്ച, സീസണ്‍ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ക്ക് താല്പര്യം തോന്നിയ ഒരാളായിരുന്നു വിഷ്ണു ജോഷി. ബിബി ഗെയിമിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്ന മത്സരാര്‍ത്ഥി. പക്ഷേ വിഷ്ണുവിന് പിഴച്ചത് കോംബോ ഗെയമിംഗ് തുടങ്ങിയതോടെയായിരുന്നു. അഖില്‍ മാരാരുടെ അടിമ എന്ന ഇമേജ് അകത്തും പുറത്തും വിഷ്ണുവിന് ഉണ്ടായി.
അത് മനസിലാക്കിയിട്ടും വിഷ്ണു അഖിലിന് എതിരെ നേര്‍ക്കുനേര്‍ ഗെയിം കളിച്ചില്ല. തുടക്കത്തില്‍ അഖിലിനോട് ഒരുപാട് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന ആളായിരുന്നു വിഷ്ണു. ക്രമേണ അണ്ണന്‍ തമ്പി എന്ന കോംബോ വിഷ്ണു ഉണ്ടാക്കി. അഖില്‍ എവിക്ടായാല്‍ ആ ഗുണം തനിക്ക് പൂര്‍ണ്ണമായും കിട്ടും എന്ന് വിഷ്ണു കരുതിയിരിക്കണം. എന്തായാലും കോംബോ പിന്നീട് വിഷ്ണുവിന് പാരയായി.
അഖിലിന് എതിരെ ഗെയിം കളിക്കാന്‍ പറ്റാത്ത നിലയില്‍ അഖില്‍ സ്‌നേഹവിശ്വാസം കൊണ്ട് വിഷ്ണുവിനെ കുടുക്കി. (ഈ അണ്ണനെ തോല്‍പ്പിച്ചു തമ്പി കപ്പ് അടിക്കണം എന്ന് അഖില്‍ ലാലേട്ടനോട് പറഞ്ഞ വീക്കെന്‍ഡ്). അഖിലിന് പകരം വിഷ്ണു തിരഞ്ഞെടുത്തത് റിനോഷിനെ. റിനോഷിന് എതിരെ വിഷ്ണു നടത്തിയത് ഹീനമായ ഡിഫമേഷന്‍ സ്ട്രാറ്റജി ആയിരുന്നു. അത് വിഷ്ണുവിനെ തിരിഞ്ഞു കൊത്തി.
പലപ്പോഴും ഗെയിം ഫോക്കസ് വിട്ട് പ്രൊവോക്കിംഗ് എന്ന് പുള്ളി കരുതുന്ന ബുള്ളിയിംഗിലേക്ക് പുള്ളി പോയി. ബിബിയില്‍ കോംബോയേക്കാള്‍ നല്ല ഗെയിമേഴ്‌സ് ഉണ്ടാക്കേണ്ടത് ഇന്‍ഡിവിജ്വാലിറ്റി ആണ്. വിഷ്ണു ഏറ്റവും കൂടുതല്‍ കളിയാക്കിയ ജുനൈസിന്റെ ഒപ്പം വന്ന എവിക്ഷനില്‍ തന്നെ പുറത്ത് പോകാനായി ഒടുവില്‍ വിഷ്ണുവിന്റെ വിധി.
വിഷ്ണു ജോഷിയുടെ ഈ പടിയിറക്കം വരാന്‍ പോകുന്ന സീസണില്‍ ഉള്ളവര്‍ക്ക് കൂടി പാഠമാണ്. അഖില്‍ മാരാര്‍ക്ക് എതിരെ ആയി നിന്നിരുന്നുവെങ്കില്‍ വിന്നര്‍ വരെ ആകേണ്ട ഒരാളുടെ വന്‍ പതനം. ഒരുപാട് സ്വപ്നങ്ങള്‍ ആയി വന്ന ഒരാളാണ് വിഷ്ണു. വിഷ്ണുവിന്റെ സ്വപ്നങ്ങള്‍ എല്ലാം നടക്കട്ടെ'












Click it and Unblock the Notifications