Get Updates
Get notified of breaking news, exclusive insights, and must-see stories!

'വെളുപ്പ് നോക്കിയിട്ട് കൊടുക്കണേ എന്ന് എന്നോട് പറയാറുണ്ട്': സാഗറിനോട് വെളിപ്പെടുത്തി നാദിറ

ബിഗ്‌ബോസിൽ നാദിറയും സെറീനയും തമ്മിൽ പൊരിഞ്ഞ വഴക്കാണ് നടന്നത്. ഒരു ടാസ്‌കിന് പിന്നാലെയായിരുന്നു ഇവർ തമ്മിലുള്ള വഴക്ക്. സിനിമയിലെ കഥാപാത്രമായി മാറുന്നതാണ് ടാസ്‌ക്.. ഒരേ വേഷം രണ്ട് പേർ ചെയ്യും. നാദിറയ്ക്കും സെറീനയ്ക്കും ലഭിച്ചത് സമ്മർ ഇൻ ബത്‌ലഹേമിലെ മഞ്ജു വാര്യർ ചെയ്ത അഭിരാമി എന്ന വേഷമായിരുന്നു.

ടാസ്‌ക് കഴിഞ്ഞ ശേഷം ഓരോ മത്സരാർത്ഥിയുടെയും പ്രകടനം നോക്കി മറ്റുള്ളവർ പോയിന്റ് നൽകും. ഈ പോയിന്റ് നൽകുന്നതിനിടെ ശ്രുതി നടത്തിയ താരതമ്യം തനിക്ക് ഇഷ്ടമായില്ലെന്ന് നാദിറ പറഞ്ഞതോടെയാണ് പ്രശ്‌നം തുടങ്ങിയത്. പിന്നീട് അത് വലിയ വഴക്ക് ആവുകയും മറ്റുള്ളവർ ഇടപെടുകയും ചെയ്തു.

Bigg Boss Malayalm 5 new31

വിഷയം സംസാരിച്ച് നിർത്തിയ ശേഷം നാദിറയും സാഗറും ഈ വിഷയം സംസാരിക്കുന്നുണ്ട്. താരതമ്യം ചെയ്യുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നാണ് സാഗർ പറഞ്ഞത്. ഇത്രയും ഒരു ബ്യൂട്ടിക്വീനിന്റെ കൂടെ പിടിച്ചുനിന്നില്ലേ നാദിറ, ഇതിലപ്പുറം വേറൊന്നുമില്ല നീ അസലായി ചെയ്തു. ഇവളെ വെച്ച് കംപെയർ ചെയ്യാൻ അത്രയും നീ നന്നായി ചെയ്തു എന്നാണ് ശ്രുതി പറയുന്നത്. എന്നാൽ മത്സരത്തിന് ശേഷം ചേച്ചി അങ്ങനെ താരതമ്യപ്പെടുത്തേണ്ടിയിരുന്നില്ല എന്നാണഅ നാദിറ പറഞ്ഞത്.

മിസ് കേരള എന്റെ മുന്നിൽ ഒന്നുമല്ല കേട്ടോ. ചേച്ചയുമായി എന്നെ കംപെയർ ചെയ്‌തോ പക്ഷേ മിസ് കേരള ഞാൻ വാല്യൂ കൊടുക്കാത്ത ഒന്നാണ് എന്നും നാദിറ പറയുന്നുണ്ട്. ഇതിനിടയിൽ സെറീന ആഫ്രിക്കൻ ബ്യൂട്ടി ക്വീനിനെക്കുറിച്ച് പറഞ്ഞത് വിമർശനത്തിന് കാരണമായി. സെറീന കുറച്ചു പറഞ്ഞു എന്ന തരത്തിലായിരുന്നു സംസാരം. എന്നാൽ ഇക്കാര്യം താൻ കേട്ടില്ല ആദ്യം പറഞ്ഞ കാര്യങ്ങളാണ് കേട്ടതെന്നും അതിൽ നാദിറ പറഞ്ഞതിൽ തെറ്റില്ലെന്നുമാണ് സാ​ഗർ വ്യക്തമാക്കിയത്.

അതേസമയം സൗന്ദര്യമത്സരത്തിന് ജഡ്ജായി പോകുമ്പോൾ നിറമുള്ള പൊക്കമുള്ള സൗന്ദര്യമുള്ള ആളുകൾക്ക് പ്രൈസ് കൊടുക്കണമെന്ന് ചിലർ പറയാറുണ്ടെന്ന് നാദിറ പറയുന്നു. അതിൽ തനിക്ക് താല്പര്യമില്ലെന്നും നാദിറ പറഞ്ഞു. ഇതേ കാര്യം സെറീനയോടും നാദിറ പറഞ്ഞിരുന്നു. സെറിന നാദിറ പറഞ്ഞത് ശരിയായില്ല എന്നുപറഞ്ഞ് രംഗത്തുവന്നത്. മിസ് കേരള ഒന്നുമല്ല എന്ന് പറഞ്ഞത് ശരിയായില്ല നീ കടന്നുവന്ന എല്ലാ സ്ട്രഗിളിലൂടേയും തന്നെയാണ് താനും വന്നത് എന്ന് സെറീന പറഞ്ഞു.

ഞാൻ ജഡ്ജായി പോകുന്ന സ്‌പേസാണത്. അതുകൊണ്ട് എനിക്കത് പവർ ഫുൾ സാധാനം അല്ല എന്ന് നാദിറ പറയുകയും. ഇതോടെ അർഹതയില്ലാത്ത പലരും അവിടെ ജഡ്ജായി വരുന്നുണ്ടെന്നായി സെറീന. ഇതോടെ നാദറിയും മറുപടി പറഞ്ഞു.കണ്ടസ്റ്റന്റ് വിന്നറാകുന്ന സമയത്ത് സോകോൾഡ് ബ്യൂട്ടിയെ എപ്പോളും എടുക്കുന്നതാണ്. അത് എനിക്ക് ഇഷ്ടമല്ല. എന്നാൽ ബ്യൂട്ടി മാത്രമല്ല ബുദ്ധിയും വേണമെന്നായി സെറീന 2021 മിസ് യൂണിവേഴ്‌സ് ആഫ്രിക്കൻ ആയിരുന്നു എന്നും സെറീന പറഞ്ഞു.

ഇതോടെ വിഷയത്തിൽ ഇടപെടാൻ ഗോപിക ശ്രമിച്ചു. എന്നാൽ സെറീന ഈ ശ്രമം എതിർത്തു . ഞങ്ങൾ തമ്മിലാണ് സംസാരം.. ബ്യൂട്ടിക്ക് എന്തായിരുന്നു എന്ന് ചോദിച്ച് ഒരു ആഫ്രിക്കൻ ആയിരുന്നു എന്ന് പറയുമ്പോൾ എന്താണ് ഉദ്ദേശിച്ചത് എന്നാണ് ഗോപിക ചോദിച്ചത്. എന്നാൽ അത് പറയാൻ വന്നത് എന്ന് പറഞ്ഞ് സെറീന നാദിറയോട് സംസാരിക്കുന്നു...വഴക്കിനിടെ എന്നെ സംബന്ധിച്ച് സെറീന ഒന്നുമല്ലെന്നും നാദിറ പറയുന്നുണ്ട്. തനിക്ക് റെസ്‌പെക്ട് വേണമെന്ന് പറയുന്ന സെറീനയോട് തനിക്ക് അത് തരാൻ പറ്റില്ലെന്നും നാദിറ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+