റോബിനെ പോലൊരു പിറവി..അക്കാര്യത്തിൽ റെനീഷയെ തോൽപ്പിക്കാൻ അഖിലിന് പോലും കഴിയില്ല'; കുറിപ്പ്
അപ്രതീക്ഷിതവും അതിനാടകീയവുമായ രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസിൽ അരങ്ങേറിയത്. ഒരു ടാസ്കിനിടയിൽ മത്സരാർത്ഥിയായ അഖിൽ മാരാർ സഹമത്സരാർത്ഥികൾക്കെതിരെ മോശം പരാമർശം നടത്തിയതും ഇക്കാര്യത്തിൽ അഖിൽ മാപ്പ് പറയണമെന്ന മറ്റ് മത്സരാർത്ഥികളുടെ ആവശ്യവുമെല്ലാമാണ് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചത്.
എന്നാൽ ഇന്നലത്തെ സംഭവത്തോടെ ഇതുവരെ ഇല്ലാതിരുന്ന പിന്തുണയാണ് അഖിൽ മാരാർക്ക് ബിഗ് ബോസ് ആരാധകർക്കിടയിൽ ലഭിച്ച് കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് അഖിലിന് ഇപ്പോൾ ഇത്രയും പിന്തുണ ലഭിക്കുന്നതെന്ന് വിശദീകരിക്കുന്ന ഒരു ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.ബിഗ് ബോസിലെ ശക്തരായ മത്സരാർത്ഥികളെ കുറിച്ചും കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. വായിക്കാം

'അന്ധതയും അന്തം ഫാൻസും.
ആദ്യമേ പറഞ്ഞു കൊള്ളട്ടെ ഈ സീസണിൽ എനിക്ക് ഇഷ്ട്ടം തോന്നിയ മത്സരാർത്ഥികൾ മാരാർ, റെനീഷ, സാഗർ, വിഷ്ണു എന്നിവർ ആണ്. മിക്കവരെയും പോലെ മലയാളം ബിഗ് ബോസ് എല്ലാ സീസണുകളും കണ്ട ഒരു വ്യക്തിയാണ് ഞാൻ. കണ്ടപ്പോൾ ഞാൻ മനസ്സിലാക്കിയ ഒരു കാര്യം, ഈ ഷോ സ്ക്രിപ്റ്റഡ് അല്ല. മറിച്ചു ഇത് ഇതിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളുടെ പച്ചയായ വ്യക്തിത്വം വിവിധ സന്ദർഭങ്ങളിൽ കൂടി കടന്നു പോവുമ്പോൾ തുറന്നു കാട്ടുന്ന ഒരു പരിപാടി ആണ്.
എത്രയൊക്കെ മറച്ചു പിടിച്ചാലും അത് പുറത്ത് ചാടും. പറഞ്ഞു വരുന്നത് ഇതിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളുടെ പോസിറ്റീവ്സും നെഗറ്റീവ്സും ഇവിടെ തുറന്നു കാട്ടപ്പെടും. നമ്മുടെ ഭൂമിയിൽ ഒരു വ്യക്തിയും 100% പെർഫെക്ട് അല്ല. അതുകൊണ്ട് തന്നെ ഒരു മത്സരാർത്ഥിയും 100% പെർഫെക്ട് ആവില്ല.ഒരു യഥാർത്ഥ പ്രേക്ഷകന് വേണ്ടത് ഒരാളെയും അന്ധമായി ആരാധിക്കാതിരിക്കാനുള്ള കഴിവാണ്.
ആദ്യം ഉപേക്ഷിക്കപ്പെടേണ്ടത് ഇവിടത്തെ ഫാൻസ് ആർമികളാണ്. നിഷ്പക്ഷമായി program കണ്ട് പെർഫോമൻസ് വിലയിരുത്താൻ കഴിയണം. ഓരോ ആഴ്ചയും ആരാണോ നന്നായി സ്കോർ ചെയ്തത് അവർക്ക് വോട്ട് കൊടുക്കുക. എന്നെ സംബന്ധിച്ചു ഇത് വരെയുള്ള പ്രകടനങ്ങളിൽ കൂടുതൽ ഇഷ്ട്ടം തോന്നിയ ആളുകൾ മാരാർ, റെനീഷ, സാഗർ, വിഷ്ണു എന്നിവർ ആണ്.
ഇതിൽ ആര് നന്നായി പെർഫോം ചെയ്താലും ഞാൻ വോട്ട് കൊടുക്കും. ഇവരെ പുറമേ വേറെ ആര് പെർഫോം ചെയ്‌താൽ അവർക്കും വോട്ട് കൊടുക്കും. അങ്ങനെയല്ലേ വേണ്ടത്? അപ്പോഴല്ലേ യഥാർത്ഥ വിജയി ജനിക്കുന്നത്??
ഒരു പ്രത്യേക മത്സരാർത്ഥിയെ മാത്രം സപ്പോർട്ട് ചെയ്താൽ അവർ കാണിക്കുന്ന എന്ത് നെറികേടും താങ്ങി കൊടുക്കേണ്ട അവസ്ഥ വരും.
ഇവരുടെയൊക്കെ നെറികേടുകൾ എന്തായാലും പുറത്ത് വരും, കാരണം ഇത് നന്മ നായകന്മാരെ ഉണ്ടാക്കുന്ന സിനിമയുടെ സ്ക്രിപ്റ്റ് അനുസരിച്ചു ഒന്നും അല്ലല്ലോ ഷോ മുന്നോട്ട് പോവുന്നത്. അതുകൊണ്ട് ഷോ കാണുക, ആസ്വദിക്കുക, മികച്ചവർക്ക് വോട്ട് കൊടുക്കുക എന്ന രീതിയല്ലേ ശരി??
ഇന്നലത്തെ എപ്പിസോഡിൽ തന്നെ തെറി പറഞ്ഞു തെറ്റ് ചെയ്തത് മാരാർ ആണ്.
പക്ഷേ സാഗറിന്റെ ഓവർ ഷോ കാരണം മാരാറിനു സപ്പോർട്ട് തിരിയുന്നതാണ് കണ്ടത്. ഇവിടെ രണ്ട് കൂട്ടരും ചെയ്തത് ശരിയല്ല മാരാർ തെറ്റ് ചെയ്തപ്പോൾ സാഗർ അബദ്ധം കാണിച്ചു. പക്ഷെ മനുഷ്യ സമൂഹത്തിന്റെ ഒരു പൊതുസ്വഭാവം ആണ് ഒറ്റപ്പെടുന്നവരിലേക്കു സഹതാപം എത്തിക്കുക എന്നത്. ഒറ്റപ്പെടാൻ ഉള്ള കാരണം പോലും അവർ നോക്കില്ല എന്നതാണ് സത്യം .
എന്തായാലും ഇന്നലെ നടന്നത് രജിത് കുമാറിനെയോ റോബിനെ പോലെയോ ഉള്ള പുതിയ ഒരാളുടെ പിറവിയാണ്. മാരാർ എന്ന വ്യക്തിയും മത്സരാർത്ഥിയും ഇവരിൽ നിന്ന് വ്യത്യസ്തമാണെങ്കിലും ഒറ്റപ്പെടലും സഹതാപതരംഗവും കൂട്ടി വായിക്കുമ്പോൾ പഴയ ഒരു പാറ്റേൺ മണക്കുന്നുണ്ട്.

ഒരാൾ അധികം ഒച്ചയെടുത്തു സംസാരിച്ചാൽ അത് അവരെ പ്രശ്നക്കാരനാക്കുന്ന ഭൂരിപക്ഷ സമൂഹമാണ് എല്ലായിടത്തും ഉള്ളത്. റെനീഷ എപ്പോഴും അധികം സംസാരിക്കുന്ന ആളാണ്, പലർക്കും അത് ഇഷ്ട്ടപ്പെട്ടോളണം എന്നും ഇല്ല. പക്ഷേ എനിക്ക് മനസ്സിലായിട്ടുള്ള ഒരു കാര്യം, ബിബി ഹൗസിൽ ഒരു പ്രശ്നം വരുമ്പോൾ റെനീഷയോടു വാദിച്ചു ജയിക്കാൻ മാത്രം പോന്ന ആരും അവിടെ നിലവിൽ ഉണ്ട് എന്ന് തോന്നുന്നില്ല,
ആ പ്രശ്നത്തെ വിശകലനം ചെയ്ത് അനുകൂലമായ പോയിന്റുകൾ മാത്രം എടുത്ത് പറയാൻ കഴിയുന്ന പ്രത്യേക കഴിവ് റെനീഷക്കു ഉണ്ട് .മാരാരാണെങ്കിൽ പോലും അതിൽ പുറകോട്ടാണ് എന്നാണ് തോന്നുന്നത്, കാരണം അതിൽ പൊതു അറിവുകൾ കൊണ്ടൊന്നും വലിയ കാര്യം ഇല്ല. ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ തന്നെ കാരണം ഇന്നലെ അഖിൽ മാരാറിന് കിട്ടിയ പിന്തുണ കണ്ടിട്ടാണ്.
ഇതിൽ മിക്കവരും ചെറിയ ഷോർട് വീഡിയോ കണ്ടിട്ടോ എപ്പിസോഡ് മുഴുവൻ കാണാത്തവരോ ഒക്കെ ആയിരിക്കും എന്നതാണ്. മറ്റൊരു പോസ്റ്റിൽ പറഞ്ഞത് പോലെ സ്വന്തം തലച്ചോർ പൊതു വികാരത്തിന് പണയം വെക്കാതെ വോട്ട് ചെയ്യാൻ ശ്രമിക്കുക.
ഞാൻ ഇപ്പോഴും പറയുന്നു കഴിഞ്ഞ പ്രാവശ്യം പോലെ ടോക്സിക് വോട്ടിങ് ആണ് ഇപ്രാവശ്യവും നടക്കാൻ പോവുന്നതെങ്കിൽ ആയിക്കോളൂ, അർഹതപ്പെട്ടവർക്ക് മാത്രമേ ഞാൻ വോട്ട് ചെയ്യൂ. കൊടുത്ത വോട്ട് പാഴായി പോയാലും അന്തം ഫാൻസിൽ പെടില്ല എന്ന അഭിമാനം തോന്നും.












Click it and Unblock the Notifications