Get Updates
Get notified of breaking news, exclusive insights, and must-see stories!

റിനോഷിന് നേരെ ഇനിയും വാഴ വിളികള്‍ ഉയരും: പക്ഷെ അയാള്‍ തന്ത്രം മാറ്റുന്നു, കളി ഇനി കാണാനിരിക്കുന്നത്

ബിഗ് ബോസ് മലയാളത്തില്‍ തുടക്കം മുതല്‍ തന്നെ വലിയ ആരാധക സമൂഹത്തെ സ്വന്തമാക്കാന്‍ സാധിച്ച താരമാണ് റിനോഷ് ജോർജ്. ടാസ്കുകളില്‍ അത്ര സജീവമായിരുന്നില്ലെങ്കിലും നിലപാടുകളിലൂടെയായിരുന്നു അദ്ദേഹം ശ്രദ്ധേയമായിരുന്നത്. എന്നാല്‍ മറുവിഭാഗം റിനോഷിനെതിരായ വിമർശനം അപ്പോഴേക്കും ശക്തമാക്കി കൊണ്ടിരിന്നു. ഫിസിക്കല്‍ ടാസ്കുകളില്‍ നിന്നടക്കം റിനോഷ് ഒഴിഞ്ഞു മാറുന്നു, മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല, എന്നതൊക്കെയായിരുന്നു പ്രധാന വിമർശനം..

എന്നാല്‍ റിനോഷ് ഓരോ ദിവസവും കഴിയുമ്പോള്‍ മാറിവരികയാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. ടാസ്കുകളിൽ ജയിച്ചിട്ടും വാഴ വിളികൾ ഇനിയും ഉണ്ടാകാം. കാരണം, അയാളുടെ വിജയങ്ങളെ അംഗീകരിക്കാൻ ഉള്ള ധൈര്യം ഇല്ലാത്തത് കൊണ്ടാണെന്നും ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

rinoshgeroge

ബിഗ് ബോസ് മലയാളം സീസണുകളിൽ പൊതുവേ കണ്ടു വരുന്ന ഒരു പ്രവണത ഉണ്ട്. ആഗ്ഗ്രെസ്സീവ് ആയ ആളുകൾക്ക് കിട്ടുന്ന ഒരു പിന്തുണ . ഒരിക്കലും അതൊരു മോശം ആണെന്ന് അഭിപ്രായം ഇല്ല. ബിഗ്‌ബോസ് എന്ന ഷോയുടെ കോൺടെന്റുകളിൽ 90% ആഗ്ഗ്രെസ്സീവ് തർക്കങ്ങൾ ആണ് എന്നതിൽ യാതൊരു സംശയവും ഇല്ല. ആളുകൾക്ക് കാണാനും കൂടുതൽ എൻഗേജ്ഡ് ആകാനും അഗ്രെസ്സീവ് കോൺടെന്റ്സ് ഉണ്ടാക്കുന്ന ഇമ്പാക്ട് വളരെ വലുത് ആയതു കൊണ്ട് തന്നെ ബിഗ്‌ബോസിന്റെ എഴുതപെടാത്ത നിയമങ്ങളിൽ ഒന്നാണ് അഗ്രെസ്സീവ് വേണം എന്നുള്ളത്.

സൊ അഗ്രെസ്സീവ് ആയി പെരുമാറുന്ന, തർക്കങ്ങളിൽ ലൗഡ് ആകുന്ന കോണ്ടെസ്റ്റാന്റ് നു ലഭിക്കുന്ന ജനപിന്തുണ സ്വാഭാവികം ആണ്. പക്ഷെ.... എവിടെയാണ് ആഗ്ഗ്രെഷൻ വേണ്ടത്.??... എവിടെയാണ് തർക്കിക്കേണ്ടത്??എന്നുള്ള കാര്യങ്ങൾ വളരെ മികവോടെ തീരുമാനിക്കാൻ ഉള്ള കഴിവ് ആയിരിക്കണം ഒരു മികച്ച കോണ്ടെസ്റ്റാന്റ്ന്റെ ലക്ഷണം.

റിനോഷ് ജോർജ് ഫിസിക്കല്‍ ടാസ്കുകളിൽ പരാജയം എന്നുള്ള ലേബലിൽ നിന്ന് വാഴ എന്നൊരു പേരിലേക്ക് വീണത് എത്ര പെട്ടന്ന് ആയിരുന്നു. ആദ്യ ആഴ്ചകളിൽ പെരുമാറ്റം കൊണ്ട് ശ്രദ്ധേയനായ, മലയാളം ബിഗ്‌ബോസ് ഇന്നേവരെ കണ്ടിട്ടില്ലാത്ത, കോപ്പി ക്യാറ്റ് അല്ലാത്ത ഒരാൾക്ക് കിട്ടുന്ന സ്വാഭാവിക ജന പിന്തുണയെ പിആർ എന്ന് വിളിച്ചു. ഒർജിനൽ പിആർ ഏർപ്പാടാക്കി എത്തിയവർക്ക് മുന്നിൽ അയാൾ യഥാർത്ഥ ജനപിന്തുണയോടെ മുന്നിട്ടു നിന്നപ്പോൾ ബിഗ്‌ബോസ് മലയാളം തുടക്കത്തിൽ തന്നെ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം ഡീഗ്രേഡിങ് നേരിടേണ്ടി വന്നു റിനോഷിന്.

സോഷ്യൽ മീഡിയയ്യിൽ എല്ലായിടത്തും റിനോഷ് നെഗറ്റിവ് പോസ്റ്റുകൾ പുഴ പോലെ ഒഴുകി. കമെന്റ് ബോക്സില്‍ വാഴ വിളികളും, ബിബി മെറ്റീരിയൽ അല്ല എന്നും ഉള്ള നെഗറ്റിവ് കമെന്റുകളിൽ അദ്ദേഹത്തെ ഇഷ്ടപെട്ടവരുടെ കമ്മെന്റുകൾ മുങ്ങി പോയ്‌. ആളുകളുടെ ബുള്ളയിങ് ഭയന്ന് പലരും റിനോഷിനോട് ഉള്ള സപ്പോർട്ട് പുറത്തു പറയാനും കമന്റ്‌ ഇടാനും മടിച്ചു. മരുഭൂമിയിലെ മഴ പോലെ വെള്ളാരം കല്ല് ടാസ്കിൽ റിനോഷ് പൊട്ടിത്തെറിച്ചപ്പോൾ ആഗ്ഗ്രെസ്സീവ് നേച്ചർ ആയപ്പോ അയാളിലെ ബിബി പ്ലയെറിനെ പലരും തിരിച്ചറിഞ്ഞു തുടങ്ങി.

rinosh-

പക്ഷെ അതിലും ശക്തിയിൽ ഡീഗ്രേഡിങ് വീണ്ടും ആരംഭിച്ചു. ഷോ പോലും കാണാതെ ഒരാൾ പറഞ്ഞത് എന്ത്, പറയാത്തത് എന്ത് എന്നൊക്കെ കേൾക്കാൻ പോലും മനസ്സില്ലാതെ സോഷ്യൽ മീഡിയയിൽ റിനോഷ് എതിർ മുദ്രാവാക്യങ്ങൾ മുഴങ്ങി. യൂട്യൂബ് ചാനലുകളിൽ റിനോഷ് ഒരു പരാജയമാണ് എന്ന് പറഞ്ഞ് സജീവ വിഡ്ഢികൾ ഇറങ്ങി നോർമൽ ഓഡിയൻസിനെ മാണിപ്പുലേറ്റ് ചെയ്തു. പക്ഷെ അവിടെയും റിനോഷിനെ ആത്മാർഥമായി ഇഷ്ടപ്പെട്ടവർ നിശബ്‍ദരായി ഇരുന്നു.

പിന്നീട് വന്ന പാവ ടാസ്കിലും നോമനിയേഷൻ ഡിബേറ്റിലും റിനോഷ് ന്റെ പങ്കാളിത്തം വളരെ കുറവായിരുന്നു എന്നതു ഡീഗ്രേഡിങ് പോസ്റ്റുകൾ കുറയ്ക്കാൻ കാരണമായി. പതിയെ പതിയെ സോഷ്യൽ മീഡിയയകളിൽ ഹേറ്റ് പോസ്റ്റുകൾ കുറഞ്ഞു വന്നു. റിനോഷ് അവസാനിച്ചു, അല്ലെങ്കിൽ അവസാനിപ്പിച്ചു എന്ന് കരുതി ഡീഗ്രേഡിങ് ന്റെ ശക്തി കുറഞ്ഞു. പക്ഷെ റിനോഷ് ന്റെ മോർണിംഗ് ടാസ്കിലെ പല സ്റ്റേറ്റ്മെന്റ്സും പലരുടെയും സ്റ്റാറ്സുകൾ ആയി, റിനോഷ് നെ ഇഷ്ടപ്പെട്ടിരുന്നവരുടെ പോസ്റ്റുകൾ അങ്ങങ്ങായി വീണ്ടും പ്രത്യക്ഷപെട്ടു തുടങ്ങി.

പക്ഷെ പ്രതികരണം വളരെ മോശമായിരുന്നു. പലരും കൂട്ടത്തോടെ ഇരച്ചെത്തി പോസ്റ്റ്‌ പോലും വായിക്കാതെ കോൺടെന്റ് എന്താണെന്ന് പോലും അറിയാതെ ആരുടെയോ അടിമ പണി ചെയ്തുകൊണ്ട് കമെന്റ് ബോക്സ്ക്കളിൽ നെഗറ്റിവ് കമെന്റുകൾ വാരി വിതറി. പ്രത്യേകം ഓർക്കേണ്ടത് വിമർശനങ്ങൾ അല്ല, പരിഹസങ്ങൾ ആയിരുന്നു അവയൊക്കെയും എന്നത് എത്രമാത്രം വിരോധം ആണ് ആളുകൾക്ക് റിനോഷിനോട് ഉണ്ടായിരുന്നത് എന്ന് തെളിയിക്കുന്നത് ആയിരുന്നു അവയൊക്കെയും.

മിഷൻ x ടാസ്കിൽ ആദ്യ ദിവസം ആരെയും ഫിസിക്കലി ഉപദ്രവിക്കാൻ എനിക്ക് കഴിയില്ല എന്ന തന്റെ സ്റ്റേറ്റ്മെന്റ് ൽ തന്നെ ഉറച്ചു നിന്ന് കൊണ്ട് പങ്കെടുക്കാൻ ശ്രെമിച്ചപ്പോൾ അത്‌ ബിബി കാണുന്ന ഒരു പ്രേഷകന് അത്‌ ഒരിക്കലും സ്വീകരിക്കാന്‍ പറ്റുന്ന ഒരു പ്രകടനം ആയിരുന്നില്ല. റിനോഷ് നെ ഇഷ്ടപെട്ടിരുന്നവർ വരെ അദേഹത്തിന്റെ പ്രകടനത്തെ വിമർശിച്ചു.

അദേഹത്തിന്റെ പേർഫോമൻസ് മോശം എന്ന് പല ആളുകളും മാന്യമായ രീതിയിൽ പ്രതികരിച്ചു. അതയൊക്കെയും മാന്യമായിരുന്നു. പക്ഷെ പഴയ വിരോധികൾ കാത്തിരുന്ന അവസരം പോലെ സോഷ്യയിൽ മീഡിയയിൽ മുഴുവൻ പരിഹാസങ്ങൾ കൊണ്ട് നിറച്ചു. വായിൽ വരുന്ന തോന്നിവാസങ്ങൾ വിളിച്ചു പറയുന്ന, തെറ്റ് ചെയ്യുന്ന ഒരാൾക്ക് നേരിടേണ്ടി വരുന്ന പരിഹാസങ്ങൾ ആണെങ്കിൽ പോട്ടെന്ന് വയ്ക്കാം. ഇത് അതിനും മുകളിൽ റിനോഷ് ജോർജ് ക്രൂശിക്കപെട്ടു.

സോഷ്യൽ മീഡിയ മുഴുവൻ റിനോഷ് ഹേറ്റ് പോസ്റ്റുകൾ നിറഞ്ഞു. തിരികെ വന്നു തുടങ്ങിയിരുന്ന പോസിറ്റീവ് പോസ്റ്റുകൾ വീണ്ടും അപ്രത്യക്ഷമായി. പക്ഷെ അന്നത്തെ ദിവസം, സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിന്നിരുന്ന നെഗറ്റിവ് ക്യാമ്പയ്നു ആയുസ് വളരെ കുറവ് ആയിരുന്നു. അതെ ദിവസം ടാസ്കിനു ശേഷമുള്ള അവസരത്തിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ആത്മാർഥതയെ ചോദ്യം ചെയ്തവരോട് നെഞ്ചുവിരിച്ചു അയാൾ പറഞ്ഞ മറുപടി മാത്രം മതിയായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങൾ കൊണ്ട് ചിലർ പ്രചരിപ്പിച്ചു കൊണ്ടിരുന്ന വിരോധങ്ങൾക്ക് മേൽ ആണിയടിക്കുവാൻ.

അയാൾ പറഞ്ഞ വാക്കുകളിലെ തെറി മാത്രം ചൂണ്ടികാണിച്ചു വീണ്ടും പരിഹാസങ്ങൾ വന്നപ്പോ റിനോഷ്നെ ഇഷ്ടപ്പെടുന്നവർ ഒറ്റകെട്ടായി നിന്നു. തെറിയെക്കാൾ വലുതായിരുന്നു അവർക്കു റിനോഷിന്റെ ആ പ്രതികരണം. ബിഗ്‌ബോസിന് അകത്തും പുറത്തു ഉള്ള ആളുകൾക്ക് വ്യക്തമായി അറിയാം റിനോഷ് പറഞ്ഞത് എത്രമാത്രം വലിയ പോയിന്റ് ആണെന്ന് ഉള്ളതും അതിലെ ശെരിക്കേട് ആ തെറി വാക്ക് മാത്രം ആയിരുന്നു എന്നതും. നെഗറ്റിവ് പോസ്റ്റുകൾ ആദ്യമായി ഗ്രൂപുകളിൽ തഴയപ്പെട്ടു.

സോഷ്യൽ മീഡിയയ്കളിൽ റിനോഷ് ജോർജ് വീണ്ടും പ്രത്യക്ഷപെട്ടു. അതിനു കരുത്തു കൂട്ടികൊണ്ട് പിറ്റേന്നത്ത പ്രമോ കൂടി ആയപ്പോ സോഷ്യൽ മീഡിയകാൾ റിനോഷ് പോസ്റ്റുകൾ കൊണ്ട് നിറഞ്ഞു. ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ഒരു എപ്പിസോഡ് ആയി മാറി മിഷൻ x രണ്ടാം ദിനം. ഐസ് ഇഷ്യൂവിൽ സാഗറിനോട് പൊട്ടിത്തെറിച്ചു കൊണ്ട് ഗെയിം ലേക്ക് തിരികെ വന്ന റിനോഷിനെ അക്‌സെപ്റ് ചെയ്യാൻ പലർക്കും മടി ആയിരുന്നു.

അവിടെയും തെറി വിളി വന്നതിനാൽ വിരോധികൾക്ക് പിടിക്കാൻ ഉള്ള കച്ചിതുരുമ്പ് കിട്ടി പക്ഷെ ഫലം ഉണ്ടായില്ല. അന്നത്തെ ദിവസത്തെ ടാസ്കിൽ ജീവൻ പോയാലും വിടില്ല എന്ന ആറ്റിട്യൂഡിൽ അയാൾ പെർഫോം ചെയ്തപ്പോൾ പലരുടെയും കണ്ണ് തള്ളി. ഏറ്റവു കൂടുതൽ ആക്രമിക്കപ്പെട്ടപ്പോഴും അയാൾ കുലുങ്ങിയില്ല. ടാസ്കിനു ശേഷം ആരോടും പരാതിയും പരിഭവം ഇല്ലാതെ അയാൾ അവിടെ ഉണ്ടായിരുന്നു. പക്ഷെ വിരോധികൾക്ക് അഹിനന്ദിക്കാൻ മടി ആയിരുന്നു. ഡീഗ്രേഡ് ചെയ്ത യൂട്യൂബ് ചാനലുകൾ തങ്ങളുടെ നിഷ്പക്ഷത് തെളിയിക്കാൻ ആഹ്ഹ റിനോഷ് തരക്കേടില്ല എന്ന ആറ്റിട്യൂഡിൽ സംസാരിച്ചു.

കൊടിയേറ്റം ടാസ്ക്, ദേവു ജയിച്ച ക്യാപ്ടൻസി ടാസ്ക്, മിഷൻ x തുടങ്ങി നിരനിരയായി ടാസ്കിലേക്ക് റിനോഷ് വിജയിച്ചു വന്നപ്പോ കമെന്റ് ബോക്സ്ക്കളിൽ വാഴ വിളികൾ കുറഞ്ഞു. ചില അന്തം അടിമകൾ ഒഴികെ ചിലരൊക്കെ റിനോഷിലെ ഗെയിംറെ തിരിച്ചറിഞ്ഞു തുടങ്ങി. നഷ്ടപ്പെട്ടു എന്ന് കരുതിയ ആരാധകർ തിരികെ വന്നു തുടങ്ങി.

ഫിസിക്കൽ ടാസ്കിലെ വീക്ക്‌ കോണ്ടെസ്റ്റാന്റ് എന്ന ലേബലിൽ നിന്നും നിരനിരയായി അയാൾ ജയിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ ഇപ്പോഴും വിരോധികൾ അന്ധന്മാർ ആണ്. അവർ അംഗീകരിക്കില്ല എന്നറിയാം. കറക്ക് കമ്പനി ടാസ്കിൽ അയാൾ എടുത്ത എഫ്ഫർട് മാത്രം മതി അയാൾ എത്രത്തോളം ഗെയിമിലേക്ക് വന്നു കഴിഞ്ഞു എന്ന് തെളിയിക്കാൻ. ഒടുവിൽ ഗെയിം വിജയിച്ചു തുടർച്ചയായി രണ്ടാം തവണയും നോമിനേഷൻ മുക്തി നേടി അയാള് മുന്നോട്ട് പോകുകയാണ്, ഒപ്പം അയാൾക്ക് നഷ്ടപ്പെട്ടു തുടങ്ങിയിരുന്ന ആരാധകകൂട്ടത്തെയും അയാൾ നേടുകയാണ്...

ഇനിയും അയാൾക്ക് നേരെ പരിഹാസങ്ങൾ ഉണ്ടാകും. കല്ലേറുകൾ ഉണ്ടാകും. അയാളുടെ നിലപാട് പോലെ പരസ്പരം ഫിസിക്കൽ ആകേണ്ട ടാസ്കിൽ അയാൾ ഇനിയും പഴയപോലെ തന്നെ ആയിരിക്കും. കാരണം അയാളുടെ നിലപാട് അതാണ്. അതാർക്കും വേണ്ടിയും അയാൾ മാറ്റില്ല. പക്ഷെ അപ്പോഴൊക്കെയും അയാൾ ക്രൂശിക്കപ്പെട്ടേക്കാം. പക്ഷെ അയാൾ ഉയർത്തെഴുന്നേൽക്കും.

വിരോധങ്ങൾക്ക് മീതെ ഉയർന്നു വരും. അത് തന്നെയാണ് ഇതുവരെ സംഭവിക്കുന്നത്. എവിടെ അയാൾ ഡൌൺ ആകുന്നോ അവിടെ അയാൾ ഉയരുന്നുണ്ട്. ടാസ്കുകളിൽ ജയിച്ചിട്ടും വാഴ വിളികൾ ഇനിയും ഉണ്ടാകാം. കാരണം, അയാളുടെ വിജയങ്ങളെ അംഗീകരിക്കാൻ ഉള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് തന്നെ. പഴഞ്ചൊല്ല് ടാസ്കിൽ റിനോഷ് പറഞ്ഞത് ഒരിക്കൽ കൂടെ ഓർക്കുന്നു. " എന്നെ ഇഷ്ടപ്പെടുന്നവരെ പോലെ എന്നെ വെറുക്കുന്നവരും ഉണ്ടാകണം.എനിക്ക് രണ്ടും വേണം."

പ്രിയ റിനോഷ് നിങ്ങൾ ഉയരുകയാണ് , നിങ്ങളെ ഇഷ്ടപെടുന്ന ഒരുപാടു ആളുകൾ നിങ്ങൾക്ക് വേണ്ടി ഉണ്ട്. ബിഗ്‌ബോസ് മലയാളം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രവചനതീതൻ ആയൊരു മത്സരാർത്ഥി ആണ് നിങ്ങൾ എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+