'നീയാരാടി, അതിനുള്ള ആളില്ല'; ലച്ചുവും ഹനാനും പൊരിഞ്ഞ അടി, അലറിക്കരഞ്ഞ് ഏയ്ഞ്ചലിൻ
ബിഗ് ബോസ് സീസൺ 5 ലെ വീക്കിലി ടാസ്കായ 'വെള്ളിയാങ്കല്ലിനിടെ' വലിയ പൊട്ടിത്തെറിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ടാസ്കിന്റ തുടക്കം തന്നെ വൈൽഡ് കാർഡ് എൻട്രിയായെത്തിയ ഹനാനും കോമണർ മത്സരാർത്ഥിയായ ഗോപിക ഗോപിയും തമ്മിൽ ഫ്ലാഗിന് വേണ്ടിയുള്ള പിടി വലി നടന്നിരുന്നു.
പരസ്പരം കൈയ്യാങ്കളി നടത്തി ഫ്ലാഗ് കൈയ്യിലാക്കാൻ ശ്രമിക്കുന്ന ഹനാനേയും ഫ്ലാഗ് സുരക്ഷിതമാക്കാൻ ശ്രമിക്കുന്ന ഗോപികയേയുമാണ് വീഡിയോയിൽ കണ്ടത്. ഇതിന് പിന്നാലെ രത്നങ്ങൾ എടുക്കുന്നതിനിടയിലും മത്സരാർത്ഥികൾ തമ്മിൽ പിടിവലി ഉണ്ടായിരുന്നു. ടാസ്കിന്റെ രണ്ടാം ദിവസം ആദ്യ ദിവസത്തേക്കാൾ വലിയ അടിപൊട്ടുമെന്ന സൂചന നൽകുന്ന പ്രമോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.


വെള്ളിയാങ്കല്ല് ടാസ്കിനിയിൽ രത്നം കൈക്കലാക്കുന്നതിനിടയിൽ ശാരീരിക ആക്രമണം പാടില്ലെന്ന് കൃത്യമായ നിർദ്ദേശം ബിഗ് ബോസ് നൽകിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം മത്സരാർത്ഥികൾ മറന്നെന്ന് തോന്നിക്കുന്ന പ്രമോ വീഡിയോകൾ ആണ് പുറത്തുവന്നിരിക്കുന്നത്. പ്രമോ വീഡിയോകളിൽ ഒന്നിൽ മത്സരാർത്ഥികലായ ലെച്ചുവും ഹനാനും കൊമ്പ് കോർക്കുകയാണ്.
ഞാൻ മിണ്ടും നീയാരാണ് പറയാൻ എന്നാണ് ദേഷ്യപ്പെട്ട് കൊണ്ട് ലെച്ചു ഹനാനോട് ചോദിക്കുന്നത്. പോ എന്നും എന്റെടുത്ത് ഉണ്ടാക്കാൻ വരല്ലേയെന്നും ഹനാനെ പരിഹസിച്ച് കൊണ്ടും പ്രകോപിപ്പിച്ച് കൊണ്ടും ലച്ചു സംസാരിക്കുന്നുണ്ട്. ഞാൻ ബുദ്ധി ഉപയോഗിച്ചാണ് കളിക്കുന്നതെന്നും ലച്ചു പറയുന്നുണ്ട്. അതിനിടെ നിന്നെ കൊണ്ട് ആകില്ലെന്നും നീ അതിനുള്ള ആളില്ലെന്നുമാണ് ഹനാന്റെ മറുപടി.
മത്സരാർത്ഥിയായ ഷിജു ഹനാനോട് സംസാരിക്കാൻ എത്തുമ്പോൾ എന്റെ ടീമീനെ തൊട്ട് കളിക്കരുതെന്ന് പറഞ്ഞ് ഹനാൻ പൊട്ടിത്തെറിക്കുന്നുണ്ട്. ശേഷം ദേഷ്യപ്പെട്ട് തിരിഞ്ഞ് നടക്കുന്ന ഹനാനേയും വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
ലച്ചുവിനെ ആക്റ്റീവ് ആക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്നും ഹനാൻ വന്നത് വെറുതെ ആയില്ലെന്നുമാണ് ചിലർ പറയുന്നു. ഹനാൻ വന്നത് മുതൽ ലച്ചുവിന്റെ യഥാർത്ഥ സ്വഭാവം പുറത്ത് വരുന്നുണ്ടെന്നും വരും ദിവസങ്ങളിൽ അത് കൂടുതൽ തെളിഞ്ഞ് വരുമെന്നും ചിലർ കുറിച്ചു. അതേസമയം ഇപ്പോഴാണ് എല്ലാവരുടേയും യഥാർത്ഥ സ്വഭാവം പുറത്ത് വരുന്നതെന്നും മറ്റ് ചിലർ കുറിച്ചു.

അതിനിടെ മറ്റൊരു വീഡിയോയിൽ അലറി കരയുന്ന ഏയ്ഞ്ചലിനെ കാണാം. വ്യാപാരിയായ ഏയ്ഞ്ചലിന്റെ കൈയ്യിൽ നിന്നും രത്നങ്ങൾ എടുക്കാൻ കൊള്ളക്കാരായ മത്സരാർത്ഥികൾ ശ്രമിച്ചതിന് പിന്നാലെയാണ് ഏയ്ഞ്ചൽ കരയുന്നത്. തന്നെ ശാരീരകമായി ഉപദ്രവിച്ചെന്ന് പറയുന്ന ഏയ്ഞ്ചലിന്റെ വീഡിയോ വൈറലാകുന്നുണ്ട്.
ഇതിനിടയിൽ ബിഗ് ബോസ് ഇടപെടുകയും ഏയ്ഞ്ചലിനോട് കൺഫെഷൻ മുറിയിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. സുഖമില്ലാത്ത കുട്ടിയെ ആരാണ് പിടിച്ച് തിരിച്ചതെന്നും വയ്യെന്ന് പറഞ്ഞിട്ടും എന്തിനാണ് ഉപദ്രവിക്കുന്നതെന്ന് ചോദിച്ച് ഏയ്ഞ്ചലീനുമായി കൺഫെഷൻ റൂമിലേക്ക് പോകുന്ന മനീഷയേയും വീഡിയോയിൽ കാണാം.
അതേസമയം ആക്ടീവായി കളിക്കുകയെന്നതാണ് ഗെയിമിൽ പ്രധാനം എന്നാണ് വീഡിയോയ്ക്ക് താഴെ ചിലർ കുറിക്കുന്നത്. 'ബിഗ്‌ബോസ് ആണ് , കഠിനം ടാസ്ക് വരും, ഉന്തും മാന്തും കിട്ടും - അത് പറ്റാത്തവരെ കണ്ടന്റ് എന്നും പറഞ്ഞു പിടിച്ചു നിർത്തുന്ന എന്തിനാണ്', എന്നും ചിലർ ചോദിക്കുന്നു.
വീക്കിലി ടാസ്കിടയിൽ പൊട്ടിത്തെറിക്കുന്ന റിനോഷിന്റെ പ്രമോ വീഡിയോയും ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. പൊതുവെ കൂൾ ബ്രോ എന്ന് അറിയപ്പെടുന്ന റിനോഷ് നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ച് പ്രേക്ഷകരെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്.
മൈക്ക് വലിച്ചെറിഞ്ഞ് മറ്റ് മത്സരാർത്ഥികളോട് വളരെ ദേഷ്യത്തിൽ പ്രതികരിക്കുന്ന റിനോഷ് ആണ് വീഡിയോയിൽ ഉള്ളത്. എന്നാൽ റിനോഷിന്റെ ഈ പ്രതികരണം നല്ല സൂചനയാണെന്നും താരം മികച്ച ഗെയിമറായി ഉയർന്ന് വരുമെന്നുമാണ് മറ്റ് താരത്തിന്റെ ആരാധകർ പറയുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications