Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ വന്ന് ഒരാൾ മാന്തിയാൽ ഞാനും അലറിയേക്കാം, അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകും'; മനീഷ

കൊച്ചി: സിനിമ-സിരിയലുകളിലൂടെയും ഗായികയെന്ന നിലയിലും പ്രേക്ഷകർക്ക് സുപരിചിതയാണ് മനീഷ കെഎസ്. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 5 ൽ മത്സരാർത്ഥിയായും മനീഷ എത്തിയിരിക്കുകയാണ്.ഒരു താരമെന്ന നിലയിൽ തന്നെ എസ്റ്റാബ്ലിഷ് ചെയ്യാൻ കൈവന്ന അവസരമാണ് ബിഗ് ബോസ് എന്നായിരുന്നു മനീഷ പറഞ്ഞത്.

ബിഗ് ബോസിലെ തന്റെ 'സ്ട്രാറ്റജികളെ' കുറിച്ച് തുറന്ന് പറയുന്ന മനീഷയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ബിഗ് ബോസിലേക്ക് പോകും മുൻ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് മനീഷ മനസ് തുറക്കുന്നത്. വായിക്കാം

maneesha

ബിഗ് ബോസിനെ കുറിച്ച് ഒന്നും പ്രഡിക്ട് ചെയ്യാനാവില്ല. അവിടത്തെ സാഹചര്യം പോലെയായിരിക്കും കാര്യങ്ങൾ മുന്നോട്ട് പോകുക. സാഹചര്യങ്ങൾക്ക് അനുസരിച്ച് നീങ്ങുക എന്നത് മാത്രമേ പറയാൻ സാധിക്കൂ. ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് ഏറ്റവും കൂടുതൽ എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ഒരു വേദിയാണ് ബിഗ് ബോസ്. ഒരു കലാകാരിയെന്ന നിലയിൽ നമ്മുടെ കല ജനങ്ങളിലേക്ക് എത്തുക എന്നത് തന്നെയാണ്.

സ്വാഭാവികമായും ബിഗ് ബോസിലേക്ക് പോകാൻ ടെൻഷൻ ഉണ്ട്. ബിഗ് ബോസിനെ കുറിച്ച് കേട്ട് കേൾവി മാത്രമാണ്. വളരെ നാടകീയമായ കാര്യങ്ങൾ മാത്രമാണ് കണ്ടിട്ടുള്ളത്. പേടിച്ച് ഒരുപാട് പ്ലാൻ ചെയ്തല്ല പോകുന്നത്. ചെറിയ ടെൻഷൻ ഫിസിക്കൽ ടാസ്കിനെ കുറിച്ച് മാത്രമാണ്. വാചകമടിയിലൊന്നും ഒട്ടും പിന്നിലുള്ള ഒരാളല്ല ഞാൻ.

ബിഗ് ബോസിലേക്ക് വിളി വന്നപ്പോൾ ഓൾറെഡി നിനക്ക് നല്ല പേരല്ലേ എന്തിനാണ് പോകുന്നതെന്ന് ചോദി്ച്ചവരുണ്ട്. ചേച്ചിയ്ക്ക് ജനങ്ങൾക്ക് കാണിച്ച് കൊടുക്കാൻ പറ്റിയൊരു വേദിയാണെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. ചിലർക്ക് ടെൻഷനാണ്, ഞാൻ അത്യാവശ്യം ചൂടത്തിയാണ്, കുറച്ച് ദേഷ്യക്കാരിയാണ് മക്കൾക്ക് അക്കാര്യത്തിൽ ടെൻഷനുണ്ട്.ജീവിത്തിൽ വെല്ലുവിളി ഏറ്റെടുക്കുന്നത് നല്ല കാര്യമാണ്.

manieesha1

സമൂഹത്തെ മാനിച്ച് കൊണ്ട് മുന്നോട്ട് പോകണമെന്ന് കരുതുന്ന ആളാണ് ഞാൻ. എന്ന് വെച്ച് അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമല്ലോ, 100 ശതമാനം ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ല. നമ്മളെ ഇഷ്ടപ്പെടാത്ത ഒരുപാട് പേരുണ്ട്. ഇഷ്ടപ്പെടാതിരിക്കാനുള്ള മാന്യമായ കാരണം ഉണ്ടാകണമെന്നതേയുള്ളൂ.

കുലസ്ത്രീ എന്ന ടാഗ് വരുമെന്ന ഭയമൊന്നുമില്ല. ആൾക്കാർക്ക് അവർക്ക് വായിൽ തോന്നുന്നത് എന്തും വിളിക്കാം. ഞാൻ ഒന്നും പ്രെഡിക്റ്റ് ചെയ്യുന്നില്ല. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് പലതും സംഭവിച്ചേക്കാം. ഒരു പ്രത്യേക സാഹചര്യത്തിൽ എത്തുമ്പോൾ എന്ത് നിലപാടാകും നമ്മൾ എടുക്കുകയെന്നത് നമ്മുക്ക് പോലും പ്രെഡിക്ട് ചെയ്യാൻ പറ്റണമെന്നില്ല.

എന്നെ വന്ന് ഒരാൾ മാന്തിയാൽ ഞാനും ചിലപ്പോൾ അലറിയേക്കാം. നമ്മളുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചാൽ അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം എന്നതാണ് നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. മനസ് വളരെ ശൂന്യമാണ്. ഈ സീസണിലെ ടാസ്ക് പോലും എന്താണെന്ന് അറിയില്ല. മുൻപ് പങ്കെടുത്ത മത്സരാർത്ഥികളോട് എന്താണ് എങ്ങനെയാണ് എന്നൊക്കെ ചോദിച്ചിട്ടുണ്ട്.

maneesha2

ബിഗ് ബോസിൽ കളിക്കുമ്പോ അഭിനയിച്ചാൽ നിൽക്കാൻ പറ്റില്ല. ആർട്ടിഫിഷ്യൽ ബിഹേവിയർ കൊണ്ട് എത്ര നാൾ പിടിച്ച് നിൽക്കാൻ പറ്റും. മുൻ ബിഗ് ബോസ് സീസണുകൾ കണ്ടിട്ടുണ്ട്. എന്ന് വെച്ച് ഒരു വലിയ ആരാധാകയൊന്നുമല്ല. ബിഗ് ബോസിലെ മത്സരാർത്ഥികൾ എല്ലാവരും തന്നെ കളിച്ച് തന്നെയാണ് അവിടെ നിലനിന്ന് പോയത്. വ്യക്തിപരമായ ആരേയും ഉപദ്രവിക്കാതിരിക്കുക എന്നത് പ്രധാനമാണ്. ', മനീഷ പറഞ്ഞു.

ഇപ്പോൾ സോഷ്യൽ മീഡിയയിലെ റോബിനെ കുറിച്ചുള്ള വിമർശനങ്ങളിൽ പ്രതികരണം ഇങ്ങനെ- എനിക്ക് റോബിനോടോ അഖിലിനോടോ ഒന്നും പറയാനില്ല, സോഷ്യൽ മീഡിയയിലെ ആളുകളോടാണ് പറയാനുള്ളത്. എന്തോരം കാര്യങ്ങൾ നമ്മുക്ക് ചുറ്റും നടക്കുന്നുണ്ട്. റോബിന്റെ കാര്യങ്ങൾ മാത്രമല്ല ഈ ലോകത്തെ വാർത്തകൾ എന്നത്. എല്ലാം വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+