Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശോഭ ചേച്ചിയുടെ ആ കെട്ടിപ്പിടുത്തം ആത്മാർത്ഥമായിരുന്നില്ല': വലിയ വിഷമം തോന്നിയെന്നും റെനീഷ

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിശേഷങ്ങളുമായി ഫസ്റ്റ് റണ്ണറപ്പ് പുരസ്കാരം കരസ്ഥമാക്കിയ റെനീഷ റഹ്മാന്‍. സെറീന, അഞ്ജൂസ് എന്നിവർ ഒഴികെ മറ്റുള്ള ഒരു വ്യക്തിയുമായും വീടിനുള്ളില്‍ വെച്ച് വൈകാരികമായ അത്ര അടുത്ത ബന്ധം തോന്നിയിരുന്നില്ല. പതിനെട്ട് പേരും വ്യത്യസ്തമാണ്. എനിക്ക് എന്റെ രീതികളുമായി ഏറ്റവും യോജിച്ച് തോന്നിയത് സെറീനയോടും അഞ്ജൂസിനോടുമാണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായും നമ്മള്‍ അവരോട് അടുക്കുമെന്നും റെനീഷ പറയുന്നു.

ബാക്കിയുള്ളവരെല്ലാം മോശമാണ് എന്നല്ല പറയുന്നത്, എനിക്ക് അത്ര അടുത്ത ബന്ധം തോന്നിയവർ മാത്രമാണ് ഈ രണ്ടുപേർ. മറ്റുള്ളവരോട് സംസാരിക്കുകയും പറയേണ്ട കാര്യങ്ങള്‍ പറയുകയൊക്കെ ചെയ്യുന്നുണ്ട്. അല്ലാതെ ഇവർ മാത്രം മതി, വേറെ ആരും വേണ്ട എന്ന നിലപാടൊന്നും ഞാന്‍ സ്വീകരിച്ചിട്ടില്ലെന്നും വണ്‍ഇന്ത്യ മലയാളത്തോടായി റെനീഷ വ്യക്തമാക്കുന്നു.

 reneesha

ഏറ്റവും കൂടുതല്‍ തവണ നോമിനേഷനില്‍ വന്ന ഒരാളാണ് ഞാന്‍. എല്ലാവരോടും നല്ല രീതിയില്‍ സോപ്പിട്ട് നിന്നിരുന്നെങ്കില്‍ ഒരുപക്ഷെ ഇങ്ങനെ സംഭവിക്കില്ലായിരിക്കും. അതില്‍ എനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. പ്രേക്ഷകർക്ക് താല്‍പര്യം ഉണ്ടെങ്കില്‍ മാത്രം ഇവിടെ തുടർന്നാല്‍ മതിയെന്ന നിലപാടായിരുന്നു ഞാന്‍ സ്വീകരിച്ചതെന്നും റെനീഷ റഹ്മാന്‍ പറയുന്നു.

രണ്ട് നോമിനേഷനില്‍ മാത്രായിരുന്നു ഞാന്‍ ഇല്ലാതിരുന്നത്. സത്യം പറഞ്ഞാല്‍ ആ ദിവസങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. നോമിനേഷനില്‍ ഉള്‍പ്പെട്ട് കഴിഞ്ഞാല്‍ ആകാംക്ഷയും അതോടൊപ്പം തന്നെ വലിയൊരു ത്രില്ലും ഉണ്ടാവും. നില്‍ക്കുകയാണെങ്കില്‍ ജനങ്ങളുടെ പിന്തുണ എത്രത്തോളമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒരു തരത്തില്‍ പറഞ്ഞാല്‍ നോമിനേഷന്‍ ഒരു രസമാണ്.

ഒരു എവിക്ഷനില്‍ ഞാന്‍ പുറത്ത് പോയെന്ന് എല്ലാവരും കരുതി. പക്ഷെ അവസാന നിമിഷം ഞാന്‍ തിരിച്ച് വരികയാണുണ്ടായത്. ആരും അത് പ്രതീക്ഷിച്ചിരുന്നില്ല. തിരിച്ച് വന്നപ്പോള്‍ ശോഭ ചേച്ചി ഓടിവന്ന് കെട്ടിപ്പിടിച്ചു, പക്ഷെ ആ കെട്ടിപ്പിടുത്തം ഒരിക്കലും എനിക്ക് ഫീല്‍ ചെയ്തില്ല. അത് വെറുതെ ഒരു ഫോർമാലിറ്റിക്ക് വേണ്ടി ചെയ്തതാണെന്ന് എനിക്ക് അപ്പോള്‍ തന്നെ മനസ്സിലായെന്നും റെനീഷ പറയുന്നു.

ഞാന്‍ തിരിച്ച് വന്നതില്‍ ആർക്കും വലിയ സന്തോഷം ഒന്നും ഉണ്ടായിരുന്നില്ല. എല്ലാവരുടേയും മുഖത്ത് അത് വ്യക്തമായിരുന്നു. തിരിച്ച് വന്ന എന്നെ അഭിനന്ദിക്കാതെ ' ആ.. നീയാണോ വന്നത്' എന്ന മനോഭാവായിരുന്നു. അപ്പോള്‍ തന്നെ അവർക്ക് ആർക്കും ആ മടക്കത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് മനസ്സിലായി. പക്ഷെ എന്നെ അവിടെ നിർത്തിയത് ജനങ്ങളാണ്. അല്ലാതെ വീടിനുള്ളില്‍ ഉള്ളവരെ ഇഷ്ടത്തിന് അനുസരിച്ച് ഞാന്‍ നില്‍ക്കണോ പോകണമോയെന്ന് തീരുമാനിക്കുകയല്ല വേണ്ടത്.

മറ്റുള്ള മത്സരാർത്ഥികള്‍ക്ക് ഞാന്‍ അവിടെ നില്‍ക്കുന്നതില്‍ താല്‍പര്യമില്ലെന്ന് മനസ്സിലാക്കുന്നത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. ആ സങ്കടം പങ്കുവെക്കാന്‍ മാത്രം ഞാനുമായി അത്ര അടുത്ത് നില്‍ക്കുന്ന ആരും അവിടെ ഉണ്ടായിരുന്നില്ല. ശോഭ ചേച്ചിയാണ് അത്ര അടുത്ത് നില്‍ക്കുന്നതെങ്കില്‍ എന്റെ സങ്കടം ഞാന്‍ തുറന്ന് പറയുമായിരുന്നു. ഒരു പക്ഷെ സെറീനയാണ് നിന്നിരുന്നതെങ്കില്‍ നല്ലതെന്ന് അവർ ആഗ്രഹിച്ചിട്ടുണ്ടാവാമെന്നും താരം വ്യക്തമാക്കുന്നു.

ഞാനും നാദിറയും എലിമിനേഷനില്‍ വന്നപ്പോള്‍ നാദിറ നില്‍ക്കണമെന്ന് ശോഭ ചേച്ചി ആഗ്രഹിച്ചിട്ടുണ്ടാവാം. നാദിറ ചേച്ചിയുടെ ബെസ്റ്റ് ഫ്രണ്ട് ആയതിനാല്‍ അതില്‍ തെറ്റൊന്നും പറയാന്‍ സാധിക്കില്ല. വേണമെങ്കില്‍ ആ എവിക്ഷന്‍ സമയത്ത് ശോഭ ചേച്ചിക്ക് ചിരിച്ചുകൊണ്ട് പറയാമായിരുന്നു. പക്ഷെ അത് ഫേക്ക് ആയിരിക്കും. അങ്ങനെ നില്‍ക്കാതെ മനസ്സില്‍ ഉള്ളത് അതുപോലെ കാണിച്ചല്ലോ, അതിനെ ഞാന്‍ ബഹുമാനിക്കുന്നുവെന്നും റെനീഷ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+