Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിൽ മാരാർ ബിഗ് ബോസ് വിജയിച്ചാൽ അതിന്റെ പ്രധാന ശിൽപി ഇയാളാണ്'; തുറന്ന് പറഞ്ഞ് രജിത് കുമാർ

കൊച്ചി: ബിഗ് ബോസ് സീസൺ 5ൽ മത്സരങ്ങൾ കൂടുതൽ മുറുകുകയാണ്. 17 പേരുമായി തുടങ്ങിയ ഷോയിൽ നിലവിൽ 11 പേരാണ് അവശേഷിക്കുന്നത്. ഇത്തവണ തങ്ങളുടെ പ്രിയപ്പെട്ട മത്സരാർത്ഥി വിജയിക്കുമെന്ന അവകാശവാദങ്ങളുമായി വിവിധ ആർമി ഗ്രൂപ്പുകളും സജീവമായി കഴിഞ്ഞു. അതിനിടയിൽ സീസൺ 5 ലെ മത്സരാർത്ഥികളെ കുറിച്ച് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ രജിത് കുമാർ. ബിഗ് ബോസിലെ ബ്രില്യന്റ് പ്ലെയർ അഖിൽ മാരാർ ആണെന്നാണ് രജിത് പറയുന്നത്. 'കേരളീയം ന്യൂസ്' എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ രജത്തിന്റെ വാക്കുകളിലേക്ക്

'അഖിൽ മാരാർ ക്രിയേറ്റീവാണ്. ബെസ്റ്റ് പ്ലയർ ആണ്. അവൻ സ്പോട്സ് മാൻ ആണ്. ആലോചിച്ച് കാര്യങ്ങൾ മനസിലാക്കാനും തിരിച്ചറിയാനും പറ്റുന്ന ആളാണ്. തിരക്കഥ എഴുതുന്ന ആളാണ്. അതുകൊണ്ട് തന്നെ പുറത്ത് നടത്തുന്ന കാര്യങ്ങളൊക്കെ ആലോചിച്ച് പറയാൻ അവന് സാധിക്കാറുണ്ട്. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ആളാണ്.

 rajith-kumar-akhil-marar-

ഞാൻ അവിടെ ചെന്നപ്പോൾ വിഷ്ണുവിനെ പോലെ തന്നെ എന്നെ പുറത്താക്കാൻ ശ്രമിച്ച ആളാണ് അഖിൽ മാരാർ. അഖിൽ എല്ലാവരുമായി ഗ്രൂപ്പ് കൂടി നിൽക്കുമ്പോൾ പറയുന്നുണ്ട് നിങ്ങൾ ഗെയിം കലക്കാൻ വേണ്ടി വന്നവരാണോയെന്ന്. എല്ലാവരുടേയും കാര്യം നോക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നാണ് പറഞ്ഞത്. അവിടെ അവന്റെ ഗ്രേറ്റ്നെസ് ആണ് ഞാൻ കണ്ടത്. ഞാൻ വൈൽഡ് കാർഡ് ആയിരുന്നുവെങ്കിൽ അഖിലിനെ ടാർഗറ്റ് ചെയ്ത് ഗെയിം കളിച്ചേനെ.

അഖിൽ ബ്രില്യന്റ് പ്ലെയറാണ്, സർവ ഗുണ സമ്പന്നനാണ്. ഗെയിമും ഇടപെടലുകളുമൊക്കെ ഭയങ്കരമാണ്. കലാവാസനയുണ്ട്. എന്തുകൊടുത്താലും ഗംഭീരമായി ചെയ്യുന്ന ആളാണ്. പക്ഷേ വലിയ പ്രശ്നം വായിൽ നിന്നും ഇടയ്ക്കിടക്ക് വൃത്തികെട്ട തെറികൾ വരും എന്നതാണ്. അല്ലങ്കിൽ അവിടെ ഉള്ള സാധനം അടിച്ച് പൊട്ടിക്കും. സെൽഫ് കൺട്രോൾ എന്ന് പറയുന്ന കാര്യം കൂടി ശ്രദ്ധിച്ചാൽ അഖിൽ മാരാർ എന്ന മത്സരാർത്ഥി കിടുവാണ്.

ബിഗ് ബോസിൽ അഖിൽ മാരാർ വിജയിച്ചാൽ അതിന്റെ പ്രധാന ശിൽപികളിൽ ഒരാൾ ജുനൈസ് ആയിരിക്കും. ജുനൈസ് അത് മനസിലാക്കുന്നേയില്ല. ജുനൈസിന് തീരെ പക്വത ഇല്ല. കഴിഞ്ഞ സീസണിൽ റോബിന് ഹൈപ്പ് കിട്ടാൻ കാരണം ഗെയിം കളിച്ചിട്ടല്ല. പലപ്പോഴും റൂൾ വയലേറ്റ് ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. പക്ഷേ അദ്ദേഹത്തെ പരിധി ലംഘിച്ച് ചൊറിയാനായി ആളുണ്ടായിരുന്നു.എത്രത്തോളം തെറിവിളിയായിരുന്നു.

ജുനൈസ് ടാർഗറ്റ് ചെയ്യുന്നത് അഖിൽ മാരാർ എന്ന വ്യക്തിയെ മാത്രം ആണ്. ജുനൈസ് എല്ലാത്തിലും ഇടപെടണമായിരുന്നു. എങ്ങനേയും മാരാരെ പുറത്താക്കാം എന്നതാണ് ചിന്ത. അതുകൊണ്ടാണ് എഴുന്നേറ്റ് പോയി അടിയുണ്ടാക്കി ഫിസിക്കൽ അസോൾട്ട് എന്ന ആരോപണം ഉയർത്തിയത്. പക്ഷേ ജുനൈസ് മിടുക്കനാണ്', രജിത് കുമാർ പറഞ്ഞു.

ബിഗ് ബോസ് സീസണിലെ മികച്ച ഗെയിമറാണ് വിഷ്ണുവെന്നും രജിത് കുമാർ പറഞ്ഞു. 'സ്വഭാവത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ കുറച്ച് കൂടി നല്ലതാകും. ഞാൻ ബിഗ് ബോസിൽ കയറിപ്പോൾ എന്നെ മോശക്കാരനാക്കാൻ ശ്രമിച്ചിരുന്നു. അത് അവന്റെ ഗെയിം ആയിരുന്നു. അതുകൊണ്ടാണ് പറയുന്നത് അവൻ മികച്ച ഗെയിമറാണെന്ന്. എന്തെല്ലാം ഗുണങ്ങൾ ഉണ്ടങ്കിലും സ്വഭാവ ദുണം ഇല്ലെങ്കിൽ പോയില്ലേ. അവനെ ഞാൻ അത് പറഞ്ഞ് മനസിലാക്കിയിരുന്നു. അതിന് ശേഷം ആ ഹൗസിൽ എന്നെ ഏറ്റവും അനുസരണയോടെ സ്നേഹിച്ച വ്യക്തി വിഷ്ണുവാണ്', രജിത് കുമാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+