Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖില്‍ വിജയിക്കും, ഇല്ലെങ്കില്‍...: രണ്ടും മൂന്നും സ്ഥാനത്ത് എത്തുക ഏത് താരം, വൈറലായി വിലയിരുത്തല്‍

7.75 ലക്ഷം രൂപയുടെ മണി ബോക്സുമായി നാദിറ ഷോ വിട്ട് ഇറങ്ങിയതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഇനി ശേഷിക്കുന്നത് ആറ് മത്സരാർത്ഥികളാണ്. ഇവരില്‍ ആരായിരിക്കും വിജയി എന്ന് അറിയാന്‍ ഇനി 4 ദിവസങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്. ഫിനാലെ വീക്ക് ആയതോടെ വീടിനുള്ളില്‍ സജീവമായ പ്രവർത്തികളൊന്നും ഇല്ലെങ്കിലും പുറത്ത് തങ്ങളുടെ ഇഷ്ടതാരങ്ങള്‍ക്ക് വോട്ട് ഉറപ്പിക്കാനുള്ള ശ്രമം ആരാധകർ ശക്തമായി തുടരുകയാണ്.

വോട്ട് പിടുത്തത്തോടൊപ്പം ഒരോ മത്സരാർത്ഥിയെ വിലയിരുത്തുന്ന ചർച്ചകളും സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ സജീവമാണ്. അത്തരത്തില്‍ താരങ്ങളെ വിലയിരുത്തിക്കൊണ്ട് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.. നാദിറ പണപ്പെട്ടിയുമായി പുറത്തേക്ക് പോയത് പരിഗണിക്കാതെയുള്ളതാണ് ഈ കുറിപ്പ്.

akhilmarar

ബിഗ്ഗ് ബോസ്സ് അവസാന 5 ലാപ്പിൽ ആരൊക്കെ വരണം. അവർ ഏതൊക്കെ സ്ഥാപനങ്ങളിൽ ആയിരിക്കണം എന്ന വിഷയത്തിൽ എന്റെ നിഷ്പക്ഷമായ കാഴ്ചപ്പാട് കാര്യകാരണ സഹിതം. പോസ്റ്റ് അല്പം നീളും. എങ്കിലും സത്യസന്ധമായ വിലയിരുത്തൽ ആയിരിക്കും. 1. അഖിൽ (ചാമ്പ്യൻ), 2. ശോഭ (ഫസ്റ്റ് റണ്ണർ അപ്പ്), 3. ജുനൈസ് (സെക്കന്‍ഡ് റണ്ണർ അപ്പ്). 4. റെനീഷ (നാലാം സ്ഥാനം), 5. നാദിറ (അഞ്ചാം സ്ഥാനം).

കാരണങ്ങളിലേക്ക് കടക്കും മുമ്പ് ഈ സീസണെ കുറിച്ച് ഒരല്പം കാര്യം പറയാം. ടോക്സിസിറ്റി ഇല്ലാത്ത അടിപൊളി കണ്ടസ്റ്റേറ്റ് ആയിരുന്നു ഇത് വരെ ബിഗ് ബോസിൽ വന്നവർ എല്ലാവരും. അതുകൊണ്ട് തന്നെ മുൻസീസനെ പോലെ ഷോ കഴിഞ്ഞാലും തുടരുന്ന വിദ്വേഷം കൊണ്ട് നടക്കാത്ത കുറേ ആളുകളുടെ ഒരു സീസൺ. അടിയും വഴക്കും പ്രേമ നാടകങ്ങളും ഇല്ലാത്തത് കൊണ്ട് ചില ദിവസങ്ങൾ കൊണ്ടന്റ് കുറഞ്ഞിരുന്നെങ്കിലും അത് കഴിഞ്ഞ് സീസൺ അടിപൊളി ആകുന്ന കാഴ്ച നമ്മൾ കണ്ടതാണ്.

ഓരോരുത്തരും എന്തുകൊണ്ട് സ്ഥാനങ്ങൾ അർഹിക്കുന്നു എന്നതിനുള്ള കാരണങ്ങൾ

അഖിൽ മാരാർ

അഖിൽ ഇല്ലായിരുന്നെങ്കിൽ ഈ സീസൺ വളരെയധികം വിരസമായേനെ എന്ന് അദ്ദേഹത്തെ എതിർക്കുന്നവർക്ക് പോലും ശരിക്കൊന്ന് ആലോചിച്ചാൽ, മനസ്സിലാകും. തുടക്കം മുതൽ ഇന്ന് വരെ ഒരേ എനർജി. എവിടെയും തളർന്നില്ല. ശക്തമായ നിലപാടുകൾ. എങ്കിലും മാപ്പ് പറയേണ്ട സ്ഥലത്ത് പറയുന്നുമുണ്ട്. ഒരിക്കലും ഫേക്ക് ആയില്ല.

ശോഭയുമായുള്ള ടോം ആൻഡ് ജറി കോമ്പോ മിക്കവാറും പ്രേക്ഷകർ ആസ്വദിച്ചതാണ്. (ടോക്സിസിറ്റി പരമാവധി പ്രകടിപ്പിച്ചാണ് ബിഗ്ഗ് ബോസ്സിൽ കണ്ടന്റ് ഉണ്ടാക്കേണ്ടത് എന്ന് ചിന്തിക്കുന്നവർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാവാം). അത് കഴിഞ്ഞ് ജുനൈസുമായുള്ള തർക്കങ്ങളും,ശോഭയോടുള്ള വഴക്കും. ചുരുക്കി പറഞ്ഞാൽ അഖിലിന്റെ കമ്പ്ലീറ്റ് പാക്കേജ് ഇല്ലാത്ത ദിവസങ്ങൾ ഇല്ലായിരുന്നു. ശോഭയും ആയുള്ള അകൽച്ച കാരണം കൊണ്ടെന്റിന്റെ സ്വഭാവം മാറിയെങ്കിലും!

എല്ലാ സീസണും വച്ച് നോക്കിയാലും മറ്റുള്ളവരുടെ സഹതാപത്തിൽ കയറി പോരാതെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വെറുപ്പിച്ചും ഒക്കെ നൽകിയ കംപ്ലീറ്റ് പാക്കേജ് . സീസൺ 5 ആദ്യം ഓർ വരുന്ന പേര് അഖിൽ. അഖിൽ വിജയി ആയില്ലെങ്കില്‍ അത് അനീതിയാകും. ആർക്കും വേണ്ടി അഖിലിന്റെ വോട്ട് സ്പ്ളിറ്റ് ചെയ്യരുത്. അല്ലമത്സരാർത്തികൾക്ക് മാത്രം വോട്ട് ചെയ്യുക.

പോരായ്മകൾ: ആൽഫാ മൈൽ എന്ന വിശേഷണം ചാർത്തി കൊടുത്ത സോ കോൾഡ് പുരോഗമന വാദികളുടെ ചിന്തയിലും വിലയിരുത്തൽ വേണമെന്നതിനാൽ ചില പ്രസ്താവനകൾ സ്ത്രീ വിരുദ്ധം ആയി തോന്നിയേക്കാം. എങ്കിലും അദ്ദേഹം സ്ത്രീകളോട് മാത്രമായി ഒരു വിരോധം വച്ച് പുലർത്തുന്ന ആളൊന്നും അല്ല എന്നത് എല്ലാവർക്കും അറിയാം. ഒരു ഗെയിം ആകുമ്പോൾ ബുള്ളിയിങ് ഉണ്ടാകും. അതിനെ മാനസികമായി പ്രതിരോധിക്കുന്നതാണ് വിജയം.

ആർക്കും ഒരു ദോഷവും ചെയ്യാത്ത തമാശകൾ പോലും വിമർശിച്ച് , അനക്ക് തട്ടമിട്ടൂടേ പെണ്ണെ എന്ന് ചോദിക്കുന്ന ഓൺലൈൻ ആങ്ങളമാരെ പോലെ ചിന്തിക്കുന്ന എന്തിലും ഇതിലും പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് നോക്കുന്ന മതചട്ടങ്ങൾ പോലെ കപട പുരോഗമനം വിളമ്പുന്നവർക്ക് ചൊറിച്ചിൽ ഉണ്ടാക്കുന്ന ചില പ്രസ്താവനകൾ ആണ് ഏക പോരായ്മ. തുടക്കത്തിൽ ഉണ്ടായിരുന്ന പല്ല് കടിക്കലും നാവ് കടിക്കലും ലാലേട്ടന്റെ ഉപദേശവും ഷിജുവിന്റെ സഹവാസവും കാരണം മാറിയതോടെ ആൾ പുതിയൊരു വ്യക്തി ആയിമാറി.

shobha

ശോഭ വിശ്വനാഥ്

കഠിനാധ്വാനി ആയ ഒരു സ്ട്രോങ്ങ്‌ ലേഡീ. ഏറ്റവും അധികം ഡെഡിക്കേഷനുള്ള കണ്ടസ്റ്റന്റ്. അഖിലുമായുള്ള കോംബോ ഉഗ്രൻ ആയിരുന്നു. തുടക്കം മുതൽ സീരിയസും കോമഡിയും ആയ കൊണ്ടന്റുകൾ നൽകുന്നു. ടാസ്കുകളിൽ 100 ശതമാനം അർപ്പണ ബോധം. തോറ്റുകൊടുക്കില്ലെന്ന ആർജവം, ഫേക്ക് ആയി നിന്നില്ല. സീസൺ 5 ഇൽ അഖിൽ കഴിഞ്ഞാൽ ഓർക്കപ്പെടുന്ന കണ്ടസ്റ്റന്റ്

പോരായ്മകൾ : തുടക്കത്തിൽ ഉണ്ടായിരുന്ന ഊർജം ഇടക്കൊന്ന് ചോർന്നു പോയി. ഒമർ വാതിൽ ചവിട്ടി പൊളിച്ച വിഷയത്തിൽ നടത്തിയ ഇരട്ടത്താപ്പ് (നന്മമരം ഇമേജ് ആയിരുന്നു ലക്‌ഷ്യം എന്ന് തോന്നുന്നു.)സ്വന്തം ടീമിനെ വിട്ട് അഞ്ചുസിനോട് കാണിച്ച സഹതാപം വിനയായി. അഖിലിന്റെ വിമർശനവും കളിയാക്കലും താങ്ങാതെ മാനസികമായി തകർന്നടിഞ്ഞതോടെ ആളുടെ വിധി തന്നെ തിരുത്തി എഴുതപ്പെട്ടു. എല്ലാ തരത്തിലും അഖിലിന് വെല്ലുവിളിയാകും എന്ന് തോന്നിയവൾ ആ ഒരു സംഭവത്തോടെ ഗ്രാഫ് ഏറെ താഴ്ന്നു പോയി.

അഖിൽ-ശോഭ കോംബോ ഉടയാൻ കാരണമായ സംഭവവും അഞ്ചുസ് വിഷയം തന്നെ(ഗെയിം ചെയിഞ്ചിങ് മൊമെൻറ്). ആ തകർച്ച നേരിടാൻ കഴിയാതെ വന്നതോടെ അഖിലിനോട് മനസ്സില്‍ ആ പക സൂക്ഷിക്കാൻ തുടങ്ങി. അതോടെ രണ്ടു ആശയ ധാരകൾ തമ്മിൽ ശക്തമായി എതിർക്കുകയും അത് കഴിഞ്ഞാൽ വരുന്ന അവരുടെ ടോം ആൻഡ് ജെറി കോമ്പോയും അവസാനിച്ചു.

ഭക്ഷണ കാര്യത്തിൽ പോലും എതിർപ്പ് പ്രകടമായി. അതിനിടക്ക് ടോം ആൻഡ് ജെറി കോമ്പോക്ക് എതിരെ റെനീഷ നൽകിയ ഉപദേശവും അഖിലിനോട് മനപ്പൂർവം പക കൂടാൻ കാരണമായെന്ന് തോന്നുന്നു. പിന്നീട് കാണുന്നത് ശോഭയും ജുനൈസും തമ്മിൽ അടുക്കുന്നതാണ്. അതോടെ താഴ്ന്നു വരുന്ന ഗ്രാഫിന്റെ ആക്കം ഒന്നുകൂടി കൂടി. ഫാമിലി റൗണ്ടിന് ശേഷം പക മാറാൻ കാണിച്ച മനസ്സ് , ശോഭയുടെ ഗ്രാഫ് പതിയെ ഉയർത്തുന്നു.

ആർക്കും മാനിപുലേറ്റ് ചെയാവുന്ന മനസാണ് ശോഭയുടേത്. ഇന്ന് പോലും അഖിലിനോട് ശോഭ അടുത്തു എന്ന് പറയുമ്പോൾ, ങാ അടുത്തു അടുത്താൽ എന്താ കുഴപ്പം എന്ന് എതിർക്കാൻ പോലും കഴിവില്ല. ബുള്ളിയിങ് ആണ് യഥാർത്ഥ ഗെയിം എന്നും അതിനെ പ്രതിരോധിക്കൽ ആണ് വിജയം എന്നും മനസ്സിലാകാതെ ടാസ്ക് മാത്രം ആണ് ബിഗ് ബോസ് ഗെയിം എന്ന് തെറ്റിദ്ധരിക്കുന്നു.

junais

ജുനൈസ്

ശക്തമായ നിലപാടുകൾ ഉള്ള മത്സരാർത്ഥി. വളരെയധികം കൊണ്ടന്റുകൾ നൽകി. മനസ്സിൽ അങ്ങിങ്ങായി കാണുന്ന ഒരല്പം നന്മ. ഫേക്ക് ആണോ അല്ലെ എന്ന് മനസ്സിലാകാത്ത ഭാവം

പോരായ്മകൾ : ഹോട്ടൽ ടാസ്കിനു മുമ്പ് വരെ ഇന്നോ നാളെയോ പോകും എന്ന് കരുതിയ ആൾ. ഹോട്ടൽ ടാസ്കിൽ വിഷ്ണുവിന്റെ പോരായ്മ പിടിവള്ളി ആയി ഗെയിമിലേക്ക് വന്ന ആൾ . ആവശ്യത്തിനും അനാവശ്യത്തിനും മോണിങ് ടാസ്കിൽ വരെ കയറി ഇടപെടുന്ന ഫേക്ക് കണ്ടന്റ് ക്രിയേറ്റർ. പെട്ടെന്ന് തളരുന്ന മനസ്സ്. വിമർശനങ്ങൾ ഉൾക്കൊള്ളാനുള്ള വൈമുഖ്യം. വോട്ടിനു വേണ്ടി നടത്തുന്ന സുഖിപ്പിക്കൽ.

റെനീഷ

കഠിനാധ്വാനി ആയ പെൺകുട്ടി. തുടക്കം മുതൽ കൊണ്ടന്റുകൾ നൽകുന്നു. ടാസ്കുകളിൽ 95 ശതമാനം അർപ്പണ ബോധം. നിഷ്കളങ്കയായ നാട്ടിൻ പുറത്തുകാരി. ഒരല്പം പോലും ഫേക്ക് ആയി നിന്നില്ല. നന്നായി പാടുന്ന നന്നായി ഡാൻസ് കളിക്കുന്ന എന്റർടൈനർ

പോരായ്മകൾ : കുട്ടിത്തം വിട്ടു മാറാത്ത മനസ്സ്. ഒട്ടും പക്വത ഇല്ലായ്മ. അനാവശ്യ തർക്കങ്ങൾ. കൂട്ടുകാരിൽ ആരാണ് നല്ലത് ആരാണ് മോശം എന്ന് പോലും മനസ്സിലാക്കാനുള്ള കഴിവില്ല. പ്രകടിപ്പിക്കാത്ത സ്നേഹം. മാനസികമായ പ്രതിരോധം തീരെ ഇല്ല.

നാദിറ

ലൈംഗിക ന്യൂനപക്ഷത്തോടുള്ള സഹതാപം ഉപയോഗിച്ച് കയറി വരാൻ ശ്രമിച്ചില്ല. തഗ് റാണി. നല്ല കണ്ടന്റുകൾ നൽകി.

പോരായ്മകൾ: ചില അനാവശ്യ പ്രതികരണങ്ങൾ . കൂടുതൽ പറയുന്നില്ല. അഞ്ചിൽ കൂടുതൽ സ്ഥാനം അർഹിക്കുന്നില്ല

6 ഷിജു (ഇതിൽ കൂടുതൽ അർഹിക്കുന്നില്ല )

7 സറീന (ഇതിൽ കൂടുതൽ അർഹിക്കുന്നില്ല)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+