'രജത്, ഫിറോസ്, റോബിൻ, പൊളിഞ്ഞ് വീണതാണ്; പക്ഷേ 'വിഷയം വൻ വിഷയമാണ്'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ന് പിന്നാലെയാണ് ബിഗ് ബോസിലെ ടോക്സിക് മത്സരാർത്ഥികൾ എന്ന തരത്തിലുള്ള ചർച്ച ഉയർന്നത്. സ്ക്രീൻ സ്പേസ് ഉണ്ടാക്കിയെടുക്കാനായിട്ടുള്ള മത്സരാർത്ഥികളുടെ കാട്ടികൂട്ടൽ പലപ്പോഴും പരിധി വിടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതോടെ ബിഗ് ബോസ് എന്ന ഷോ ടോക്സിക് ആളുകളെ പ്രോത്സാഹിപ്പിക്കുന ഷോയാണെന്ന തരത്തിലുള്ള വിമർശനങ്ങളും ഉണ്ടായിരുന്നു.
എന്നാൽ ഈ വിമർശനങ്ങളെ തള്ളുകയാണ് ഒരു ആരാധകൻ. ബിഗ് ബോസ് ഷോയുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്നും ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിൽ ആരാധകൻ പറയുന്നു. ഈ സീസണിലെ മികച്ച മത്സരാർത്ഥിയായ റിനോഷിനെ കുറിച്ച് ആരാധകൻ പങ്കുവെയ്ക്കുന്നുണ്ട്. വായിക്കാം

ഒരാൾ ബിഗ്ഗ് ബോസ്സിൽ വരുന്നത് (പൊതു ബോധം)
1. തല്ല് കൂടാൻ
2. എല്ലാ ടാസ്ക്കിലും ഒന്നാമൻ ആവാൻ
3. ഒറ്റപ്പെടൽ അഭിനയിക്കാൻ
4. വഴിയേ പോകുന്നവരെ മുഴുവൻ അനാവശ്യമായി തെറി പറയാൻ
5. കൊറേ പ്രീ പ്ലാൻഡ് തഗ്ഗ് ഇറക്കാൻ
6. മുൻ എപ്പിസോഡുകൾ കണ്ട് അത് പോലെ കോപ്പിക്യാറ്റ് കളിക്കാൻ.
എന്നാൽ ഇതൊന്നും അല്ല ബിഗ്ഗ് ബോസ് ഷോയുടെ ലക്ഷ്യം. നിങ്ങൾ നിങ്ങൾ ആയി കളിക്കുക എന്നതാണ്. ഫിസിക്കലി അത്ര കപ്പബിൾ അല്ലാത്തവരും, എല്ലാ ടാസ്‌ക്കളിലും ഒന്നാമത് എത്താത്ത പലരും, ബിഗ്ഗ് ബോസ്സ് വീട്ടിൽ പ്രദർശിപ്പിക്കാൻ ഉള്ള കഴിവുകൾ ഇല്ലാത്തവരും ഒക്കെ ബിഗ്ഗ് ബോസ് ജയിച്ചതും അത് കൊണ്ട് കൂടെയാണ്(പല പല ഭാഷകളിലെബിഗ്ഗ് ബോസ്സുകളിൽ)
ഓരോ കണ്ടസ്റ്റൻറ്റിയും വ്യക്തിത്വം, യഥാർത്ഥ സ്വഭാവം എല്ലാം 100 ദിവസം ആ വീട്ടിൽ കഴിയുന്നതോടെ അവർ പോലും അറിയാതെ പുറത്ത് വരും.
ആ 100 ദിവസം അവർ ശാരീരികമായും മാനസികമായും എത്തരത്തിൽ അതി ജീവിക്കും എന്നതിനൊപ്പം, പ്രേക്ഷകരെ എങ്ങനെ തന്റെ കൂടെ കൂട്ടുന്നു എന്നതും മാത്രമാണ് ബിഗ്ഗ് ബോസ്സ് ജയിക്കാൻ വേണ്ട മാനദണ്ഡങ്ങൾ.

നന്മമരം ആയി അഭിനയിച്ചാലും ഗർജിക്കുന്ന സിംഹമായി അഭിനയിച്ചാലും ഒറ്റപ്പെടൽ അനുഭവിക്കുന്ന പവമായി അഭിനയിച്ചാലും, ബിഗ്ഗ് ബോസ്സ് ടാക്കുകളിലൂടെയും ആ വീട്ടിലെ ബാക്കി ആൾക്കാരുടെ സ്വഭാവത്തിന്റെ വൈവിധ്യങ്ങളുടെ കോണ്ഫ്‌ളിക്റ്റ്കളിലൂടെയും ഫലമായി 100 ദിവസം കൊണ്ട് കണ്ടസ്റ്റൻണ്ടിന്റെ യഥാർത്ഥ മുഖം പുറത്ത് വരും. അതിൽ ഏറ്റവും മലയാളികൾക്ക് ഇഷ്ട്ടമുള്ള ആൾ ജയിക്കുകയും ചെയ്യും.
എന്തൊക്കെ ക്യാരക്റ്ററിസങ്ങൾ നിങ്ങൾ അഭിനയിച്ചു കാണിക്കാൻ ശ്രമിച്ചാലും അതൊക്കെ ഒരു ഘട്ടത്തിൽ പൊളിഞ്ഞു വീണത്തിനാലാണ് ഒരു ഘട്ടത്തിൽ ബിഗ്ഗ് ബോസ്സ് വിന്നർ ആയേക്കാം എന്നു കരുതിയ രജത്, ഫിറോസ്, റോബിൻ ഒക്കെ പാതിയിൽ ഷോയിൽ നിന്ന് പുറത്ത് പോയത്.
ടോക്സിസിറ്റി അളക്കാനുള്ള ഗെയിം അല്ല ബിഗ്ഗ് ബോസ്സ്. ഓരോ ആളുകളെയും അളക്കാനുള്ള ഗെയിം ആണ്. അതിൽ വിജയിക്കുക പ്രേക്ഷകരെ തന്റെ സ്വഭാവം കൊണ്ട് തന്നിലേക്ക് അടുപ്പിക്കാൻ സാധിക്കുന്ന റിയൽ ഓർജിനലുകൾ ആയിരിക്കും.

ബിഗ്ഗ് ബോസ്സ് ഷോയിലെ റിനോഷിന്റെ വ്യക്തിത്വം ഇഷ്ട്ടപ്പെട്ടു അയാൾക്ക് ഒപ്പം കൂടിയവർ ഉണ്ട്. 100 ദിവസത്തെ പരീക്ഷണത്തിൽ അയാൾ ക്രീയേറ്റ് ചെയ്തെടുത്തതാണ് ആ നന്മ മരം ഇമേജ് എങ്കിൽ അത് പൊളിഞ്ഞു വീഴുമ്പോൾ ആ കൂടെ കൂടിയവരും അയാളെ ഇട്ടു പോകും.
പോകണം. കാരണം ഇത് ഒരു വ്യക്തിയുടെ ജയത്തിനു വേണ്ടി യുദ്ധങ്ങൾ നയിക്കേണ്ടി വരുന്ന ആർമികളുടെ കേവല ഫാൻ പവർ കാണിക്കൽ വേദി മാത്രമല്ല. പ്രേക്ഷകരുടെ നിലവാരം കൂടെ അളക്കാനുള്ള ഗെയിം ആണ്.
എന്തായാലും ഇത് വരെയുള്ള ഗെയിം വെച്ചു അനവധി നിരവധി ആളുകളെ തന്റെ ഒപ്പം കൂട്ടിക്കൊണ്ട് റിനോഷ് ബ്രോ ഒരു വൻ വിഷയമായി മുൻപിൽ തന്നെയുണ്ട്.












Click it and Unblock the Notifications