'എല്ലാം അഖിലിനെതിരായ പ്രശ്നങ്ങൾക്ക് ശേഷം; റിനോഷ് ആണ് നിങ്ങളുടെ ടാർഗറ്റ് എങ്കിൽ എന്തിനീ വളഞ്ഞ വഴി'; വിമർശനം
കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ കായിക മത്സരങ്ങളിൽ മികവ് പുലർത്തുന്ന താരങ്ങളിൽ ഒരാളാണ് വുഷു ചാമ്പ്യൻ കൂടിയായ അനിയൻ മിഥുൻ. എന്നാൽ ബിഗ് ബോസ് ഷോയ്ക്ക് യോഗ്യനായ മത്സരാർത്ഥിയല്ല മിഥുനെന്നും അതുകൊണ്ട് തന്നെ താരത്തെ ഉടൻ പുറത്താക്കണമെന്നുമുള്ള അഭിപ്രായങ്ങൾ ബിഗ് ബോസ് ആർമി ഗ്രൂപ്പുകളിൽ ഉയരുന്നുണ്ട്.
എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ഒരു ആരാധകൻ. എന്തുകൊണ്ട് ഹൗസിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് മിഥുൻ എന്ന് കാര്യ കാരണ സഹിതം ബിഗ് ബോസ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ ആരാധകൻ വിശമദമാക്കുന്നു. മിഥുനെതിരെ ചിലർ രംഗത്തെത്താൻ കാരണമെന്തെന്നും കുറിപ്പിൽ പറയുന്നു. വായിക്കാം

'എല്ലാവരും പറയുന്നത് മിഥുൻ ഹൗസിൽ ഒന്നും ചെയ്യുന്നില്ല എന്നാണ്. സീസൺ 5 ൽ തുടക്കം മുതൽ കണ്ട് കൊണ്ടിരുന്ന പ്രേക്ഷകൻ എന്ന നിലയിൽ പറയാം, ആദ്യത്തെ കട്ട ടാസ്കിൽ ഏറ്റവും നന്നായി പെർഫോം ചെയ്തത് മിഥുൻ ആണ്. ഒരു പക്ഷെ ദേവു പിറകിൽ നിന്ന് കുത്തിയില്ലായിരുന്നെങ്കിൽ ആ വീക്ക് ക്യാപ്റ്റൻസിയിൽ വരേണ്ടിയിരുന്ന ആൾ. പിന്നീട് നടന്ന പെർഫോമൻസ് ടാസ്കിൽ ശ്രുതിയുമായി ഉള്ള പ്രകടനം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. തന്റെ മേഖല അല്ലാതെയും കൂടി മിഥുൻ ആ ടാസ്ക് നന്നായി ചെയ്തു.
പിന്നീട് നടന്ന ഒട്ടുമിക്ക ടാസ്കിലും മിഥുൻ ഭാഗമായ ടീം വിജയിച്ചിട്ടുണ്ട്. അതിൽ തന്നെ മാണിക്യക്കല്ല് ടാസ്കിൽ സുപ്രധാന വഴിത്തിരിവ് കൊണ്ടുവന്ന വ്യക്തിയാണ് മിഥുൻ. ആ വീക്കിൽ ആ കാപ്റ്റൻസിയിലേക് നോമിനേറ്റും ചെയ്യപ്പെട്ടു. അത് കൂടാതെ ഒന്ന് രണ്ട് വട്ടം കൂടി കാപ്റ്റൻസിയിലേക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഒരു വട്ടം കാപ്റ്റൻ ആകുകയും ചെയ്തു. പിന്നെ ഈ സീസണിൽ ജയിലിൽ പോകാത്ത ഏക വ്യക്തി മിഥുൻ തന്നെ ആണ്. അതും എടുത്തു പറയേണ്ട ഒന്നാണ്.
പിന്നെ തരുന്ന ഡെയ്ലി ടാസ്കിൽ ആയാലും അദ്ദേഹം വളരെ നല്ല രീതിയിൽ പെർഫോം ചെയ്യാറുണ്ട്. ഇത്ര ഒക്കെ ചെയ്തിട്ടും മിഥുൻ വെറും വേസ്റ്റ് എന്ന് വരുത്തി തീർക്കാൻ ഈ ഗ്രൂപ്പിലുള്ളവർ ഒരുപാട് കഷ്ടപ്പെട്ടുന്നുണ്ട്. മിഥുൻ ബിഗ് ബോസ് ഷോയ്ക്ക് യോജിച്ച ഒരു മത്സരാർത്ഥി ആണെന്ന് ഞാൻ ഒരിക്കലും പറയില്ല. കാരണം അദ്ദേഹത്തിന് ഒരുപാട് ലിമിറ്റേഷൻസ് ഉണ്ട്. പ്രധാനമായും ഒരു കാര്യം പറഞ്ഞു ഫലിപ്പിക്കാൻ ഉള്ള കഴിവില്ലായ്മ.
എന്നിരുന്നാലും അയാൾ തന്നാൽ ആകുന്ന വിധം ഇടപെടണം എന്ന് തോന്നുന്ന വിഷയത്തിൽ ഒക്കെ ഇടപെട്ടിട്ടമുണ്ട്. ചക്രവ്യൂഹം ടാസ്കിൽ ആയാലും, പിന്നെ ഒമർ, റെനീഷ, മാരാർ എന്നിവരുടെ വിഷയത്തിൽ ഒക്കെ മിഥുൻ ഇടപെട്ടിട്ടുണ്ട്. തനിക്ക് പറ്റുന്ന പോലെ തന്നെ. എല്ലാവർക്കും ക്രിസ്റ്റൽ ക്ലിയർ ആയി സംസാരിക്കാൻ പറ്റിയെന്ന് വരില്ല. അതിന്റെ പേരിലൊക്കെ ഒരാളെ അടിച്ചമർത്തുന്നവരോട് പുച്ഛം മാത്രം.
ഒരുപക്ഷേ മാരാർ ആയിട്ടുള്ള ഇഷ്യൂന് ശേഷം ആണ് മിഥുന് ഇത്ര അധികം വെറുപ്പ് കിട്ടുന്നത്. ഇത്രയും വെറുക്കപ്പെടാൻ അദ്ദേഹം എന്ത് വലിയ തെറ്റാണ് ചെയ്തതെന്ന് മനസിലാകുന്നില്ല. ഇനി റിനോഷ് ആണ് നിങ്ങളുടെ ടാർഗറ്റ് എങ്കിൽ എന്തിനീ വളഞ്ഞ വഴി. പ്രിയ മിഥുൻ, നിങ്ങൾക്ക് പറ്റിയ ഗെയിം അല്ല ഇത്, പുറത്ത് വരൂ, അവിടെ ഉള്ള വലിയ ഗെയിമേഴ്സ് ഗെയിം തുടരട്ടെ'.












Click it and Unblock the Notifications