Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഷിജുവും പുറത്തായാല്‍ മാരാരുടെ തന്ത്രം വിജയിക്കും, വിളിച്ച് വരുത്തി അപമാനിക്കാന്‍ ശ്രമിച്ചയാള്‍ ജേതാവാകും'

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ കഴിഞ്ഞ ദിവസം വിഷ്ണു ജോഷി പുറത്തായത് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയെന്ന വിശേഷണം സ്വന്തമാക്കിയാണ് വിഷ്ണു 84-ാം ദിവസം പുറത്തായിരിക്കുന്നത്. അഖില്‍ മാരാരുടെ വലംകൈയായിരുന്ന വിഷ്ണു ഷോയില്‍ നിന്ന് പുറത്താകുന്നത് മാരാര്‍ക്ക് തിരിച്ചടിയാകും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

എന്നാല്‍ വിഷ്ണുവിന്റെ പുറത്താകല്‍ പോലും മാരാര്‍ കണക്കുകൂട്ടിയത് പോലെയാണ് നടക്കുന്നത് എന്ന വ്യത്യസ്ത നിരീക്ഷണവുമായി ഒരു പ്രേക്ഷകന്‍ രംഗത്തെത്തിയിരിക്കുകയാണ് ജോയല്‍ ജോസ് എന്ന പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് സംബന്ധിയായ ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച നിരീക്ഷണം പങ്ക് വെച്ചിരിക്കുന്നത്. മാരാര്‍ തന്നെ ഈ സീസണിലെ വിജയിയാകും എന്ന കാര്യം ഉറപ്പാണ് എന്നും ജോയല്‍ പറയുന്നു. ജോയലിന്റെ കുറിപ്പ് വായിക്കാം.

akhil marar

'സോ ഗയ്സ്, ദാറ്റ് സോ കോള്‍ഡ് അന്‍പ്രെഡിക്ടബിള്‍ എവിക്ഷന്‍ ഈസ് ഡണ്‍. ബിഗ് ബോസ് കഴിഞ്ഞ സീസണുകള്‍ കണ്ടിട്ടുള്ളവര്‍ക്ക് മനസ്സിലാകും ഇതിന്റെ ഫോര്‍മാറ്റ് ഏകദേശം ഒരു പോലെ ആണ് പോകുന്നത് എന്ന്. എല്ലാ സീസണിലും ഇത് പോലെ ആരും പ്രതീക്ഷികാത്ത ചിലര്‍ പോകും. അത് ഈ ഷോയുടെ വളര്‍ച്ചക്ക് അനിവാര്യമാണ്. നമ്മള്‍ പ്രതീക്ഷിച്ചവര്‍ തന്നെ പോയിക്കൊണ്ടിരുന്നാല്‍ ഇത് പോലെ ഒരു ഡിസകഷന് പോലും അവസരം ഉണ്ടാകില്ല.

ജനങ്ങള്‍ ഇതിനെ പറ്റി ചര്‍ച്ച ചെയ്യുന്നത് ആണ് അവരുടെ വിജയം. ശരിയാണ് വിഷ്ണു പോകേണ്ടിയിരുന്ന ആളല്ല. പക്ഷേ ഓര്‍ക്കുക ഇവിടെ ഒരു വിജയിയേ ഉള്ളൂ. ബാക്കി എല്ലാവരും പുറത്ത് പോകേണ്ടവര്‍ ആണ്.. എപ്പോള്‍ പോകുന്നു എന്നതിലുപരി എങ്ങനെ പോകുന്നു എന്നതില്‍ ആണ് കാര്യം. ഇന്നലെ ഇറങ്ങി പോകുമ്പോള്‍ വിഷ്ണുവിന് കിട്ടിയ സ്വീകരണം മാത്രം മതി അയാളുടെ വിജയം അറിയാന്‍.

ബാക്ക് ടു മാരാര്‍. ഈ ഷോയില്‍ പങ്കെടുക്കുന്നതിലും നല്ലത് ലുലു മാളില്‍ പോയി മുണ്ട് പൊക്കി കാണിക്കുന്നതാണ് എന്ന് പറഞ്ഞ മാരാരെ അപമാനിച്ചു വിടാന്‍ വേണ്ടി മാത്രമായിരിക്കും ഈ ഷോയിലേക്ക് വിളിച്ചത്. പക്ഷേ ഇതുവരെ വന്ന സീസണില്‍ ഇത്രേം മികച്ച രീതിയില്‍ പ്ലാന്‍ ചെയ്തും ജനങ്ങളുടെ പള്‍സ് അറിഞ്ഞു കളിക്കുന്നതുമായ മറ്റൊരു മത്സരാര്‍ത്ഥിയില്ല എന്നതാണ് സത്യം.

ഏത് വിധേനയും പുറത്താക്കാന്‍ വേണ്ടി 4 ചലഞ്ചേഴ്സിനെവരെ അയച്ചു. അവരും തോറ്റു മടങ്ങി. ബിഗ് ബോസ് ഹൗസിനുള്ളില്‍ ഉളളവര്‍ തന്നെ പറയുന്നു മാരാര്‍ അണ് ഏറ്റവും അര്‍ഹതപ്പെട്ടവന്‍ എന്ന്. കണ്ടന്റ് കൊണ്ടും ഫാന്‍സ് സപ്പോര്‍ട്ട് കൊണ്ടും ഈ ഷോക്ക് ഇനി മറ്റൊരു വിന്നര്‍ ഉണ്ടാകില്ല. അങ്ങനെ ഒരു അവസ്ഥ വന്നാല്‍ കാണുന്ന പ്രേക്ഷകര്‍ക്ക് അവസാന വീക്കില്‍ ഉള്ള ഒരു ത്രില്‍ നഷ്ടപ്പെടും.

ഇന്നലത്തെ ഒരു എപ്പിസോഡ് കൊണ്ട് മാരാര്‍ക്ക് കിട്ടുമെന്ന് ഉറപ്പിച്ച കപ്പ് നഷ്ടപ്പെടും എന്ന് പലര്‍ക്കും തോന്നിയെങ്കില്‍ അത് തന്നെയാണ് അവരുടെ വിജയം. വിഷ്ണു പോയതോടെ ആരു വേണേലും പുറത്ത് പോകാമെന്ന ഒരു ചിന്ത നമ്മുടെ ഇടയിലും ബിഗ് ബോസ് ഹൗസിന്റെ ഉള്ളിലും വന്നിട്ട് ഉണ്ട്. ഇതായിരുന്നു അവര്‍ക്ക് വേണ്ടതും ഇനി പോയിന്റിലേക്ക്... തനിക്ക് അവസാന 5 ല്‍ വേണ്ടത് ശോഭ, നാദിറ അനിയന്‍, റിനോഷ് ആണ് എന്ന് മാരാര്‍ പറയുന്നതിന്റെ അര്‍ത്ഥം ഷിജുവും വിഷ്ണുവും എല്ലാം അതിനു മുന്നേ പുറത്താകണം എന്ന് തന്നെയാണ്.

നേരിട്ട് അത് പറഞ്ഞില്ലേല്‍ പോലും. മാരാരുടെ വലം കൈ അരിഞ്ഞു എന്ന് സന്തോഷിച്ചു നടക്കുന്നവര്‍ മനസ്സിലാക്കേണ്ടത് വിഷ്ണു പോയതോടെ മാരാര്‍ എന്ന മത്സരാര്‍ത്ഥിയുടെ ആ വീട്ടിലെ ഏറ്റവും വലിയ എതിരാളി ആണ് പോയത് എന്നതാണ്. അടുത്ത എവിക്ഷനില്‍ ഷിജു കൂടി പുറത്തായാല്‍ ഈ 100 ദിവസവും അയാളുടെ പ്ലാനില്‍ അണ് കളി നടന്നത് എന്ന് ഉറപ്പിച്ചു പറയാന്‍ പറ്റും.

ഒരു വോട്ട് പോലും പുറത്ത് പോകാതെ മാരാരിലേക്ക് എത്താന്‍ അത് സഹായിക്കും .അപ്പുറത്തെ സൈഡില്‍ ശോഭ, ജുനൈസ്, മിഥുന്‍, റിനോഷ് വോട്ടുകള്‍ സ്പ്ലിറ്റ് ആകും. ഈ ഷോക്ക് ഇത്രേം കണ്ടന്റ് നല്‍കിയ മാരാരെ അല്ലാതെ മറ്റൊരാളെ വിന്നര്‍ ആക്കാന്‍ ഇനി ഏഷ്യനെറ്റിന് കഴിയും എന്ന് തോന്നുന്നില്ല. അല്ലാത്തപക്ഷം ഒരു ഫിസിക്കല്‍ അസോള്‍ട്ട് ഉണ്ടാകണം. ഷിജു അതിനു മാരാരെ വിടും എന്ന് തോന്നുന്നില്ല.

akhil marar

ഒരു കണക്കിന് ഷിജു അവിടെ നില്‍ക്കുന്നതും കഴിഞ്ഞ ആഴ്ച ഫിസിക്കല്‍ ടാസ്‌കുകള്‍ കൊടുക്കാതെ ഇരുന്നതും ശോഭയെ ഒന്ന് തൊട്ടപ്പോള്‍ ഫിസിക്കലി പുറത്താകാന്‍ പാടില്ല എന്ന് പറഞ്ഞതും അങ്ങനെ ഒരു കാരണം കൊണ്ട് മാരാര്‍ പുറത്താകരുത് എന്ന് കരുതിയിട്ട് തന്നെ ആകണം. കാരണം കഴിഞ്ഞ ബിഗ് ബോസ് സീസണുകളിലെ പോലെ മറ്റൊരു അര്‍ഹതപ്പെട്ട വിജയി ഈ സീസണില്‍ ഇല്ല എന്നത് ആണ്.

പിന്നെ ഇന്നലത്തെ ഒച്ചയെടുക്കലും പേടിപ്പിക്കലുമെല്ലാം നമ്മിടെ കണ്ണില്‍ പൊടി ഇടാന്‍ വേണ്ടി മാത്രം. ഒരു കാര്യം മാത്രം ഓര്‍ക്കുക. ഇനിയും 16 ദിവസങ്ങള്‍ കൂടി ഉണ്ട്. ഇന്നലത്തോടെ കളി അവസാനിച്ചിട്ടില്ല. വെറുതെ ഏഷ്യനെറ്റിനെയോ മോഹന്‍ലാലിനെയോ ചീത്ത വിളിച്ചിട്ട് കാര്യമില്ല. അണ്‍ഫെയര്‍ എവിക്ഷന്‍ എന്ന് വിളിക്കുമ്പോളും ഫെയര്‍ ആയിട്ട് ഉള്ള ഒരു വിന്നറിലേക്ക് ഉള്ള ആദ്യത്തെ പടി ആയിട്ട് കാണാം നമുക്ക്.

അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കപ്പ് തമ്പിക്കും കൂടി വേണ്ടി അണ്ണന്‍ തന്നെ തൂക്കും. ഇന്നലത്തെ എപ്പിസോഡ് കണ്ട് ആനന്ദം പൂണ്ടവരോടും ആഘോഷിച്ചവരോടും... 'എന്റെ പകയില്‍ നീറി ഒടുങ്ങുമ്പോള്‍ അവരറിയും ഞാന്‍ അവരുടെ ഒരേ ഒരു രാജാവായിരുന്നുവെന്നു.. ഒരേ ഒരു രാജാവ്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+