Get Updates
Get notified of breaking news, exclusive insights, and must-see stories!

'അക്കാര്യം സംഭവിച്ചാൽ റിനോഷിന്റെ വോട്ട് കുറയും, അയാളുടെ പ്രസക്തി കുറയും'; വൈറൽ കുറിപ്പ്

കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ തുടക്കത്തിൽ തന്നെ വളരെ ജനപിന്തുണ നേടിയെടുക്കാൻ കഴിഞ്ഞ താരമാണ് റിനോഷ് ജോർജ്. വലിയ തർക്കങ്ങൾക്കും ബഹളൾക്കും നിൽക്കാതെ തന്റെ കാര്യം മാത്രം നോക്കി മുന്നോട്ട് പോകുന്ന റിനോഷിന്റെ രീതികളാണ് പലപ്പോഴും കയ്യടി നേടാൻ കാരണമായിട്ടുള്ളത്. എന്നാൽ ഷോ ഫൈനലിലേക്ക് അടുക്കുമ്പോൾ റിനോഷിന്റെ ഈ നിശബ്ദ ഗെയിമിനെതിരെ വിമർശനം ഉയരുന്നുണ്ട്. ഇപ്പോഴിതാ ഗെയിം തന്ത്രം മാറ്റിയില്ലെങ്കിൽ വരും ദിവസങ്ങളിൽ റിനോഷ് വലിയ തിരിച്ചടി നേരിട്ടേക്കുമെന്ന് പറയുകയൊണ് ഒരു ആരാധകൻ. റിനോഷിന്റെ ഇതുവരെയുള്ള ഗെയിമിനെ വിലയിരുത്തി കൊണ്ട് ആരാധകൻ പങ്കിട്ട കുറിപ്പ് ഇങ്ങനെ-

'റിനോഷ് വളരെ ശാന്തനായ ആയ വളരെ റിസേർവ്ഡ് ആയ ഒരു മനുഷ്യൻ ആയി ആണ് തോന്നിയിട്ടുള്ളത്.ഒരു സോഷ്യൽ പേഴ്സൺ ആണെന്ന അഭിപ്രായം തീരെ ഇല്ല. പേഴ്സണൽ ലൈഫിൽ അധികം പ്രശ്നങ്ങളിൽ ഭാഗമാകാതെ സേഫും പീസും ആയി ഇരിക്കാൻ ആണ് ശ്രമിക്കാറുള്ളത് എന്ന് അയാൾ തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്.അങ്ങനെയുള്ള ഒരാൾ ബിഗ്‌ബോസ് പോലെ ഒരു റിയാലിറ്റി ഷോയിൽ വന്നാലുണ്ടാകാവുന്ന എല്ലാ നെഗറ്റീവ്സും അയാൾക്കുണ്ട്.

rinosh-george

റിനോഷിന്റെ വലിയ പോസിറ്റീവ് എന്നത് അയാൾക്ക് സംസാരിക്കാനും ആളുകളെ എന്റർടൈൻ ചെയ്യിക്കാനും കഴിയും എന്നതാണ്. നെഗറ്റീവിറ്റി കൂടുതൽ സ്‌പ്രെഡ്‌ ആകുന്ന ഒരു സ്പെയിസിൽ ഒരാൾ പോസിറ്റീവ് വൈബ് പ്രേക്ഷകർക്ക് ഇടയിലും ആ ഹൌസിൽ ഉള്ളവർക്ക് ഇടയിലും ഉണ്ടാകുമ്പോൾ അയാൾക്ക് ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കും. അങ്ങനെ ഒരു വലിയ ഇമ്പാക്ട് അയാൾക്ക് അവിടെ തുടക്കത്തിൽ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ അതിനും അയാൾക്ക് കഴിയുന്നില്ല എന്നതും കൂടി ചേർത്ത് വായിക്കേണ്ടതുമുണ്ട്.

റിനോഷ് ക്രീയേറ്റ് ചെയ്ത ഇംപാക്ട് കാരണം തുടക്കം മുതൽ പുള്ളിക്ക് അത്യാവശ്യം നല്ല ഫാൻ ഫോള്ളോയിങ് ഉണ്ട് .കൂടുതലും ടീനെജ്‌ പെൺകുട്ടികൾക്ക് ഇടയിൽ ആണ് അയാൾക് ഫാൻസ്‌ ഉള്ളത് എന്നും മനസ്സിലാക്കുന്നു..!
ഒരു ടീനേജ് - യൂത്ത് മല്ലു റിപ്രസന്റെഷൻ തന്നെയാണ് അതിന് ഒരു കാരണം.
റിനോഷ് സൃഷ്‌ടിച്ച ഇമ്പാക്ട് അറിയണം എങ്കിൽ ഈ സീസണിന്റെ തുടക്ക കാലത്തെ റിയാസ് അടക്കമുള്ള പലരുടെയും ഇന്റർവ്യൂസിൽ ഇഷ്ടപെട്ട ബിബി കഥാപാത്രം ആര് എന്ന ചോദിക്കുമ്പോൾ പലരും റിനോഷിന്റെ പേര് മറുപടിയായി പറയുന്നത് കാണാം..!നിലവിൽ പലരും "വാഴ" എന്ന് ട്രോൾ ചെയ്യുമ്പോഴും ആൾക്ക് ഒരു നല്ലവനായ ഉണ്ണി ഇമേജ് പൊതുവിൽ ഉണ്ട് എന്നത് പലരും സമ്മതിക്കുന്നതാണ്.ആവശ്യത്തിന് മാത്രം സംസാരിക്കുന്ന,പറയുന്ന കാര്യങ്ങളിൽ വ്യക്തത ഉള്ള, തന്റെതായ ഒരു സ്റ്റാൻഡ് ഉള്ള, ആരുടേയും വെറുപ്പ് സമ്പാധിക്കാത്ത ആൾ എന്ന നിലയിൽ അമ്മമാർക്കൊക്കെയും പുള്ളിയെ ഇഷ്ടമാണ്.

ബിബി ഹൗസിൽ പോലും റിനോഷിനോട് ആർക്കും ദേഷ്യ ഇല്ല എന്നത് കൂടി എടുത്തു പറയേണ്ട ഒന്നാണ്.റിനോഷിനെ ഏറ്റവും കൂടുതൽ പ്രോവൊക്ക് ചെയ്തിട്ടുള്ള മാരാർ പോലും റിനോഷ് ബിബി മെറ്റീരിയൽ അല്ല എന്നെ പറഞ്ഞിട്ടുള്ളു.അയാൾക്ക് ഒരു ക്വാളിറ്റി ഇല്ല എന്ന് പോലും എവിടെയും പറഞ്ഞിട്ടില്ല എന്നത് കൂടി ഓർക്കണം. കൂടാതെ നല്ല പിആർ വർക്കും അയാൾക്ക് സോഷ്യൽ മീഡിയയിൽ ഉണ്ട്.ഒപ്പം ഇപ്പോൾ വരുന്ന വാഴ ട്രോളുകൾ കാരണം ഒരു സിമ്പതി കൂടി അയാൾക്ക് ലഭിക്കുന്നു.അത് അയാളെ സോഷ്യൽ മീഡിയയിൽ എങ്കിലും ലൈവ് ആയി നിർത്തുന്നുമുണ്ട്.അതും അയാൾക്ക് ഗുണമാകരമാണ് എന്ന് വേണം അനുമാനിക്കാൻ.

മിഥുനുമായുള്ള സൗഹൃദം റിനോഷിനു ആരോഗ്യകരമല്ല എന്നാണ് എന്റെ വിലയിരുത്തൽ. മിഥുനെ അന്ധമായി പിന്തുണയ്ക്കുന്നത് റിനോഷിനു നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കാൻ ഭാവിയിൽ സാധ്യതയുണ്ട്.റിബ് ബ്രെക്കിങ് സംഭവം റിനോഷിന്റെ ഇമേജിനെ ബാധിച്ചിരുന്നു എന്നതും എതിരാളികൾക്ക് റിനോഷിനെതിരെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരേ ഒരു ആയുധമായി അത് മാറിയതും ഇതോടൊപ്പം ചേർത്ത് വായിക്കണം.മാത്രമല്ല മിഥുനുമായുള്ള സൗഹൃദം അയാളെ കൂടുതൽ തെറ്റായ ഗെയിം സ്ട്രടെജിയിലേക്കും നയിക്കുന്നുണ്ട്.. കൂടുതൽ പ്രശ്നങ്ങളിലേക്ക് ഭാഗമാകാതെ തങ്ങളുടെ ജോലി നോക്കിയും ടാസ്ക് കളിച്ചും മുന്നോട്ട് പോകുക എന്നതാണ് അവരുടെ നിലവിലെ സ്ട്രേറ്റജി. എന്നാൽ സൈലന്റ് ആയിരിക്കുന്ന ഒരാളെ മടിയൻ ആയും ആക്റ്റീവ് അല്ലാത്ത ഒരാൾ ആയും പ്രേക്ഷകർ തെറ്റിദ്ധരിക്കാനും ഇടയുണ്ട് എന്നത് അയാൾ ഓർക്കുന്നില്ല.

റിനോഷിനെ തിരുത്തുന്ന ഗൈഡ് ചെയ്യുന്ന കൂടുതൽ ആക്റ്റീവ് ആക്കി നിർത്തുന്ന ഒരു സുഹൃദമാണ് ബിബി ഹൗസിൽ അയാൾ ഡീസർവ് ചെയ്യുന്നത്. സുഹൃത്തുക്കൾക്ക് പെട്ടെന്ന് ഇൻഫ്ലുവൻസ് ചെയാനും ഇമോഷണലി മാനിപുലേറ്റ് ചെയ്യാനും സാധിക്കുന്ന ഒരാൾ ആണ് റിനോഷ്. അത് അയാളുടെ ഒരു വീക്ക് പോയിന്റ് കൂടി ആണ്. ശോഭയും ജുനൈസും ഒക്കെ അത് തിരിച്ചറിഞ്ഞു കൂടെ നിൽക്കുന്നതായും തോന്നിയിട്ടുണ്ട്.ആക്റ്റീവ് അല്ലാത്തത് കൊണ്ട് തന്നെ ഹൌസിൽ എന്താണ് നടക്കുന്നത് എന്ന് റിനോഷ് നേരിട്ട് അറിയാത്തത് കാരണം അയാളെ മാണിപ്പുലെറ്റ് ചെയ്യാൻ വളരെ എളുപ്പവുമാണ് !

റിനോഷ് കിച്ചൻ ടാസ്കിൽ നിന്നും പരമാവധി ഒഴിഞ്ഞു മാറി ഹൌസിൽ ആക്റ്റീവ് ആകേണ്ടതുണ്ട് !!ഉൾവലിഞ്ഞു നിന്നുകൊണ്ടുള്ള ഗെയിം ബിഗ്‌ബോസ് പോലെ ഒരു റിയാലിറ്റി ഷോയിൽ എല്ലായപ്പോഴും സേഫ് ആയിരിക്കില്ല.നിലവിൽ മാരാർക്ക് മുകളിൽ മറ്റാരും ഡോമിനൻസിൽ വരാതിരിക്കുന്നത് കൊണ്ട് മാത്രമാണ് ന്യുട്രൽ ഫാൻസ്‌ റിനോഷിനു ഒപ്പമുള്ളത്.അവിടെ മറ്റൊരാൾ ഡോമിനൻസിൽ വന്നാൽ റിനോഷിന്റെ പ്രസക്തി അവസാനിക്കാനും വോട്ട് ഷെയർ കുറയാനും സാധ്യതയുണ്ട്. പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും കണ്ടന്റ് സൃഷ്ടിക്കുന്നവർക്ക് ആണ് ബിഗ്‌ബോസിൽ നില നിൽപ്പ് ഉള്ളത്.

നിലവിലെ സാഹചര്യത്തിൽ അവസാന അഞ്ചു പേരിൽ ഒരാളാകാൻ സാധ്യതയുള്ള ഒരാൾ കൂടിയാണ് റിനോഷ്. ഈ പോരായ്മകൾ പരിഹരിച്ചു കൊണ്ട് റിനോഷ് മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു.. അങ്ങനെ തന്നെ സംഭവിക്കട്ടെ.. ഷോ കൂടുതൽ ആസ്വാദ്യകരമാക്കാൻ അയാൾക്ക് സാധിക്കട്ടെ..!'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+