'അക്കാര്യം സംഭവിച്ചാൽ ബിഗ് ബോസ് ഷോയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും; മിഥുനെ പുറത്താക്കുന്നത് ഉചിതം'; ശാലിനി
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ അനിയൻ മിഥുനുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് മുൻ ബിഗ് ബോസ് താരം ശാലിനി നായർ. ഇനിയും ഷോ ടൈറ്റിലിനു വേണ്ടി മത്സരിക്കാനുള്ള മാനസികാവസ്ഥ മിഥുനുണ്ടാവുമെന്ന് കരുതുന്നില്ലെന്നും വാക്ക് ഔട്ട് ചെയ്യാൻ മിഥുൻ തയ്യാറാകുന്നുവെങ്കിൽ ഷോയിൽ നിന്ന് അയാളെ പോകുവാൻ അനുവദിക്കേണ്ടതുണ്ടെന്നും ശാലിനി പറഞ്ഞു.
ശാലിനിയുടെ വാക്കുകൾ ഇങ്ങനെ- 'ഷോയുടെ നിലനിൽപ്പിനെ ഒരൊറ്റ മത്സരാർത്ഥിയുടെ സ്റ്റേറ്റ്മെന്റ് മാറ്റിമറിച്ചേക്കാം!! 100 ദിവസത്തെ ബിഗ് ബോസ് യാത്രയിൽ മാനസികമായി പല വെല്ലുവിളികളും മത്സരാർത്ഥികൾ നേരിടുന്നുണ്ട്. ഷോ കഴിഞ്ഞതിനു ശേഷവും അപ്രതീക്ഷിതമായ എവിക്ഷനുകൾക്ക് ശേഷവും ഇതുപോലുള്ള സാഹചര്യങ്ങളിൽ കൂടി കടന്നുപോയ ഒരുപാട് പേരുണ്ടാകാം!! ഇത് വരെയും ചർച്ച ചെയ്യപ്പെട്ടില്ലാത്ത ഒരു വിഷയം പറയാൻ ശ്രമിക്കുന്നു!!"MENTAL HEALTH IS VERY IMPORTANT FOR EVERYONE"

അനിയൻ മിഥുൻ തെറ്റ് ചെയ്‌തെന്ന് ബോധ്യമായെങ്കിൽ ഇജക്റ്റ് ചെയ്യുകയാണ് വേണ്ടത്. മിഥുൻ ചെയ്തത് തെറ്റെന്ന് തെളിഞ്ഞാൽ ഷോയിൽ നിന്നും പുറത്താക്കി നിയമത്തെ നേരിടട്ടെ. ഇന്ത്യൻ ആർമിയെ കുറിച്ച് വാസ്തവവിരുദ്ധമായ രീതിയിലുള്ള പ്രസ്താവനകൾ മിഥുനിൽ നിന്നും ഉണ്ടായതിന് വന്നേക്കാവുന്ന പരിണിത ഫലങ്ങൾ അറിയാനും അതുമായി മുന്നോട്ട് പോകുവാനും മിഥുൻ ബാധ്യസ്ഥൻ തന്നെ ആണ്.
വാക്ക് ഔട്ട് ചെയ്യാൻ മിഥുൻ തയ്യാറാകുന്നുവെങ്കിൽ ഷോയിൽ നിന്ന് പോകുവാൻ അനുവദിക്കേണ്ടതുണ്ട്. അയാളുടെ സ്വാതന്ത്ര്യം, ഇങ്ങനെയൊരു സാഹചര്യത്തിൽ പുറത്തിറങ്ങി നേരിടേണ്ടുന്ന കാര്യങ്ങൾ, മാനസികാരോഗ്യം,നിയമ നടപടിയെ നേരിടൽ എല്ലാം കണക്കിലെടുത്ത് മിഥുനെ ഷോയിൽ നിന്നും പുറത്താക്കുക തന്നെയാണ് ചെയ്യേണ്ടത്.
ഇനിയും ഷോ ടൈറ്റിലിനു വേണ്ടി മത്സരിക്കാനുള്ള മാനസികാവസ്ഥ മിഥുനുണ്ടാവുമെന്ന് കരുതുന്നില്ല. മാത്രമല്ല അപമാനം താങ്ങാനാവാതെ മിഥുൻ എന്നല്ല ഏതെങ്കിലും ഒരു മത്സരാർത്ഥി ബിഗ്ഗ്‌ബോസ്സ് ഷോയ്ക്ക് ശേഷം മാനസികമായി തളർന്ന അവസ്ഥയിൽ മെന്റൽ ട്രോമയിൽ നിന്ന് പുറത്ത് വരാൻ കഴിയാതെ അവരുടെ ജീവനെ തന്നെ ബാധിക്കാവുന്ന തരത്തിൽ തെറ്റായ തീരുമാനം എടുത്താൽ അത് ഏത് ഭാഷയിലാണെങ്കിലും ബിഗ്ഗ്‌ബോസ്സ് ഷോയുടെ നിലനിൽപ്പിനെ ബാധിച്ചേക്കാം. അങ്ങിനെ പല ഭാഷകളിലും സംഭവിച്ചിട്ടുമുണ്ട്.
ഇത്രയും ഗുരുതരമായ ഒരു പ്രശ്നത്തിന് പുറമെ 'വുഷു' ചാമ്പ്യൻഷിപ്പിനെ കുറിച്ചും മിഥുൻ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ലക്ഷകണക്കിന് ആളുകൾ മത്സരിക്കാൻ അവസരം കാത്തു നിൽക്കുന്ന ഇന്ത്യയിലെ തന്നെ വലിയ റിയാലിറ്റി ഷോയുടെ തിരഞ്ഞെടുപ്പിൽ ഇങ്ങനെയൊരു വീഴ്ച്ച സംഭവിച്ചെങ്കിൽ അതിൽ സംഘാടകർക്കും തെറ്റ് സംഭവിച്ചിരിക്കാം.
അടിയന്തിരമായി തീരുമാനം കൈക്കൊള്ളാതെയിരിക്കുന്നത് ബിഗ് ബോസ് ഷോയുടെ നിലനിൽപ്പിന് നല്ലതാണെന്നു തോന്നുന്നില്ല. ജീവിതത്തിൽ ഒരവസരം തന്ന ചാനലിനോടും ഷോയോടും നന്ദിയുള്ളത് കൊണ്ടും എനിക്ക് പറയാനുള്ളത് ഇങ്ങനെ അറിയിക്കാനേ വഴിയുള്ളൂ എന്നത് കൊണ്ടും ഇവിടെ കുറിക്കുന്നു. ഗെയിം എന്തെന്നറിയാതെ പോയി 21-മത്തെ ദിവസം മടങ്ങേണ്ടി വന്ന മത്സരാർത്ഥിയുടെ വാക്കുകളാണ്. എല്ലാം ചാനലിന്റെ തീരുമാനം പോലെ നടക്കട്ടെ!!'












Click it and Unblock the Notifications