'അഖിലിന്റെ ആദ്യ മാസ്റ്റർ സ്ട്രോക്ക്, ബിഗ് ബോസിൻ്റെ മാസ്റ്റർ പ്ലാനിനെ വരെ പൂട്ടി, കപ്പ് മാരാർക്ക് തന്നെ'
കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് സീസൺ 5 ന്റെ ഗ്രാന്റ് ഫിനാലേയ്ക്ക് വൈകീട്ട് 7 ഓടെ തുടക്കമാകും. ആര് കപ്പുയർത്തുമെന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിലവിൽ അഞ്ച് പേരാണ് ഷോയിൽ അവശേഷിക്കുന്നത്.അഖിൽ മാരാർ, ശോഭ വിശ്വനാഥ്, ജുനൈസ് വിപി, റെനീഷ, ഷിജു എന്നിവരാണ് അവർ.
അഖിൽ മാരാർ തന്നെയായിരിക്കും വിജയകിരീടം ചൂടുകയെന്നാണ് ആരാധകരിൽ ഏറിയ വിഭാഗവും ചൂണ്ടിക്കാട്ടുന്നത്. അഖിലിന്റെ വിജയം പ്രവചിച്ചുള്ള നിരവധി കുറിപ്പുകൾ ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. എന്തുകൊണ്ട് അഖിൽ എന്നതിന് ഒരു ആരാധകൻ പങ്കിട്ട കുറിപ്പ് വായിക്കാം. അഖിൽ ആരാധകരുടെ ഹൃദയം കീഴടക്കിയത് എങ്ങനെയെന്ന് കുറിപ്പിൽ പറയുന്നു.

'മാരാരിൻ്റെ സീസൺ 5,ആരായിരുന്നു അഖിൽ മാരാർ,പരാജയപ്പെട്ട ഒരു സിനിമയുടെ സംവിധായകൻ. ചാനൽ ചർച്ചകളിൽ വള വള സംസാരിക്കുന്ന ഒരുത്തൻ. ഈ വർഷത്തെ ബിഗ് ബോസ് ഹൗസിൽ ചുമന്ന മുടിയും ആയി കേറി വന്ന അയാളെ കണ്ട് നെറ്റി ചുളിച്ചവർ അണ് നമളിൽ പലരും.ഗെയിം തുടങ്ങി,അയാള് അഹങ്കാരിയും എടുത്തു ചാട്ടകാരനും ആയി.ഉടക്കിയാൽ നാക്കും കടിച്ചു വന്നു ഷോ കാണിക്കുന്ന ഒരുത്തൻ.ആദ്യത്തെ 2 ആഴ്ചകളിൽ വലിയ താമസം ഇല്ലാതെ പുറത്താകുമെന്ന് ഉറപ്പിച്ച ഒരാള്.
14ാമത്തെ എപ്പിസോഡ് വീട്ടിലെ ബാക്കി 20 പേരും മോഹൻലാലിനും മുമ്പിൽ പൊതുവായി മാപ്പ് പറഞ്ഞൊരു വിഷയത്തിൽ ഇനി ഒരിക്കൽ കൂടെ മാപ് പറയില്ല എന്ന ഉറച്ച തീരുമാനത്തിൽ തനിക്ക് നേരെ വന്ന 20 പേരുടെ അമ്പുകളും നെഞ്ചും വിരിച്ച് നേരിട്ട് പതിയെ അയാള് കേരളത്തിലെ സാധാരണക്കാരുടെ മനസില്ലേക്ക് കേറി. കൂട്ടമായി ആക്രമിക്കുമ്പോൾ അതിനെ നേരിടുന്ന ഒരാളോട് നമുക്ക് തോന്നുന്ന ഒരു ഇഷ്ടം.
അയാളുടെ കൂട്ടത്തിൽ വിഷ്ണു, ഷിജു ഒക്കെ കൂടിയതോടെ ഇത് വരെ ബിഗ് ബോസിൽ കാണാത്ത സൗഹൃദത്തിൻ്റെ വലിയൊരു ഗെയിം കാണാൻ കഴിഞ്ഞു. മിഷൻ മാണിക്യക്കല്ല് ഗെയിമിൽ കല്ല് മാറ്റി വെച്ച് അവർ 5 പേരും ഒരുമിച്ച് നിന്ന്,ചോദ്യം ചോദിക്കാൻ ഉള്ള അവസരങ്ങൾ മറ്റുള്ളവർക്ക് നഷ്ടപ്പെടുത്തി. കൂട്ടത്തിൽ എല്ലാവരും ചോദ്യം കേൾക്കാതെ രക്ഷപെടാൻ ഉള്ള അവസരം അവർ സൃഷ്ടിച്ചു, അപ്പോളും എന്താണ് നടക്കുന്നത് എന്ന് പോലും മനസ്സിലാകാതെ ബാക്കി ഉള്ളവർ ഇരുന്നു,ഒടുവിൽ ആ കല്ല് തനിക്ക് എടുക്കാൻ അവസരം ഉണ്ടായിട്ടും മനീഷയെ കൊണ്ട് എടുപ്പിച്ചു ആരു ജയിക്കുന്നു എന്നതിൽ അല്ല എങ്ങനെ ജയിക്കുന്നു എന്നതാണ് ജനം കാണുന്നത് എന്ന് കാണിച്ച് തന്നു.
ഈ സീസണിൽ അയാള് കളിച്ച കളികൾ പലതും അങ്ങനെ തന്നെ ആയിരുന്നു. കാണുന്ന നമുക്ക് വേണ്ടത് ഓരോ ഗെയിമും കളിക്കുന്ന രീതിയും അത് മനസ്സിലാക്കുന്ന വിധവും ജയിക്കാൻ വേണ്ടി അയാള് ഉണ്ടാക്കുന്ന പ്ലാനും ഒക്കെയാണ്. പലതിൻ്റെയും അവസാനം ആ ജയം മറ്റുള്ളവർക്ക് വിട്ടു കൊടുത്താണ് അയാള് ജയിച്ചു കൊണ്ടിരുന്നത് എന്ന് അവിടെ ഉളളവർ മനസിലാക്കിയപ്പോൾ ഒരുപാട് വൈകി പോയി.
വെറുതെ പെട്ടി പൊക്കി പിടിച്ച് നിൽക്കുന്ന ഒരു ഗെയിമിൽ എന്താണ് ത്രിൽ ഉള്ളത് എന്താണ് ഗെയിം ഉള്ളത് എന്ന് നോക്കി ഇരുന്ന നമുടെ മുന്നിലേക്ക് വ്യക്തമായ ഒരു പ്ലാനിൽ വ്യക്തമായ ഒരു കാൽകുലേഷനിൽ അയാള് ഒരു ഗെയിം മുൻപോട്ട് വെച്ചു. കണ്ടിരുന്ന നമള്ളിൽ പലരും വാ പൊളിച്ചു പോയ ഒരു ഗെയിം പ്ലാൻ.ആ വീക്കിൽ സെയിം ഗെയിം കളിച്ചു പോന്ന 3 പേരെ ഒറ്റയടിക്ക് എവിക്ഷനിൽ ഇട്ട മാസ്റ്റർ സ്ട്രോക്ക്, കൂടെ കട്ടക്ക് നിന്ന വിഷ്ണുവും.
50 ദിവസം പോലും വേണ്ടി വന്നില്ല അയാൾക്ക് ഈ ഷോ അയാളുടെ ആണെന്ന് തെളിയിക്കാൻ.പിന്നീട് അയാൾക്ക് കളിക്കേണ്ടിപ്പോലും വന്നില്ല.ഭാര്യയെ തല്ലി,മുണ്ട് പൊക്കി,തെറി വിളിച്ചു, ഫിസിക്കൽ അസോൾട്ട് അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ. പറയുന്ന വിഷയങ്ങളുടെ പുറകെ പോകാതെ അതിൽ എവിടെയാണ് അയാൾക് എതിരെ പറയാൻ ഒരു അവസരം എന്ന് മാത്രം നോക്കിക്കൊണ്ടിരുന്ന എതിരാളികൾ പോലും അറിഞ്ഞില്ല പുറത്തെ ജനം മണ്ടന്മാർ അല്ല എന്നത്.
ഈ ഷോയിൽ വരുന്നതിലും ഭേദം ലുലു മാളിൽ പോയി മുണ്ട് പൊക്കിയാൽ മതി എന്ന പറഞ്ഞ മാരാരുടെ രക്തത്തിന് വേണ്ടി 4 ചലഞ്ചേഴ്സിനെ കേറ്റി വിട്ട ബിഗ് ബോസിൻ്റെ മാസ്റ്റർ പ്ലാനിനെ 4 ആയിട്ട് മടക്കി തിരിച്ചു വിട്ടു അയാൾ. കൊല്ലാൻ വന്നവർ മാല ഇട്ടു അയാളെ സ്വീകരിച്ചു. അപ്പോഴേക്കും ഈ സീസൺ അയാളുടെ പേരിൽ ആയി കഴിഞ്ഞിരുന്നു.ഒരുപക്ഷേ ഒരു ഗെയിമിൽ സൗഹൃദം ഇത്ര മനോഹരമായി ഉപയോഗിച്ച വേറേ ഒരാളുണ്ടകില്ല.
എന്താണ് ഈ ഗെയിം എന്ന് വിഷ്ണുവിനെ കണ്ട് അവനിൽ നിന്ന് കേട്ടു പഠിച്ചു.മറ്റുള്ളവരുടെ പ്രലോഭനത്തിൽ അനാവശ്യമായ ഒച്ചയെടുക്കലും ചൂടാവലും തെറി വിളിയും ഒക്കെ ആയി ഗെയിമിൽ നിന് പുറത്താകാൻ ഉള്ള ചാൻസ് ഉണ്ട് എന്ന് കൂടെ നിന്ന് ഉപദേശിച്ചു ഷിജു ചേട്ടൻ അയാളെ ശാന്തനാക്കി. ഒടുവിൽ 14ാമത്തെ എപ്പിസോഡിൽ കൂട്ടമായി അയാളുടെ ചുറ്റിനും വന്നു അയാൾക്ക് എതിരെ ഒച്ച വെച്ചവർ ഇന്ന് വീട്ടിൽ വന്നു ആളുകളുടെ ഇടയിൽ നിന്ന മാരാരെ തേടി പിടിച്ച് ഓടി വന്നു കെട്ടി പിടിക്കുന്നു. എത്ര കപ്പ് കിട്ടിയാലും ഇതിലും വലുത് അയാൾക് എന്ത് കിട്ടാൻ ആണ്.
ഒരു ഗെയിം ഷോക്ക് വേണ്ടത് എല്ലാം അയാൾ ഈ 100 ദിവസവും തന്നു.ചിരിക്കാൻ ഉള്ളത് ചിന്തിക്കാൻ ഉള്ളത് എതിരാളികളുടെ മുഖങ്ങൾ കൃത്യമായ ഇടവേളകളിൽ ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ചു.സൗഹൃദം എന്താണ് എന്നും ഒരു ഗെയിം ആണ് ഇതെനും ഇവിടെ ഒരാളോടും ശത്രുത വെയ്ക്കേണ്ട കാര്യം ഇല്ല എന്നും അയാൾ കാണിച്ച് തന്നു.പുറത്തെ ജനങ്ങളുടെ പൾസ് കൃത്യമായി അയാള് പറഞ്ഞ് കൊണ്ടിരുന്നു.ഒരുപക്ഷേ ബിഗ് ബോസിൻ്റെ ചരിത്രത്തിൽ തന്നെ ഇത്ര കോൺഫിഡൻസിൽ ജനങ്ങളെ വിശ്വസിച്ചു കളിച്ച മറ്റൊരാൾ ഇല്ലായിരുന്നു എന്നതാണ് സത്യം. കാരണം അയാൾക്ക് അറിയാം ഇതാണ് ഗെയിം.. ഇങ്ങനെ അണ് ഇത് കളിക്കേണ്ടത്.അത് അയാള് ഓൾറെഡി കളിച്ചു കഴിഞ്ഞു.
ഒന്നുടെ ഈ സീസൺ ഷിജു ചേട്ടന് കൂടി ഉള്ളതാണ്. ഒരുപാട് മോശം സ്വഭാവമുള്ള ഒരാളിൽ നിന്ന് ഇന്ന് കാണുന്ന അടക്കവും ഒതുക്കവും ഓരോന്നും സംസാരിക്കുമ്പോൾ സൂക്ഷിച്ചു സംസാരിക്കാനും മാരാരെ പഠിപ്പിച്ചത് ഷിജു ചേട്ടൻ അണ്.ഒരിക്കൽ പോലും ആ കപ്പ അയാള് ആഗ്രഹിച്ചതായി കണ്ടില്ല. ഓരോന്നും ഉണ്ടാകുമ്പോൾ നിനക്ക് അത് പ്രശ്നം ആകുമോ എന്ന് മാരാരെക്കാളും കൂടുതൽ വിഷമിച്ചിരുന്നത് ഷിജു ചേട്ടൻ ആണ് മറ്റുള്ളവർ എല്ലാവരും തള്ളി പറഞ്ഞപോളും അയാള് ചങ്ക് ആയി കൂടെ നിന്നു. നിങ്ങൾ കിടു ആണ് മനുഷ്യാ.
ഒരു പക്ഷെ ആദ്യമായാകും ആ സീസണിൻ്റെ വിജയ കിരീടം അണിഞ്ഞു കൊണ്ട് ഒരാള് ആ ഫൈനൽ വേദിയിലേക്ക് കാലു എടുത്തു വെയ്കൻ പോകുന്നത്.. അയാളുടെ പട്ടാഭിഷേകം പുറത്ത് ജനം കൊടുത്തു കഴിഞ്ഞു. മറ്റ് ചതികൾ ഒന്നും സംഭവിച്ചില്ല എങ്കിൽ നാളെ വൈകിട്ട് 100% നീതി പുലർത്തിയ ഒരു ക്ലൈമാക്സോടെ നമുക്ക് ഈ സീസണിനോട് വിട പറയാം'.












Click it and Unblock the Notifications