Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹന്‍ലാലിനേക്കാള്‍ വോട്ട് മാരാർക്ക്': എന്താണ് സംഭവിക്കുന്നത്, ബിഗ് ബോസിന്റെ നീക്കം പാളുമോ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ടിക്കറ്റ് ടു ഫിനാലെ ടാസ്കിലെ മോശം പ്രകടനത്തിന് വലിയ രീതിയിലുള്ള വിമർശനമായിരുന്നു അഖില്‍ മാരാർക്ക് മോഹന്‍ലാലില്‍ നിന്നും നേരിടേണ്ടി വന്നത്. അഖില്‍ മാരാർ മനപ്പൂർവ്വം ടാസ്ക് ഉഴപ്പിയത് ഷോ അവതാരകനായ മോഹന്‍ലാലിനെ പ്രകോപിപ്പിക്കുകയായിരുന്നു. അതേസമയം തന്റെ ഭാഗം വിശദീകരിക്കാന്‍ മാരാർക്ക് മോഹന്‍ലാല്‍ അവസരം നല്‍കിയില്ലെന്ന വിമർശനവും അദ്ദേഹത്തിന്റെ ആരാധകരും വ്യാപകമായി ഉയർത്തുന്നുണ്ട്.

ഇതോടൊപ്പം തന്നെ മോഹന്‍ലാലിനേയും അഖില്‍ മാരാരേയും വെച്ച് ആരുടെ ഭാഗത്താണ് ശരി, ആരെയാണ് കൂടുതല്‍ ഇഷ്ടം എന്ന് തുടങ്ങിയ സോഷ്യല്‍ മീഡിയ വോട്ടെടുപ്പും വിവിധ ഗ്രൂപ്പുകളില്‍ സജീവമാണ്. അഖില്‍ മാരാർ ആരാധകർ ഒന്നടങ്കം വോട്ട് ചെയ്തതോടെ പല വോട്ടെടുപ്പിലും അദ്ദേഹം മുന്നിലാണെന്നതാണ് രസകരമായ കാര്യം. അതേസമയം ഇതെല്ലാം ടിആർപി കൂട്ടാനുള്ള ബിഗ് ബോസ് തന്ത്രത്തിന്റെ ഭാഗമാണെന്നാണ് മറ്റുചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

 akhilmarar

പ്രത്യേകകാരണം ഒന്നുമില്ലാതിരുന്നിട്ടും മറ്റുള്ളവരെ ഒന്നും പറയാതെ ലാലേട്ടൻ മാരാരിനെ അത്രയും പറഞ്ഞത് ബിഗ് ബോസിന്റെ ഒരു ഗെയിം പ്ലന്‍ ആണ്. വേറെ ആരെയങ്കിലും ലാലേട്ടൻ ഇങ്ങനെ പറഞ്ഞാല്‍ അവർ മാനസികമായി തകർന്ന് ഷോ ഉപേക്ഷിച്ചുപോകാൻ വരെ കാരണമായേക്കാം. മാരാർ മാനസികമായി അങ്ങനെ തകരുന്ന ഒരാളല്ല എന്ന് ബിഗ് ബോസിന് അറിയാമെന്നുള്ളത് കൊണ്ടാണ് മാനസികമായി തകർക്കാൻ ഇത്രയും പറഞ്ഞത്. മാനസികമായും ശാരീരികമായും സ്‌ട്രോങ് ആയ ഒരാൾക്കേ കപ്പ് എടുക്കാൻ സാധിക്കുകയുള്ളുവെന്നും ആരാധകർ വ്യക്തമാക്കുന്നു.

അവിടെ നിൽക്കുന്നവരെ കൊണ്ട് ഇനി മാരാറിനെ ഒന്നും ചെയ്യാൻ കഴിയില്ല. മാരാർ ഫിസിക്കലി ഫിറ്റ് ആണെന്ന് മാത്രമല്ല മാരാറിന്റെ അമിത ആത്മവിശ്വാസം ബിഗ് ബോസിന് തന്നെ ഒരു വെല്ലുവിളിയാണ്. ഇപ്പോള്‍ ഗെയിം തന്നെ മൊത്തമായി മാരാറിന്റെ കയ്യിൽ ആണ്‌. കാലാൾപടയെ വീഴ്ത്തി രാജാവുമായി യുദ്ധം ചെയുന്നത് പോലെ ഇനി മാരാർ വേഴ്സസ് ബിഗ് ബോസ് മത്സരമായിരിക്കും കാണാന്‍ പോവുന്നത്. അത് തികച്ചും ഒരു മൈൻഡ് ഗെയിമാവും.

ഇതിന്റെ ഭാഗമായിട്ടാണ് എല്ലാവരോടും വിശദീകരണം ചോദിച്ച ശേഷം മാത്രം മാരാറിനോട് മറുപടി പറയാൻ പോലും അവസരം കൊടുക്കാതെ ലാലേട്ടൻ ഇത്രേയും പറഞ്ഞത്. കൂടാതെ മാരാറിന്റെ ഗെയിം പ്ലാൻ തകരുന്നു എന്ന് വരുത്തിതീർത്ത് സമർദ്ദത്തിലാക്കാൻ, മാരാർ ഒരിക്കലും വിചാരിക്കാത്ത വിഷ്‌ണുവിനെ ഒട്ടും ഫെയർ അല്ലാതെ പുറത്താക്കുന്നു. അതോടൊപ്പം അമിത ആത്മവിശ്വാസമെന്ന് എടുത്തെടുത്ത് പറയുകയും ചെയ്തു.

ഇതെല്ലാം തികച്ചും ഒരു മൈൻഡ് ഗെയിം ആണ്‌. എല്ലാ സീസണിലും കാണുന്നപോലെ ടോപ് ആയി നിൽക്കുന്ന ആള്‍ക്ക് മാനസികമായി സമ്മർദ്ദം കൊടുക്കുന്നു. അത് ഈ സീസണിലും സംഭവിച്ചു. മാനസികമായി സ്ട്രോങ്ങ് ആയി പിടിച്ചു നിന്ന്, അതും വിജയിച്ചു വേണം കപ്പ് എടുക്കാൻ. മാനസികമായി തളർന്നുപോകാതെ ഒരു പരിധിവരെ മാരാർ വിജയിച്ചു എന്ന് പറയാം. ബാക്കി വരുന്ന എപ്പിസോഡുകളിൽ കാണാമെന്നും അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ കൂട്ടിച്ചേർക്കുന്നു.

biggboss

ഇന്നലത്തെ എപ്പിസോഡ് കണ്ട് ആരും ആരേയും കുറ്റം പറയേണ്ട കാര്യമില്ല. കഴിഞ്ഞ വീക്കിലെ ടി ആർ പി റേറ്റ് ഏറ്റവും കുറഞ്ഞത് ബിഗ് ബോസിനെ ബാധിച്ചിട്ടുണ്ട്. അഖിലിനെ ചൊറിഞ്ഞാൽ മാത്രമേ ആളുകൾ ഷോ കാണൂ എന്ന് അവർക്ക് അറിയാം. അതുകൊണ്ട് ടി ആർ പി കൂട്ടാനുള്ള ഒരു എപ്പിസോഡ് എന്ന് മാത്രമായി കഴിഞ്ഞ ദിവസത്തെ സംഭവ വികാസങ്ങളെ കണ്ടാല്‍ മതിയെന്നും മാരാർ ആർമി ചൂണ്ടിക്കാണിക്കുന്നുണ്ട്.

അഖിലിന്റെ ആത്മവിശ്വാസവും കുറയ്ക്കുക എന്ന ഉദ്ദേശവും ആ എപ്പിസോഡിനുണ്ട്. എന്നാല്‍ ബിഗ് ബോസിന്റെ ആ നീക്കം വിജയിക്കാന്‍ പോവുന്നില്ല. അഖിലിനെ പറഞ്ഞത് എല്ലാം തന്നെ യാതൊരു ലോജിക്കുമില്ലാത്ത കാര്യങ്ങള്‍ക്കാണെന്ന് പ്രേക്ഷകർക്ക് അറിയാം. ഇഞ്ചക്ഷൻ എടുത്ത് കിടക്കുബോൾ ബിഗ് ബോസ് പറഞ്ഞത് അത് ബിഗ് ബോസിനോട് പറയണം എന്ന് മാത്രമാണ്. അഖിൽ അത് ക്യാമറയിൽ നോക്കി പറഞ്ഞിട്ടാണ് കിടന്നത്.

പിന്നെ കളിയിൽ നിന്നും ഔട്ട് ആയിട്ടും കളിക്കുന്നവരെ പ്രൊവോക്ക് ചെയ്യുന്നുവെന്നതാണ് മറ്റൊരു കുറ്റം. അതും ബിഗ് ബോസ് പറഞ്ഞിട്ട് ചെയ്തതാണെന്ന് ലൈവ് കണ്ടവർക്ക് മനസിലാവും. കിച്ചണിൽ ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുബോൾ ബിഗ് ബോസ് തന്നെയാണ് അനൗൺസ് ചെയ്തത് ഔട്ട് ആയവർ കാറിൽ ഇരിക്കുന്നവരെ പ്രൊവോക്ക് ചെയ്യാൻ ശ്രമിക്കു എന്ന്. അതു കൊണ്ട് തന്നെ കഴിഞ്ഞ എപ്പിസോഡ് കണ്ട് മാരാറെ ഇഷ്ടപ്പെടുന്നവർ ടെന്‍ഷന്‍ അടിക്കേണ്ടതില്ല. പാളിപ്പോയ ഒരു സീസൺ പൊക്കി കൊണ്ട് വരാനുള്ള ശ്രമമാണ് ഇതെല്ലാമെന്നും ആരാധകർ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ കുറിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+