Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിൽ മാരാർക്ക് വേണ്ടി എത്ര ലക്ഷത്തിന്റെ പിആർ, 'തന്ത്രം' മെനയുന്ന ഹരി ആര്? '; തുറന്ന് പറഞ്ഞ് ഭാര്യ

കൊച്ചി: ബിഗ് ബോസ് ഹൗസിലേക്ക് വരുമ്പോൾ പുറത്ത് തങ്ങളുടെ പ്രമോഷന് വേണ്ടി പിആർ ഏജൻസികളെ മത്സരാർത്ഥികൾ ഏർപ്പെടുത്താറുണ്ടെന്ന ചർച്ചകൾ പൊതുവേ ഉണ്ട്. ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ഇത് സംബന്ധിച്ച തുറന്ന് പറച്ചിലുകൾ മത്സരാർത്ഥികൾ അടക്കം നടത്തിയിട്ടുമുണ്ട്. ഇത്തവണത്തെ ബിഗ് ബോസിലും നിരവധി പേർ പുറത്ത് പിആർ വർക്ക് കൊടുത്തിട്ടുണ്ടെന്ന ചർച്ചകൾ ശക്തമാണ്. അഖിൽ മാരാറാണ് ഇത്തരം ഒരു ആരോപണം നേരിടുന്ന ഒരാൾ.

തനിക്ക് വേണ്ടി പുറത്ത് തന്റെ മനസും ശരീരവുമായി നടക്കുന്ന ഹരിയെന്നൊരുത്തൻ ഉണ്ടെന്നും അവൻ വിചാരിച്ചാൽ ബിഗ് ബോസ് കിരീടം തന്റെ തലയിൽ ഇരിക്കുമെന്നും അഖിൽ ഒരിക്കൽ പറഞ്ഞിരുന്നു. ഇതോടെ അഖിലിന്റെ പിആർ ആണ് ഹരിയന്ന നിലയ്ക്കുള്ള ചർച്ച ബിഗ് ബോസ് ഗ്രൂപ്പുകളിൽ ശക്തമായിരുന്നു. എന്നാൽ ഇപ്പോഴിതാ ഇത്തരം ചർച്ചകളോട് പ്രതികരിക്കുകയാണ് അഖിലിന്റെ ഭാര്യ ലക്ഷ്മി. അഖിലിന് വേണ്ടി പിആർ ഏർപ്പെടുത്തിയോന്ന ചോദ്യത്തിനും ലക്ഷ്മി മറുപടി നൽകി. 'ചാനൽ കേരള ബോക്സ് ഓഫീസിന്' നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

akhilmara-

ലക്ഷ്മി പറഞ്ഞത്-' ശ്രീഹരി അഖിലേട്ടന്റെ ഉറ്റ സുഹൃത്താണ്. ബിഗ് ബോസ് ഹൗസിൽ വെച്ചും അണ്ണൻ അത് പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ അണ്ണന്റെ താഴ്ചകളിൽ എല്ലാം ചേർത്ത് പിടിച്ച വ്യക്തിയാണ് അദ്ദേഹം. ആളുകൾ ഇപ്പോൾ പി ആർ ആക്കിയിരിക്കുന്നത് ഹരിയേട്ടനെയാണ്. അല്ലാതെ പത്ത് പൈസ കൊടുത്തിട്ടില്ല പിആറിന് വേണ്ടി. ജനങ്ങളുടെ പിന്തുണയാണ് അദ്ദേഹത്തിന് ഉള്ളത്. അല്ലാതെ പിആർ കൊടുത്താലൊന്നും ഇങ്ങനെ പിന്തുണ കിട്ടില്ല. കാരണം എന്തെങ്കിലുമൊക്കെ കള്ളത്തരമായിരിക്കുമല്ലോ ഈ പിആർ. അഖിലിനെ എങ്ങനെയെങ്കിലും ഔട്ടാക്കണം എന്നതാണ് പലരുടേയും ചിന്ത. ദേഷ്യക്കാരനാണ് അതുകൊണ്ട് പുറത്താക്കാം എന്ന ചിന്തിച്ച് നടക്കുകയാണ് പലരും. അഖിൽ മാരാർ തന്നെയാണ് ടോപ് വൺ', ലക്ഷ്മി പറഞ്ഞു.

ടോപ് 5 ആരൊക്കെയായിരിക്കുമെന്ന ചോദ്യത്തിനും ലക്ഷ്മി മറുപടി നൽകി. 'ടേപ് 5 ൽ വരാൻ അർഹതയുള്ള നിരവധി പേരുണ്ട് ബിഗ് ബോസിൽ. മുൻപ് തനിക്ക് വ്യക്തിപരമായി ഇഷ്ടമല്ലാതിരുന്ന പലരോടും ഇപ്പോൾ ഇഷ്ടം തോന്നുന്നുണ്ട്. റിനോഷ് ബ്രോയെ ഇഷ്ടമാണ്. അദ്ദേഹം നന്നായി കളിക്കുന്നുണ്ട്. മറ്റൊരാൾ ജുനൈസ് ആണ്. ജുനൈസിനെ വളരെ അധികം ഇഷ്ടമാണ്,നല്ല ക്യൂട്ടാണ്. അഖിലേട്ടാ എന്ന് പറഞ്ഞ് ചൊറിഞ്ഞോണ്ടിരിക്കുന്ന ആളാണ്, പനി പിടിച്ച് കിടന്നപ്പോഴും അണ്ണനെ ചൊറിയുന്നുണ്ടായിരുന്നു. പക്ഷേ പാവമാണ് ജുനൈസ്. എല്ലാവരും ഒന്നിനൊന്ന് മെച്ചമായിട്ട് വരുന്നുണ്ട്.

ദേഷ്യപ്പെടുമ്പോൾ ഉള്ള പൊട്ടിത്തെറി മാത്രമാണ് അണ്ണനുള്ളത്. അത് കഴിഞ്ഞാൽ പിന്നെ യാതൊരു ദേഷ്യവും പ്രകടിപ്പിക്കില്ല. ജുനൈസിന്റെ വിഷയത്തിൽ ജുനൈസിനെ ഒന്ന് തട്ടിയിട്ടേയുള്ളൂ. അടിക്കരുതെന്ന് അറിയാം, പക്ഷേ ധൈര്യമുണ്ടെങ്കിൽ അടിക്കെന്ന് വെല്ലുവിളിച്ചപ്പോൾ അടിച്ചില്ലെങ്കിൽ നാണക്കേടല്ല്യോ എന്ന് കരുതി തട്ട് കൊടുത്തതാണ്. ജുനൈസ് തന്നെ കൺഫെഷൻ റൂമിൽ നിന്നും പുറത്ത് വന്നിട്ട് അനുചേച്ചിയോട് പറയുന്നുണ്ട് ശരിയല്ലേ റിനോഷും അഖിലും സംസാരിച്ചതിനിടയിൽ ഞാൻ ഇടപെട്ടതല്ലേയെന്നൊക്കെ. ആ നിമിഷത്തിലെ ബഹളം മാത്രമേ അണ്ണനുള്ളൂ, അദ്ദേഹത്തെ ആർക്കെങ്കിലും അങ്ങനെ വെറുക്കാൻ പറ്റുമെന്ന് കരുതുന്നില്ല.

റോബിൻ ബിഗ് ബോസിലേക്ക് പോയപ്പോൾ ഇനി ഗെയിം മാറും, വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്നുമൊക്കെയുള്ള ആശങ്കകൾ പലരും തന്നെ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ എനിക്ക് അറിയാമായിരുന്നു അണ്ണൻ പൊട്ടിത്തെറിക്കില്ലെന്ന്. ശത്രുവാണെങ്കിലും അങ്ങോട്ട് പോയി മിണ്ടി കാര്യങ്ങൾ സംസാരിക്കുന്ന സ്വഭാവമാണ്. മസാജ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അത് ചെയ്ത് കൊടുക്കുമെന്നൊക്കെ എനിക്ക് അറിയാമായിരുന്നു. കാരണം ജോലിയായി കണ്ടിട്ടാണ് അതൊക്കെ ചെയ്തത്. ടാസ്കിന് വേണ്ടിയിട്ടാണ് അതൊക്കെ ചെയ്തത്. അതൊക്കെ ജനങ്ങളുടെ മനസിൽ കൂടുതലായി ഇറങ്ങിച്ചെല്ലാനൊക്കെ സഹായിച്ചിട്ടുണ്ട്. ആരോടും വ്യക്തിപരമായ വൈരാഗ്യമൊന്നും ഉള്ള ആളല്ല അഖിൽ', ലക്ഷ്മി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+