Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പിസിഒഡിയോ,കാമുകന്റെ കൂടെ ആശുപത്രി,ഏയ്ഞ്ചലിൻ ആളെ വടിയാക്കുന്നോ'

ബിഗ് ബോസ് മലയാളം സീസൺ 5 ൽ കഴിഞ്ഞ ദിവസം മത്സരാർത്ഥിയായ ഏയ്ഞ്ചലിൻ മരിയ "എൻറെ കഥ" സെഗ്മെന്റിൽ പറഞ്ഞ ചില കാര്യങ്ങൾ വലിയ ചർച്ചയായിരുന്നു. താൻ ചെറുപ്പത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളിൽ നിന്നും അഭ്യൂസ് നേരിട്ടുവെന്നായിരുന്നു ഏയ്ഞ്ചലിൻ പറഞ്ഞത്. എന്നാൽ രാത്രിയോടെ തന്നെ അവർ അത് തിരുത്തി പറയുകയും ചെയ്തു. ഫിസിക്കൽ അഭ്യൂസ് ചെയ്തെന്നല്ല മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് താൻ ഉദ്ദേശിച്ചതെന്നായിരുന്നു ഏയ്ഞ്ചലിൻ പിന്നെ വിശദീകരിച്ചത്.

ഇപ്പോഴിതാ ഏയ്ഞ്ചലിന്റെ ഈ തുറന്ന് പറച്ചിലുകൾക്കെതിരെ വിമർശനം ഉയർത്തുകയാണ് ബിഗ് ബോസ് ആരാധകൻ.ഏയ്ഞ്ചലിൻ പറഞ്ഞ കാര്യങ്ങൾ ചോദ്യം ചെയ്ത് കൊണ്ട് താരം ആരാധകരെ വടിയാക്കുകയാണോ എന്നാണ് ആരാധകൻ ചോദിക്കുന്നത്.

angeline maria

കുറിപ്പ് വായിക്കാം

പതിവുപോലെ പ്രേക്ഷകരെ മത്സരാർത്ഥികളിലേക്ക് കൂടുതൽ അടുപ്പിക്കുന്ന സെഗ്മെന്റ് വന്നു . "എൻറെ കഥ". അത് കാണാൻ വേണ്ടി ബിഗ് ബോസ് പ്ലേ ചെയ്തിരിക്കുമ്പോൾ. ആദ്യത്തെ അനുഭവം പറയേണ്ട ആൾ ജുനൈസ് എന്നു് ബിഗ് ബോസ് പറയുന്നു.മോഹൻലാലിനോട് താൻ അകത്ത് എത്തിയശേഷം പറയേണ്ട കാര്യങ്ങൾ കുടുംബത്തെക്കുറിച്ച് പറയാം എന്ന് പറഞ്ഞ് അകത്തു കയറിയ ജുനൈസ്. തൻറെ കഥ പറയുന്നു.

തന്റെ ജീവിതത്തിൽ അമ്മയുടെ മരണത്തിനിടയാക്കിയ ആ സംഭവത്തെക്കുറിച്ച് പറയുമ്പോൾ എല്ലാവരുടെയും മിഴികൾ നിറയുകയും ആർക്കും ഒന്നും പറയാൻ പറ്റാതെ ഇരിക്കുകയും ചെയ്യുന്നു... അങ്ങനെ കഥ നീട്ടിയാൽ ബിഗ് ബോസിന്റെ അന്തരീക്ഷം വളരെ ശോകമാകും എന്ന് സ്വയം മനസ്സിലാക്കിയ ജുനൈസ് തന്റെ ചുറ്റുമുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ കഥ അവസാനിപ്പിച്ച് സീറ്റിൽ വന്നിരിക്കുന്നു.

അപ്പോൾ ഉണ്ട് ദേ അടുത്ത പേര്. എഞ്ചിലീന .തൻറെ മാതാവിനെ ഉപദ്രവിക്കുന്ന പിതാവിനെ കുറിച്ച് പറയുന്നു.സാധാ പ്രേക്ഷകനായ എൻറെ മനസ്സിൽ ആദ്യം വരുന്ന ചിന്ത കൊള്ളാലോ ജുനൈസ് പറഞ്ഞ അതേ കഥ കോപ്പിയടിക്കുകയാണോ?? അതേ കാർഡ്. കുറച്ചുകൂടെ ആളുകളുടെ അറ്റൻഷൻ കിട്ടുമെന്ന് വിചാരിച്ചിട്ടാണോ എന്ന് ചിന്തിക്കുന്നു ??

അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ ദേ വരുന്നു ഏഴാം ക്ലാസിൽ വയസ്സിൽ പിസിഒഡി ഉണ്ടായ കഥ. ഏഴാം ക്ലാസിലൊക്കെ പിസിഒഡി വിഷയം ഉണ്ടാകുമോ എന്ന് ഒരു ചിന്ത.സത്യത്തിൽ മെഡിക്കൽ സയൻസിനെ കുറിച്ച് അത്ര ധാരണ ഇല്ലാത്തതുകൊണ്ട് അത് അവിടെ വിട്ടു.അപ്പോൾ ഉണ്ട് കാമുകന്റെ കൂടെ ഹോസ്പിറ്റലിൽ സ്കാനിങ്ങിന് പോയി എന്നായി.

ശെടാ ഏഴാം ക്ലാസിൽ കാമുകന്റെ കൂടെ സ്കാനിങ്ങിന് പോകുന്ന കഥയോ.. അല്ലേലും നമ്മൾ അറിയാത്ത ജീവിതങ്ങളൊക്കെ നമുക്ക് കെട്ടുകഥകൾ ആയിരിക്കും എന്നാണല്ലോ... ഒരാളെ അങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കാൻ പാടില്ലല്ലോ എന്നോർത്തിരിക്കുമ്പോൾ. അവളെ ഒരാൾ ലൈംഗികമായി ശാരീരികമായി abuse ചെയ്തു എന്നു പറയുന്നു.

angeline maria2

ഉടനെ ഇവളെ ഇത്രയും നേരം തെറ്റിദ്ധരിച്ചത് വളരെ മോശമായിപ്പോയി ഇത്രയും ദുരിതമുണ്ടായ ഒരു പെൺകുട്ടിയാണല്ലോ എന്ന് ചിന്തിച്ചിട്ട് എൻറെ കൂടെ പ്രോഗ്രാം കണ്ടു കൊണ്ടിരുന്ന ഭാര്യയോടു ദേ നോക്കിയേ പാവം കുട്ടി ചുമ്മാ അല്ല അവൾ കഴിഞ്ഞ ദിവസം അത്രയുമൊക്കെ ബിഗ്ബോസിൽ സഫർ ചെയ്തത് എന്ന് ഞാൻ പറഞ്ഞു.

അവൾ ആദ്യം പറഞ്ഞ കഥകൾ തെറ്റിദ്ധരിച്ചതിൽ വല്ലാത്ത വിഷമം തോന്നി.സെക്ഷ്വൽ അബ്യൂസ് എന്നൊക്കെ പറഞ്ഞാൽ വല്ലാത്ത സങ്കടം ഉണ്ടാക്കുന്ന കാര്യമാണ്.ഇത് കേട്ടുകൊണ്ടിരുന്ന മറ്റു മത്സരാർത്ഥികൾ ഉറപ്പായിട്ടും അവളെ സഹായിക്കാൻ അവളെ ഉപദ്രവിച്ച ആളെ ശിക്ഷിക്കാൻ കൂടെ ഉണ്ട് എന്നൊക്കെ പറയുന്നു. അവളുടെ അമ്മ കൂടെ നിന്നില്ല എന്ന കഥക കേൾക്കുന്നതോടെ മത്സരാർത്ഥികളും ഏറെക്കുറെ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരും പെൺകുട്ടിയുടെ ഭാഗത്തേക്ക് ചിന്തിക്കുന്നു.

അയാൾക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ല . അയാളെ നശിപ്പിക്കണം എന്നൊക്കെ അവൾ പറയുമ്പോൾ എല്ലാവരും ഏകദേശം അങ്ങനെ ചിന്തിക്കുന്നു.
അവളുടെ ജീവിതം ഇനി സുന്ദരമാകണം എന്ന് ഞാൻ മനസ്സുകൊണ്ട് ഒരു നിമിഷം ആഗ്രഹിക്കുന്നു.അതിനുശേഷം പിന്നെ ബിഗ് ബോസ് കണ്ടുകൊണ്ടിരിക്കുന്നു.

അപ്പോൾ ഉണ്ട് അവൾ തന്നെ ക്യാമറയുടെ മുൻപിൽ വന്നിട്ട്." എനിക്ക് പറ്റിയ ഗ്രാമർ മിസ്റ്റേക്ക് ആണ് , ( പിന്നെ ഗ്രാമർ മിസ്റ്റേക്ക് വരാൻ പറ്റിയ കാര്യം ) അയാൾ എന്നെ മാനസികമായി മാത്രമേ ഉപദ്രവിച്ചിട്ടുള്ളൂ. അയാളുടെ മാനസികമായി നശിപ്പിക്കണം എന്നാണ് ഞാൻ പറഞ്ഞത് , എനിക്കൊരു ആളെ അല്ലാതെ നശിപ്പിക്കാൻ കഴിയില്ല എന്നൊക്കെ പറയുന്നു.." അത് കണ്ടുകൊണ്ടിരുന്ന ഞാൻ ഇതെന്ത് കോപ്രായം.ഇത്രനേരം ഇവൾ ആളുകളെ വടിയാക്കുകയായിരുന്നല്ലോ എന്ന് ചിന്തിച്ചു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+